"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
ജനറിക് മരുന്നുകൾക്ക് എതിരല്ല; എസ്എംഎ മരുന്നിൽ ജൈവതുല്യത ഉറപ്പാക്കണം: കെ കെ ശൈലജ | K K Shailaja SMA medicine controversy   •  ഫ്രാൻസിൽ പ്രതിഷേധ ഭീതി; ലൂവർ മ്യൂസിയം അടച്ചു, മൊണാലിസയെ കാണാനാകാതെ വിനോദസഞ്ചാരികൾ | Paris museum closures   •  ഫോർട്ട് കൊച്ചിയെയും വർക്കലയെയും വർഗീയമായി ചിത്രീകരിച്ച് മതസ്പർധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം. കേരളത്തിന്റെ മതനിരപേക്ഷ മനോഭാവത്തെ വിദ്വേഷ രാഷ്ട്രീയത്തിലൂടെ തകർക്കാനാവില്ലെന്നും കേരളത്തെ ഭിന്നിപ്പിക്കാൻ കഴിയാത്ത സംഘ്പരിവാർ ഇപ്പോൾ ഓൺലൈൻ വ്ലോഗർമാരെ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തുകയാണ്. കേരളത്തെക്കുറിച്ച് വിദ്വേഷ പ്രചാരണം നടത്തിയ ഉത്തരേന്ത്യൻ വ്ലോഗർ അമൃത് സിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ   •  ‘കേരളം ഒറ്റക്കെട്ടായാണ് കഴിയുന്നത്. ഇവിടെ വര്‍ഗീയ വിദ്വേഷത്തിന് സ്ഥാനമില്ല. ദൈവത്തിന്റെ സ്വന്തം നാടാണിത്. വെറുപ്പിന് ഇവിടെ സ്ഥാനമില്ല. വിദ്വേഷ യൂട്യൂബര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, നിയമം അതിന്റെ വഴിക്ക് പോകും: മുഖ്യമന്ത്രി   •  ആലപ്പുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം   •  

മലയാളം സീരിയൽ രംഗം വിടുമെന്ന് അശ്വതിയും രാഹുലും; ഗോസിപ്പ് പ്രചാരണം മാനസികമായി തളർത്തിയെന്ന് താരദമ്പതികൾ | Malayalam television couple announces exit

October 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

Malayalam television couple announces exit

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മലയാളം സീരിയൽ രംഗത്ത് ഇനി പ്രവർത്തിക്കില്ലെന്ന് പ്രഖ്യാപിച്ച് താരദമ്പതികളായ അശ്വതിയും രാഹുലും. തങ്ങൾക്കെതിരെ തുടർച്ചയായി അപവാദപ്രചാരണം നടത്തുന്നത് മാനസികമായി തളർത്തിയെന്നും ഇതുമൂലം ജോലിയും സമാധാനവും വരുമാനവും നഷ്ടപ്പെട്ടെന്നും അശ്വതി വെളിപ്പെടുത്തി. കഴിഞ്ഞ മൂന്ന് വർഷമായി ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുകയാണെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ താരം പറഞ്ഞു. (Malayalam television couple announces exit)

താനും ഭർത്താവും വ്യക്തിജീവിതം പരസ്യമായി ചർച്ച ചെയ്യാറില്ലെന്നും സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയാണ് മുന്നോട്ടുപോയിട്ടുള്ളതെന്നും അശ്വതി വ്യക്തമാക്കി. എന്നാൽ, ഭർത്താവിനെ നിയന്ത്രിക്കുന്നുവെന്നും മറ്റ് സ്ത്രീകൾക്കൊപ്പം അഭിനയിക്കാൻ അനുവദിക്കുന്നില്ലെന്നുമടക്കമുള്ള ആരോപണങ്ങൾ പ്രചരിക്കുന്നതായി താരം പറഞ്ഞു. തങ്ങൾ ഒരിക്കലും സെറ്റുകളിൽ പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ലെന്നും ഇത്തരം കഥകൾ പുതിയ അവസരങ്ങളെപ്പോലും ബാധിക്കുന്നുണ്ടെന്നും അശ്വതി ആരോപിച്ചു. തുടർച്ചയായ മാനസിക സമ്മർദം കാരണം പാനിക് അറ്റാക്ക് ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ നേരിട്ടതായും ആരോഗ്യനില മോശമായെന്നും അശ്വതി പറഞ്ഞു. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകുന്ന തനിക്ക് ഈ സാഹചര്യം താങ്ങാനാകാത്ത അവസ്ഥയിലെത്തിയെന്നും വിഡിയോയിൽ വികാരാധീനയായി താരം പ്രതികരിച്ചു. ഭർത്താവിന്റെ കരിയറിനെക്കുറിച്ച് ഓർത്താണ് ഇതുവരെ പല കാര്യങ്ങളിലും പരസ്യമായി പ്രതികരിക്കാതിരുന്നതെന്നും അശ്വതി കൂട്ടിച്ചേർത്തു.

 

View this post on Instagram

 

A post shared by ❣A S W A T H Y.R A H U L👸👑❣ (@aswathyrahul.official)

അശ്വതി നേരിടുന്ന മാനസികപ്രയാസം അതിരുകടന്നതായി രാഹുലും പ്രതികരിച്ചു. ഭാര്യയെക്കുറിച്ച് പ്രചരിക്കുന്ന ആരോപണങ്ങൾ തങ്ങളുടെ കുടുംബജീവിതത്തെയും ജോലിയെയും ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലയാളം സീരിയൽ രംഗത്ത് തുടരുന്നതിനേക്കാൾ സമാധാനത്തോടെ ജീവിക്കാനാണ് ഇപ്പോൾ ആഗ്രഹമെന്നും ഇരുവരും വ്യക്തമാക്കി. നിലവിൽ ഏറ്റെടുത്തിരിക്കുന്ന ജോലികൾ പൂർത്തിയാക്കിയശേഷം മേഖലയിൽനിന്ന് പിന്മാറാനാണ് തീരുമാനമെന്നും രാഹുൽ പറഞ്ഞു. തങ്ങൾക്കെതിരായ പ്രചാരണങ്ങൾക്ക് പിന്നിലെ ഉദ്ദേശ്യം മനസ്സിലാകുന്നില്ലെന്നും ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും രാഹുൽ ചോദിച്ചു. അഭിനയരംഗത്ത് തുടരാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ വിദ്യാഭ്യാസ യോഗ്യത ഉപയോഗിച്ച് മറ്റ് ജോലികൾ ചെയ്ത് ജീവിക്കുമെന്നും ഇരുവരും വ്യക്തമാക്കി. അതേസമയം, വിഡിയോയിൽ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

Summary: Malayalam television actors Aswathy and Rahul have announced that they will leave the serial industry, alleging that persistent gossip and rumours have caused severe emotional distress and affected their work opportunities. The couple said they plan to complete their existing commitments before stepping away from the industry.

Get more updates from Pudukad News on Google