"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം: കേസെടുത്ത് പോലീസ്, പന്തൽ നിർമ്മാണത്തിൽ വീഴ്ചയെന്ന് FIR | Kerala State School Athletics Meet   •  പാലക്കാട് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് സസ്പെൻഷൻ: SFI പ്രവർത്തകരെ ആക്രമിച്ചതായി പരാതി | Palakkad Police Officer   •  സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു: സാധാരണക്കാർക്ക് തിരിച്ചടി | Essential Commodity   •  നാഗ യുവാവിൻ്റെ ശിരസ്സ് തിരികെ എത്തിക്കാതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ല: കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും 48 മണിക്കൂർ സമയം നൽകി നാഗാ സംഘടനകൾ | Naga Organizations   •  വയോജന സംരക്ഷണം ശക്തമാക്കാൻ സംസ്ഥാന സർക്കാർ: പുതിയ ബിൽ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും | Kerala Assembly   •  

സിജെപി സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ മുത്തശ്ശി അന്തരിച്ചു; കസ്റ്റഡിയിലുള്ള ദിപ്‌കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

October 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മുംബൈ: കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി സാവിത്രിബായ് ശങ്കര്‍ ദിപ്‌കെ (80) മരിച്ചു. സിജെപി പ്രതിഷേധത്തിനായി ഡല്‍ഹിയിലെത്തിയ അഭിജീത് ദിപ്‌കെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

ഇതിന് പിന്നാലെയാണ് മുത്തശ്ശി മരിച്ചതായുള്ള വിവരം ലഭിച്ചത്. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലെ സാന്തുക് പിംപ്രി ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു.

ദിപ്‌കെയുടെ പിതാവ് ഭഗവാന്‍ ദിപ്‌കെയുടെ അമ്മയാണ് സാവിത്രിബായ്. ദിപ്‌കെയുടെ മാതാപിതാക്കളായ അനിതയും ഭഗവാന്‍ ദിപ്‌കെയും ഇപ്പോള്‍ ഛത്രപതി സംഭാജിനഗറിലാണ്. വീടിന് പുറത്ത് പൊലീസ് വിന്യാസമുണ്ട്. മരണവാര്‍ത്തയറിഞ്ഞതോടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി ഉടന്‍ ഹിംഗോളിയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിജെപി പ്രതിഷേധത്തിനായി ഡല്‍ഹിയിലെത്തിയ ദിപ്‌കെ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ദിപ്‌കെയെ ഡല്‍ഹി വിമാനത്താവളത്തില്‍വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുത്തശ്ശിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ ദിപ്‌കെയെ മഹാരാഷ്ട്രയിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Get more updates from Pudukad News on Google