"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
ജനറിക് മരുന്നുകൾക്ക് എതിരല്ല; എസ്എംഎ മരുന്നിൽ ജൈവതുല്യത ഉറപ്പാക്കണം: കെ കെ ശൈലജ | K K Shailaja SMA medicine controversy   •  ഫ്രാൻസിൽ പ്രതിഷേധ ഭീതി; ലൂവർ മ്യൂസിയം അടച്ചു, മൊണാലിസയെ കാണാനാകാതെ വിനോദസഞ്ചാരികൾ | Paris museum closures   •  ഫോർട്ട് കൊച്ചിയെയും വർക്കലയെയും വർഗീയമായി ചിത്രീകരിച്ച് മതസ്പർധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം. കേരളത്തിന്റെ മതനിരപേക്ഷ മനോഭാവത്തെ വിദ്വേഷ രാഷ്ട്രീയത്തിലൂടെ തകർക്കാനാവില്ലെന്നും കേരളത്തെ ഭിന്നിപ്പിക്കാൻ കഴിയാത്ത സംഘ്പരിവാർ ഇപ്പോൾ ഓൺലൈൻ വ്ലോഗർമാരെ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തുകയാണ്. കേരളത്തെക്കുറിച്ച് വിദ്വേഷ പ്രചാരണം നടത്തിയ ഉത്തരേന്ത്യൻ വ്ലോഗർ അമൃത് സിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ   •  ‘കേരളം ഒറ്റക്കെട്ടായാണ് കഴിയുന്നത്. ഇവിടെ വര്‍ഗീയ വിദ്വേഷത്തിന് സ്ഥാനമില്ല. ദൈവത്തിന്റെ സ്വന്തം നാടാണിത്. വെറുപ്പിന് ഇവിടെ സ്ഥാനമില്ല. വിദ്വേഷ യൂട്യൂബര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, നിയമം അതിന്റെ വഴിക്ക് പോകും: മുഖ്യമന്ത്രി   •  ആലപ്പുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം   •  

യാത്ര ചെയ്യാനുള്ള ആരോഗ്യസ്ഥിതി ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കുറിപ്പെഴുതിയ ശേഷം മുന്‍ മന്ത്രി വീണാ ജോര്‍ജിനെ സിപിഎം നിയന്ത്രണത്തിലുള്ള മെഡിക്കല്‍ കോളേജില്‍ നിന്നും രാത്രിക്കു രാത്രി ബന്ധുക്കളെത്തി രക്ഷപെടുത്തിയത് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നെന്ന് സൂചന. ഐസിയുവില്‍ കിടന്ന മന്ത്രി രാത്രി ഇറങ്ങി യാത്രചെയ്തത് 435 കി.മി. ഫ്ളൈറ്റ്, ട്രെയിന്‍ യാത്രയ്ക്ക് പോലും സാവകാശം തിരക്കിയില്ല. പോലീസ് അന്വഷണം നിര്‍ണായക വഴിത്തിരിവില്‍

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കണ്ണൂര്‍: മുന്‍ മന്ത്രി വീണാ ജോര്‍ജിന് നേര്‍ക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചുണ്ടായതെന്ന് പറയുന്ന കെഎസ്‌യു ആക്രമണം സംബന്ധിച്ച കേസില്‍ സര്‍ക്കാര്‍ നിര്‍ണായക നീക്കങ്ങളിലേയ്ക്ക് കടക്കാന്‍ ആലോചിക്കുന്നതായി സൂചന.


മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന വീണ ജോര്‍ജിനെ അര്‍ദ്ധരാത്രിക്ക് ശേഷം അടിയന്തിര സ്വഭാവത്തോടെ വീണയുടെ ബന്ധുക്കള്‍ ഇടപെട്ട് ആശുപത്രി മാറ്റാന്‍ തീരുമാനിച്ചതിന്‍റെ കാരണമാകും പ്രത്യേക അന്വേഷണ സംഘം തിരക്കുക.


കഴുത്തിനും മറ്റും പരിക്കേറ്റിട്ടുള്ളതിനാല്‍ തുടര്‍ നിരീക്ഷണം ആവശ്യമാണെന്നും യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ ആശുപത്രി രേഖകളില്‍ കുറിക്കുകയും ചികിത്സയ്ക്കായി 13 അംഗ  മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയും ചെയ്ത ശഷമാണ് മന്ത്രി അര്‍ദ്ധരാത്രി ആശുപത്രി വിട്ടതെന്നതാണ് ഏറെ ദുരൂഹവും ശ്രദ്ധേയവുമായ സംഭവം.

2801941-veena-george

യാത്ര ചെയ്യാന്‍ കഴിയുന്ന ആരോഗ്യസ്ഥിതിയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് രേഖപ്പെടുത്തിയ ശേഷം മന്ത്രി  അര്‍ദ്ധരാത്രിആശുപത്രി വിടാനുണ്ടായ സാഹചര്യം ഏറെ ഗൗരവതരമായാണ് സര്‍ക്കാര്‍ കാണുന്നത്.

ആര് ആവശ്യപ്പെട്ട പ്രകാരമാണ് മന്ത്രിക്ക് ഡിസ്ചാര്‍ജ് അനുവദിച്ചതെന്നും, രാത്രിയില്‍ ഡിസ്ചാര്‍ജ് അനുവദിക്കാനുണ്ടായ അടിയന്തിര സാഹചര്യം എന്തായിരുന്നുവെന്നും പോലീസ് പരിശോധിക്കും.


മാത്രമല്ല, യാത്ര ചെയ്യാനുള്ള ആരോഗ്യസ്ഥിതി ഇല്ലെന്ന് രേഖകളില്‍ കുറിച്ച ശേഷം കണ്ണൂരില്‍ നിന്നും 435 കിലോമീറ്റര്‍ ദൂരം, 10 മണിക്കൂറോളം എടുത്ത്, അതും ഒരു കാറില്‍ മന്ത്രി യാത്ര ചെയ്തത് ആശുപത്രിയില്‍ അസാധാരണ സാഹചര്യം ഉണ്ടായിരുന്നതിനാലാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.


അങ്ങനെയെങ്കില്‍ എന്തായിരുന്നു ആ സാഹചര്യം എന്നറിയേണ്ടതുണ്ട്. അത് ഒന്നുകില്‍ മുന്‍ മന്ത്രി പറയണം, അല്ലെങ്കില്‍ അവരെ രാത്രിക്ക് രാത്രി ആശുപത്രിയിലെത്തി കൂട്ടിക്കൊണ്ടുപോയ അടുത്ത ബന്ധു പറയണം.

അടിയന്തിരമായി മന്ത്രിയെ ഡിസ്ചാര്‍ജ്  ചെയ്ത സാഹചര്യം എന്താണെന്ന് യഥാര്‍ഥ കാര്യ കാരണ സഹിതം ഡോക്ടര്‍മാരും വിശദീകരിക്കേണ്ടി വരുമെന്ന് തീര്‍ച്ച. നുണക്കഥകളൊന്നും പോലീസിന് മുന്നില്‍ വിലപ്പോകില്ല.

മന്ത്രിക്കെതിരെ കെ എസ് യു പ്രവര്‍ത്തകരില്‍ നിന്നും വധശ്രമം ഉണ്ടായെന്ന് സിപിഎമ്മിന്‍റെ നേതാക്കള്‍ ആവര്‍ത്തിച്ച് പ്രസ്താവന ഇറക്കിയ സാഹചര്യം ഇക്കാര്യത്തില്‍ ഏറെ പ്രസക്തമാണ്.


കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് മന്ത്രിയുടെ അടുത്തേയ്ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞതായി ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.


റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ക്യാമറകള്‍ക്ക് മുമ്പില്‍ നടന്ന ആക്രമണത്തില്‍ പുറത്തുവന്ന ഒരു ദൃശ്യങ്ങളിലും കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ  അടുത്തെത്തിയതായി കാണുന്നില്ല.

പിന്നെങ്ങനെ കഴുത്തുളുക്കി എന്നതാണ് കൗതുകം. മന്ത്രി കെഎസ്‌യു കുട്ടികളുടെ നേര്‍ക്ക് പാഞ്ഞടുത്തപ്പോള്‍ ചില പോലീസുകാര്‍ മന്ത്രിയെ തടഞ്ഞത് മാത്രമാണ് മന്ത്രിയുടെ ദേഹത്ത് ആകെയുണ്ടായ സ്പര്‍ശനം. അതുപക്ഷേ ഒരു പരുക്കിന് പോന്ന ശക്തിയിലുള്ള തടയലായിരുന്നുമില്ല.

protest against veena george

ഇതായിരുന്നു സാഹചര്യം എന്നിരിക്കെയാണ് മന്ത്രിയെ വധിക്കാനായിരുന്നു ശ്രമമെന്ന് സിപിഎഎം നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. അതില്‍ ചില സംശയങ്ങള്‍ ഇപ്പോള്‍ പോലീസിനുമുണ്ട്.


മന്ത്രിയെ അപായപ്പെടുത്താന്‍ നീക്കം ഉണ്ടായതായ സംശയം അവരുടെ ചില അടുത്ത ബന്ധുക്കള്‍ക്കുണ്ടായതാണ് അന്നത്തെ സര്‍ക്കാര്‍ കേന്ദ്രങ്ങളുടെയും ഭരണകക്ഷി നേതാക്കളുടെയും ഇംഗീതത്തിന് വിരുദ്ധമായി പെട്ടെന്നുണ്ടായ ഡിസ്ചാര്‍ജിന് കാരണമെന്നതാണ് ഇപ്പോള്‍ സംശയിക്കുന്നത്.


പക്ഷേ അതിലെ സംശയം കെഎസ്‌യുക്കാരെ അല്ലെന്നതാണ് കൗതുകം. സംശയം വേണ്ടപ്പെട്ടവരിലേയ്ക്കു തന്നെയാണ് നീങ്ങുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ 2026  ഫെബ്രുവരി 25 -ന് വൈകുന്നേരമായിരുന്നു മന്ത്രിയെ തടഞ്ഞ സംഭവം ഉണ്ടാകുന്നതും മന്ത്രിയെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതും.

ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മന്ത്രിയെ പിന്നീട് സിപിഎം നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളേജിലേയ്ക്കാണ് മാറ്റിയത്.

പരിയാരം മെഡിക്കല്‍ കോളേജ് സിപിഎം എന്ത് വിചാരിച്ചാലും നടത്താന്‍ സാധിക്കുന്ന ഒരിടമാണ്. സാഹചര്യം നിയമസഭാ തെരെഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് നടക്കുന്ന സംഭവം എന്നതാണ്. അത് മറ്റ് തലത്തിലേയ്ക്ക് പോയാല്‍ തെരെഞ്ഞെടുപ്പ് ഫലത്തെ തന്നെ അട്ടിമറിക്കാന്‍ പോന്നതാണ്.

ആ സാഹചര്യത്തില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വീണാ ജോര്‍ജ് സുരക്ഷിതയല്ലെന്ന് വേണ്ടപ്പെട്ടവര്‍ക്ക് തോന്നണമെങ്കില്‍ അവരുടെ സംശയം  കെഎസ്‌യുവിനെയല്ല എന്ന് വ്യക്തം.


യാത്രചെയ്യാന്‍ പാടില്ലെന്ന് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയ ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ 435  കിലോമീറ്റര്‍ കാറില്‍ യാത്രചെയ്തു. നേരം പുലര്‍ന്നശേഷം ഫ്ലൈറ്റിനോ, ട്രെയിനിനോ പോലും കാത്തുനില്‍ക്കാന്‍ അവര്‍ തയ്യാറായില്ല.


ഇത്ര ദൂരം ഒരു കാര്‍ ഓടിയെത്തണമെങ്കില്‍ 10 – 11 മണിക്കൂര്‍ സമയം വേണം. മന്ത്രിയുടെ വാഹനം ആണെന്നതിനാല്‍ ആ ദൂരം 7 – 8 മണിക്കൂറായി കുറയും.

മാത്രമല്ല, ആശുപത്രിയില്‍ നിന്നും രക്ഷപെട്ടെത്തിയ മന്ത്രി ഇടയ്ക്ക് വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ മറ്റൊരു വീട്ടില്‍ കയറുകയും വാഹനം മാറ്റി മറ്റൊരു വാഹനത്തിലാണ് യാത്ര തുടര്‍ന്നതെന്നും പോലീസ് സംശയിക്കുന്നുണ്ട്. അക്കാര്യവും പോലീസിന്‍റെ പരിശോധനയിലാണ്.

മാത്രമല്ല, ഏറ്റവും പുതിയതായി പോലീസിന് ലഭിച്ചിട്ടുള്ള സൂചന, കണ്ണൂരിലെ സിപിഎം ബന്ധമുള്ള ഒരു രാഷ്ട്രീയ നേതാവ് മന്ത്രിയുടെ അടുത്ത ബന്ധുവിന് കൈമാറിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീണാ ജോര്‍ജിനെ രാത്രിക്കു രാത്രി പത്തനംതിട്ടയില്‍ നിന്ന് ബന്ധുക്കളെത്തി ഇവിടെനിന്നും മാറ്റുന്നതെന്നും, എന്തായിരുന്നു ആ രഹസ്യ സന്ദേശം എന്നതുമാണ് അറിയാനിരിക്കുന്നത്.


അത് പുറത്തുവന്നാല്‍ കേരളം ഞെട്ടും എന്നാണ് പോലീസ് നല്‍കുന്ന സൂചന.


നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രിക്കെതിരെയുണ്ടായ കെഎസ്‌യു ആക്രമണം ആയുധമാക്കാന്‍ ശ്രമിച്ച ഇടതുപക്ഷം അതിനുമപ്പുറം എന്ത് തന്ത്രമാണ് ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പരിശോധിക്കുന്നത്.

Get more updates from Pudukad News on Google