"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
പി എം എഫ് പ്രബന്ധ രചന വിജയികൾക്കുള്ള പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു   •  ദിലീപ് ചിത്രം ഹെനോക്ക് ആരംഭിച്ചു; ഉല്ലാസ് കൃഷ്ണ സംവിധായകൻ , എം സ്റ്റാർ എൻ്റെർപ്രൈൻമെൻ്റ്സ് നിർമ്മാണം   •  പെരുമാട്ടി പഞ്ചായത്ത് ഔദ്യോഗിക ജീപ്പ് ദുരുപയോഗം ചെയ്തതായി പരാതി. മംഗളൂരു നഗരത്തിലൂടെ പായുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സുമേഷ് അച്യുതൻ എം.എൽ.എ. സെക്രട്ടറിയുടെ അനുമതിയില്ലാതെ യാത്രയെന്ന് ആക്ഷേപം. കണ്ണൂരിലെത്തിയപ്പോൾ അടിയന്തര മെഡിക്കൽ ആവശ്യത്തിന് പോയതെന്ന് പ്രസിഡന്റിന്റെ വിശദീകരണം   •  വീടിനുള്ളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു.  കുഞ്ഞിന് ദേഹമാസകലം പൊള്ളൽ.  പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലില്‍ വീട്ടിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു   •  മലപ്പുറം വനമേഖലയില്‍ മഴ ശക്തം, താഴ്ന്ന പ്രദേശങ്ങളില്‍ ആശങ്ക, തുടര്‍ച്ചയായ രണ്ടാം ദിവസവും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നു   •  

പാർക്കിംഗ് സ്ഥലത്ത് ജീവനക്കാരനെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ

October 20, 2026
Share this post to
🌐 Select your Language: Current: മലയാളം

കാർ പാർക്ക് ചെയ്തതിന്റെ ഫീസ് ചോദിച്ചതിന് ജീവനക്കാരനെ ഇടിവള ഉപയോഗിച്ച് മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചാവക്കാട് കാക്കക്കടവത്ത് പുതിയപുരയ്ക്കൽ ഷിഹാസിനെ (28) ഗുരുവായൂർ ടെംപിൾ സ്റ്റേഷൻ എസ്ഐ കെ. ആർ.വിനുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഞായറാഴ്ച രാത്രി 10.30ന് ഗുരുവായൂർ നഗരസഭയുടെ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക ഗ്രൗണ്ടിൽ പാർക്കിങ് ഫീസ് പിരിക്കുന്ന ജീവനക്കാരൻ ഇരിങ്ങപ്പുറം സ്വദേശി ചേറൂർ ജഗത്തിനാണ് (20) മർദനമേറ്റത്. ഷിഹാസ് കാറുമായി പാർക്കിങ് ഗ്രൗണ്ടിൽ എത്തിയപ്പോൾ ജഗത്ത് ഫീസ് ചോദിച്ചു. ക്ഷുഭിതനായ ഷിഹാസും കൂടെയുണ്ടായിരുന്ന 3 പേരും ചേർന്ന് ജഗത്തിനെ ഇടിവളയുപയോഗിച്ച് മർദിച്ചുവെന്ന് പോലീസ് പറഞ്ഞു. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതികളായ ഇവർക്കെതിരെ പോലീസ് വധ ശ്രമത്തിന് കേസെടുത്തു. മറ്റ് 3 പ്രതികൾ ഒളിവിലാണ്. കാർ കസ്‌റ്റഡിയിലെടുത്തു.

Get more updates from Pudukad News on Google