"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
മത്സര വള്ളം കളികൾക്കിടെ ചെറു വള്ളങ്ങൾ ഭീഷണിയാകുന്നു. ട്രാക്ക് സുരക്ഷയിൽ ആശങ്ക. താഴത്തങ്ങാടി വള്ളംകളി ബി ഗ്രേഡ് ഫൈനലിൽ മത്സരവള്ളത്തിൽ ചെറു വള്ളം തട്ടിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാ തിരിക്കാൻ നടപടി വേണം   •  പിണറായിയുടെ ഔദ്യോഗിക വാഹനം സസ്പെൻഷനിലുള്ള ഗൺമാൻമാർ ഉപയോഗിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. ഡ്രൈവറുടെ ‘ലിഫ്റ്റ്’ വാദം പൊളിഞ്ഞത് ടവർ ലൊക്കേഷൻ പരിശോധനയിൽ. ഡ്രൈവർ ഷിനോജിനെതിരെ നടപടിക്ക് ശുപാർശ. മുൻപും എസ്കോർട്ട് വാഹനം ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ   •  ഒരു ലിറ്റർ ഫിനൈലിന് 33,500 രൂപ, എൽ.ഇ.ഡി ബൾബിന് 11,800 രൂപ! മധ്യപ്രദേശിൽ നഗരസഭകളുടെ സാധനം വാങ്ങലിൽ 250 കോടി രൂപയുടെ വൻ അഴിമതി പുറത്തുകൊണ്ടുവന്ന് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ   •  ഡൽഹി-എൻ.സി.ആറിൽ അർദ്ധരാത്രിയിൽ ഇടിമിന്നലോടെ കനത്ത മഴ; താപനില കുത്തനെ കുറഞ്ഞു, ദേശീയ തലസ്ഥാന മേഖലയിൽ വരും ദിവസങ്ങളിലും തണുത്ത അന്തരീക്ഷം തുടരുമെന്ന് പ്രവചനം   •  കർഷകർക്കും വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും രാഹുലിന്‍റെ ക്ഷണം, നവംബർ ഒന്നിന് രാംലീല മൈതാനിയിൽ റാലി നടത്താൻ ഇന്ത്യ മുന്നണി   •  

നാട്ടിക ടോൾ പിരിവ്: ജനകീയ സമര സമിതി 26 ന് കളക്ട്രേറ്റ് മാർച്ച് നടത്തും.

October 25, 2026
Share this post to
🌐 Select your Language: Current: മലയാളം

തൃപ്രയാർ :ദേശീയപാത 66 ലെ നിർമ്മാണങ്ങൾ പൂർത്തീകരിക്കാതെയുള്ള ടോൾ പിരിവ് അവസാനിപ്പിക്കുക, തദ്ദേശ വാസികൾക്ക് ടോൾ സൗജന്യമാക്കുക അടിപ്പാതകൾ, വഴിവിളക്കുകൾ, സർവ്വീസ് റോഡുകൾ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 26 ന് രാവിലെ 10 ന് കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിക്കും. കഴിഞ്ഞ ഒക്ടോബർ 7 മുതൽ എൽ ഡി എഫ് നേതൃത്വത്തിൽ ടോൾപ്ലാസയിലേക്ക് നടത്തിവരുന്ന പ്രക്ഷോഭപരിപാടികളുടെ തുടർച്ചയായാണ് കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിക്കുന്നത്. ടോൾപ്ലാസ ഉപരോധിച്ചും മനുഷ്യച്ചങ്ങല തീർത്തും, നൈറ്റ് മാർച്ച് സംഘടിപ്പിച്ചും രാപ്പകൽ സമരം ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾ ഏറ്റെടുത്തും നാട്ടികയിലെ സമരം ജനകീയ സമരമായി മാറി. ദേശീയപാത 544 ൽ സമാനമായ സാഹചര്യങ്ങൾ ഉണ്ടായ ഘട്ടത്തിൽ സംസ്ഥാന സർക്കാർ സമരസമിതിയുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തി പ്രശ്ന പരിഹാരം കാണുകയുണ്ടായി. എന്നാൽ നാട്ടികയിൽ സമരം അതിശക്തമായി മുന്നോട്ടു പോകുമ്പോഴും സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ മൗനം പാലിക്കുന്നത് ദുരൂഹമാണ്. ടോൾ കമ്പനിയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഈ സമീപനം മാറ്റി ജനങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകണം. എൻ എച്ച് ഐ എ യെ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരും ജനങ്ങളെ കയ്യൊഴിയുന്ന നിലപാടാണ് സ്വീകരിക്കുന്നത്. തൃശൂർ എം പിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി ഈ വിഷയത്തിൽ ഇടപെടാത്തത് പ്രതിഷേധാർഹവും സംശയാസ്പദവുമാണ്. ടോൾ പിരിവ് വിഷയത്തിൽ ജനവിരുദ്ധ നിലപാട് തുടരുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളും ജില്ലാ കലക്ടറും അടിയന്തിരമായി പ്രശ്നത്തിൽ ഇടപെട്ട് വിഷയം പരിഹരിക്കണമെന്ന് ഗിത ഗോപി എംഎൽഎയും സമരസമിതി ഭാരവാഹികളും ആവശ്യപ്പെട്ടു. കലക്ടേറ്റ് മാർച്ചിൽ വൻ ജന പങ്കാളിത്തം ഉണ്ടൊകുമെന്നും ഭാരവാഹികൾ പറഞ്ഞു. ഭാരവാഹികളായ ഗീതാ ഗോപി എംഎൽഎ , എം. ഹാരിസ് ബാബു, കെ.പി. സന്ദീപ്, അഡ്വ.വി.കെ. ജ്യോതിപ്രകാശ്, കെ.എം. കിഷോർ കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

Get more updates from Pudukad News on Google