സംസ്ഥാനത്ത് 1500 ഡോക്ടർമാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കും. മന്ത്രി കെ. മുരളീധരൻ

Current: മലയാളം

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 1500 ഡോക്ടർമാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പിന് ഔദ്യോഗികമായി കത്ത് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴ മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സർക്കാർ ആശുപത്രികളിലെ ആദ്യ കമ്യൂണിറ്റി കിച്ചൻ 2027 ജനുവരി ഒന്നിന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവർത്തനം ആരംഭിക്കുമെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഇതിന്റെ സ്പോൺസറാകുമെന്നും മന്ത്രി അറിയിച്ചു,
ആരോഗ്യ മേഖലയിൽ നിലവിൽ ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് സമ്മതിച്ച മുരളീധരൻ ഇതെല്ലാം ഒറ്റയടിക്ക് പരിഹരിക്കാനുള്ള അലാവുദീന്റെ അത്ഭുത വിളക്ക് തന്റെ പക്കലില്ലെന്നും എന്നാൽ ആരോഗ്യ വകുപ്പ് ഒറ്റക്കെട്ടായി നിന്നാൽ എല്ലാ പ്രതിസന്ധികളും പരിഹരിക്കാമെന്നും കൂട്ടിച്ചേർത്തു. പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പിന് ഔദ്യോഗികമായി കത്ത് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴ മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സർക്കാർ ആശുപത്രികളിലെ ആദ്യ കമ്യൂണിറ്റി കിച്ചൻ 2027 ജനുവരി ഒന്നിന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവർത്തനം ആരംഭിക്കുമെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഇതിന്റെ സ്പോൺസറാകുമെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യ മേഖലയിൽ നിലവിൽ ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് സമ്മതിച്ച മുരളീധരൻ ഇതെല്ലാം ഒറ്റയടിക്ക് പരിഹരിക്കാനുള്ള അലാവുദീന്റെ അത്ഭുത വിളക്ക് തന്റെ പക്കലില്ലെന്നും എന്നാൽ ആരോഗ്യ വകുപ്പ് ഒറ്റക്കെട്ടായി നിന്നാൽ എല്ലാ പ്രതിസന്ധികളും പരിഹരിക്കാമെന്നും കൂട്ടിച്ചേർത്തു.






