"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
പി എം എഫ് പ്രബന്ധ രചന വിജയികൾക്കുള്ള പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു   •  ദിലീപ് ചിത്രം ഹെനോക്ക് ആരംഭിച്ചു; ഉല്ലാസ് കൃഷ്ണ സംവിധായകൻ , എം സ്റ്റാർ എൻ്റെർപ്രൈൻമെൻ്റ്സ് നിർമ്മാണം   •  പെരുമാട്ടി പഞ്ചായത്ത് ഔദ്യോഗിക ജീപ്പ് ദുരുപയോഗം ചെയ്തതായി പരാതി. മംഗളൂരു നഗരത്തിലൂടെ പായുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സുമേഷ് അച്യുതൻ എം.എൽ.എ. സെക്രട്ടറിയുടെ അനുമതിയില്ലാതെ യാത്രയെന്ന് ആക്ഷേപം. കണ്ണൂരിലെത്തിയപ്പോൾ അടിയന്തര മെഡിക്കൽ ആവശ്യത്തിന് പോയതെന്ന് പ്രസിഡന്റിന്റെ വിശദീകരണം   •  വീടിനുള്ളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു.  കുഞ്ഞിന് ദേഹമാസകലം പൊള്ളൽ.  പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലില്‍ വീട്ടിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു   •  മലപ്പുറം വനമേഖലയില്‍ മഴ ശക്തം, താഴ്ന്ന പ്രദേശങ്ങളില്‍ ആശങ്ക, തുടര്‍ച്ചയായ രണ്ടാം ദിവസവും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നു   •  

സി കെ നയിഡു ട്രോഫിയിൽ കേരളത്തിന് ബാറ്റിം​ഗ് തകർച്ച

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി കെ നയിഡു ട്രോഫിയിൽ സൗരാഷ്ട്രക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകർച്ച. ആദ്യ ഇന്നിങ്സിൽ കേരളം 70 റൺസിന് പുറത്തായി.
 ആറ് വിക്കറ്റ് വീഴ്ത്തിയ ചന്ദ്രരാജ് റാത്തോഡിന്റെ ബൗളിംഗാണ് കേരള ബാറ്റിംഗ് നിരയെ തകർത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ ആറ് വിക്കറ്റിന് 269 റൺസെന്ന നിലയിലാണ്.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ആദ്യ റൺ നേടുന്നതിന് മുൻപേ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ബാറ്റിംഗ് നിര സമ്പൂർണമായി തകർന്നടിഞ്ഞപ്പോൾ 30 റൺസെടുത്ത ഗോവിന്ദ് ദേവ് മാത്രമാണ് ചെറുത്തു നിന്നത്.

 18 റൺസെടുത്ത ക്യാപ്റ്റൻ അഹ്മദ് ഇമ്രാനും 10 റൺസെടുത്ത ജിഷ്ണു മണികണ്ഠനും മാത്രമാണ് ഗോവിന്ദിന് പുറമെ രണ്ടക്കം കടന്നത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്രയെ അൻഷ് ഗോസായിയുടെയും ഹർവൻഷ് സിംഗിൻ്റെയും ഇന്നിംഗ്സുകളാണ് ശക്തമായ നിലയിൽ എത്തിച്ചത്. അൻഷ് 97 റൺസും ഹർവംശ് 67 റൺസും നേടി പുറത്തായി.

രക്ഷിത് മേത്ത 35 റൺസ് നേടി. കേരളത്തിന് വേണ്ടി അർജുൻ ആർ നായർ, അഹ്മദ് ഇമ്രാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
Get more updates from Pudukad News on Google