ഹോർമുസിൽ കപ്പലിനുനേരെ ആക്രമണം; 21 ഇന്ത്യൻ നാവികരും സുരക്ഷിതരെന്നു മന്ത്രി

🌐 Select your Language:
Current: മലയാളം
Current: മലയാളം

ഹോർമുസ് കടലിടുക്ക് കടക്കുമ്പോൾ കുവൈറ്റിൻ്റെ എം/ടി അൽ ദസ്മാ എന്ന എണ്ണക്കപ്പലിനു നേരെ ആക്രമണം ഉണ്ടായി. കപ്പലിൽ 21 ഇന്ത്യൻ നാവികർ ഉണ്ടായിരുന്നു. ആർക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല.
എല്ലാവരും സുരക്ഷിതരാണെന്നു കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ ഡൽഹിയിൽ പറഞ്ഞു. ബുധനാഴ്ച്ച ആയിരുന്നു ആക്രമണം. ഒമാനിലെ ബുഖയ്ക്കു 11 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ആക്രമണം ഉണ്ടായതെന്നു യുകെഎംടിഓ അറിയിച്ചു.
കപ്പലിൽ തീ ഉണ്ടായെന്നു ടൈംസ് ഓഫ് കുവൈറ്റ് പറയുന്നു. കപ്പൽ യാത്ര നിർത്തി.
Get more updates from Pudukad News on Google






