"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
മത്സര വള്ളം കളികൾക്കിടെ ചെറു വള്ളങ്ങൾ ഭീഷണിയാകുന്നു. ട്രാക്ക് സുരക്ഷയിൽ ആശങ്ക. താഴത്തങ്ങാടി വള്ളംകളി ബി ഗ്രേഡ് ഫൈനലിൽ മത്സരവള്ളത്തിൽ ചെറു വള്ളം തട്ടിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാ തിരിക്കാൻ നടപടി വേണം   •  പിണറായിയുടെ ഔദ്യോഗിക വാഹനം സസ്പെൻഷനിലുള്ള ഗൺമാൻമാർ ഉപയോഗിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. ഡ്രൈവറുടെ ‘ലിഫ്റ്റ്’ വാദം പൊളിഞ്ഞത് ടവർ ലൊക്കേഷൻ പരിശോധനയിൽ. ഡ്രൈവർ ഷിനോജിനെതിരെ നടപടിക്ക് ശുപാർശ. മുൻപും എസ്കോർട്ട് വാഹനം ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ   •  ഒരു ലിറ്റർ ഫിനൈലിന് 33,500 രൂപ, എൽ.ഇ.ഡി ബൾബിന് 11,800 രൂപ! മധ്യപ്രദേശിൽ നഗരസഭകളുടെ സാധനം വാങ്ങലിൽ 250 കോടി രൂപയുടെ വൻ അഴിമതി പുറത്തുകൊണ്ടുവന്ന് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ   •  ഡൽഹി-എൻ.സി.ആറിൽ അർദ്ധരാത്രിയിൽ ഇടിമിന്നലോടെ കനത്ത മഴ; താപനില കുത്തനെ കുറഞ്ഞു, ദേശീയ തലസ്ഥാന മേഖലയിൽ വരും ദിവസങ്ങളിലും തണുത്ത അന്തരീക്ഷം തുടരുമെന്ന് പ്രവചനം   •  കർഷകർക്കും വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും രാഹുലിന്‍റെ ക്ഷണം, നവംബർ ഒന്നിന് രാംലീല മൈതാനിയിൽ റാലി നടത്താൻ ഇന്ത്യ മുന്നണി   •  

വഹ്ദത്തെ ഇസ്ലാമി ഹിന്ദ് ദേശീയ ക്യാമ്പ് ആലപ്പുഴയിൽ സമാപിച്ചു; അനീതിക്കും അധാർമ്മികതക്കും അപരവൽക്കരണ രാഷ്ട്രീയത്തിനുമെതിരെ പരസ്പര സ്നേഹവും വിശ്വാസവും ഉയർത്തിപ്പിടിച്ച് ജനകീയ ഐക്യം ശക്തിപ്പെടുത്താൻ ആഹ്വാനം

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ആലപ്പുഴ:  രാജ്യത്ത് നടമാടിക്കൊണ്ടിരിക്കുന്ന അനീതികൾക്കെതിരെയും അധാർമ്മിക പ്രവണതകൾക്കെതിരെയും പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന ആഹ്വാനത്തോടെ  നാല് ദിവസമായി ആലപ്പുഴയിൽ നടന്നുവന്ന ചതുർദിന വഹ്ദത്തെ ഇസ്ലാമി ഹിന്ദ്  ദേശീയ ക്യാമ്പ്  സമാപിച്ചു.    ഈ മാസം 18-ന് ആരംഭിച്ച ക്യാമ്പിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

രാജ്യത്തിന്റെ മതേതര  ഘടനയും ഭരണഘടന അനുവദിച്ച വ്യക്തി സ്വാതന്ത്രവും മത-രാഷ്ട്രീയ സ്വാതന്ത്രവും സംരക്ഷിക്കാൻ വംശീയ-വർഗ്ഗീയ ശക്തികൾക്കെതിരെ എല്ലാ മനുഷ്യസ്നേഹികളും ഒന്നിക്കണമെന്ന് ക്യാമ്പിന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഖിലേന്ത്യാ അമീർ മൗലാന സിയാഉദ്ധീൻ സിദ്ദീഖി ആഹ്വാനം ചെയ്തിരുന്നു.  


അപരവൽക്കരണ രാഷ്ട്രീയത്തിനെതിരെ പരസ്പര സ്നേഹവും വിശ്വാസവും ഉയർത്തിപ്പിടിച്ച് ജനകീയ ഐക്യം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.


അസാം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സാധാരണക്കാർക്കെതിരെ നടക്കുന്ന ക്രൂരമായ കുടിയൊഴിപ്പിക്കലുകളും വംശീയ അക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സമാപന സെഷനിൽ സംസാരിച്ച അഖിലേന്ത്യാ സെക്രട്ടറി ജനറൽ ഡോ. അനീസ് അഹമ്മദ് ആവശ്യപ്പെട്ടു.   

ദശാബ്ദങ്ങളായി ജീവിക്കുന്ന മനുഷ്യരെ ആസൂത്രിതമായി കുടിയൊഴിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ച് ദുരിതത്തിലാക്കുകയും ചെയ്യുന്നത് ജനാധിപത്യ സമൂഹത്തിന് കളങ്കമാണ്.  പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗങ്ങൾക്ക് നീതി ലഭ്യമാക്കാനും അർഹമായ പുനരധിവാസം ഉറപ്പാക്കാനും അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ മുസ്ലിം രാഷ്ട്രങ്ങൾക്കിടയിൽ പരസ്പര സംശയവും ഭിന്നതയും വിദ്വേഷവും വളർത്തി സാമ്രാജ്യത്വ മേധാവിത്വം ഉറപ്പിക്കാൻ ഇസ്രായേലും അമേരിക്കയും നടത്തുന്ന ഗൂഢതന്ത്രങ്ങളെ തിരിച്ചറിയണമെന്ന് ഡോ. അനീസ് അഹമ്മദ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു.  


വാർത്താ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പ്രചരിക്കുന്ന വാർത്തകളുടെ നിജസ്ഥിതി കൃത്യമായി മനസ്സിലാക്കാൻ പ്രവർത്തകർ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


ഇന്ത്യൻ സമൂഹവും ആഗോള മുസ്ലിം ലോകവും നേരിടുന്ന കടുത്ത വെല്ലുവിളികൾ, രാഷ്ട്രീയ വിഭജനങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയിൽ ക്യാമ്പ് അതിയായ ഉൽക്കണ്ഠ രേഖപ്പെടുത്തി.   ഒരു പ്രത്യേക വിഭാഗത്തെ തുടർച്ചയായി അപരവൽക്കരിക്കാനും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് പാർശ്വവത്കരിക്കാനുമുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ സമാധാനപരവും ജനാധിപത്യപരവുമായ ചെറുത്തുനിൽപ്പ് കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത ക്യാമ്പ് ചർച്ച ചെയ്തു.

Get more updates from Pudukad News on Google