"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
ജനറിക് മരുന്നുകൾക്ക് എതിരല്ല; എസ്എംഎ മരുന്നിൽ ജൈവതുല്യത ഉറപ്പാക്കണം: കെ കെ ശൈലജ | K K Shailaja SMA medicine controversy   •  ഫ്രാൻസിൽ പ്രതിഷേധ ഭീതി; ലൂവർ മ്യൂസിയം അടച്ചു, മൊണാലിസയെ കാണാനാകാതെ വിനോദസഞ്ചാരികൾ | Paris museum closures   •  ഫോർട്ട് കൊച്ചിയെയും വർക്കലയെയും വർഗീയമായി ചിത്രീകരിച്ച് മതസ്പർധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം. കേരളത്തിന്റെ മതനിരപേക്ഷ മനോഭാവത്തെ വിദ്വേഷ രാഷ്ട്രീയത്തിലൂടെ തകർക്കാനാവില്ലെന്നും കേരളത്തെ ഭിന്നിപ്പിക്കാൻ കഴിയാത്ത സംഘ്പരിവാർ ഇപ്പോൾ ഓൺലൈൻ വ്ലോഗർമാരെ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തുകയാണ്. കേരളത്തെക്കുറിച്ച് വിദ്വേഷ പ്രചാരണം നടത്തിയ ഉത്തരേന്ത്യൻ വ്ലോഗർ അമൃത് സിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ   •  ‘കേരളം ഒറ്റക്കെട്ടായാണ് കഴിയുന്നത്. ഇവിടെ വര്‍ഗീയ വിദ്വേഷത്തിന് സ്ഥാനമില്ല. ദൈവത്തിന്റെ സ്വന്തം നാടാണിത്. വെറുപ്പിന് ഇവിടെ സ്ഥാനമില്ല. വിദ്വേഷ യൂട്യൂബര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, നിയമം അതിന്റെ വഴിക്ക് പോകും: മുഖ്യമന്ത്രി   •  ആലപ്പുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം   •  

ഡൽഹിയിൽ സ്കൂൾ വളപ്പിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി തീകൊളുത്തി മരിച്ചനിലയിൽ. സംഭവം സർവോദയ കന്യ വിദ്യാലയത്തിൽ. ദേഹത്ത് പെട്രോളൊഴിച്ച് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം. ബാഗിൽനിന്ന് മൂന്ന് കുറിപ്പുകൾ കണ്ടെത്തി പൊലീസ്

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: തലസ്ഥാനത്തെ സർക്കാർ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി.

കിഴക്കൻ ഡൽഹിയിലെ ഷഹ്ദര ജില്ലയിലുള്ള കൃഷ്ണ നഗർ സർവോദയ കന്യ വിദ്യാലയത്തിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. വിദ്യാർത്ഥിനി സ്വയം ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സ്കൂളിലെ സെക്യൂരിറ്റി കാബിന് പിന്നിലെ ഒഴിഞ്ഞ ഭാഗത്താണ് പെൺകുട്ടിയുടെ മൃതദേഹം പൂർണ്ണമായും കത്തിയ നിലയിൽ കണ്ടെത്തിയത്. സ്കൂൾ പരിസരത്ത് തീപിടിത്തമുണ്ടായെന്ന വിവരത്തെത്തുടർന്ന് കൃഷ്ണ നഗർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. പെൺകുട്ടി സ്വന്തം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ സ്കൂൾ ബാഗിൽനിന്ന് മൂന്ന് കുറിപ്പുകൾ പോലീസ് കണ്ടെടുത്തു. ഇവയ്ക്ക് പുറമെ സംശയാസ്പദമായ മറ്റ് ചില വസ്തുക്കളും ബാഗിലുണ്ടായിരുന്നതായി അധ്യാപകർ പോലീസിനെ അറിയിച്ചെങ്കിലും ഇവ എന്താണെന്നോ കുറിപ്പുകളുടെ ഉള്ളടക്കമോ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

രാവിലെ പതിവുപോലെ ഏറെ സന്തോഷത്തോടെയാണ് കുട്ടി വീട്ടിൽനിന്ന് സ്കൂളിലേക്ക് പോയതെന്നും, പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സഹോദരി പ്രതികരിച്ചു. ഉച്ചയ്ക്ക് 1.40-ഓടെ സ്കൂൾ അധികൃതർ വിളിച്ചപ്പോഴാണ് ദാരുണ വിവരം കുടുംബം അറിയുന്നത്. 

ഫോറൻസിക് വിദഗ്ധരും ക്രൈംബ്രാഞ്ച് സംഘവും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. പെൺകുട്ടിയെ ഇത്തരമൊരു കടുംകൈയിലേക്ക് നയിച്ച കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.

Get more updates from Pudukad News on Google