ഡൽഹിയിൽ സിജെപി പ്രതിഷേധത്തിനിടെ യുവാവിനും യുവതിക്കും മർദനം; ബിജെപി–ആർഎസ്എസ് പ്രവർത്തകരെന്ന് കോൺഗ്രസ് ആരോപണം

🌐 Select your Language:
Current: മലയാളം
Current: മലയാളം

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധത്തിനിടെ ഡൽഹിയിൽ യുവാവിനെയും യുവതിയെയും ചിലർ മർദിക്കുന്ന ദൃശ്യങ്ങൾ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ച് കോൺഗ്രസ്.
ആക്രമണം നടത്തിയവർ ബിജെപി–ആർഎസ്എസ് പ്രവർത്തകരാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. സംഭവസമയത്ത് പൊലീസ് ഇടപെടാതെ നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് കോൺഗ്രസ് വിമർശിച്ചു.
യുവാവിനെയും യുവതിയെയും മർദിക്കുന്നതും യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം.യുവതിയെ നിലത്തിട്ട് മർദിക്കുമ്പോൾ പൊലീസ് കാഴ്ചക്കാരായി നിൽക്കുകയാണെന്നും കോൺഗ്രസ് പറഞ്ഞു.
Get more updates from Pudukad News on Google






