നാട്ടിക ടോൾ പ്ലാസയ്ക്ക് സമീപം കാറിന് തീപിടിച്ചു; നാട്ടുകാർ ഇടപെട്ട് യാത്രക്കാരെ രക്ഷപ്പെടുത്തി

🌐 Select your Language:
Current: മലയാളം
തൃപ്രയാർ∙ ദേശീയപാത 66 നാട്ടിക ടോൾ പ്ലാസയ്ക്ക് സമീപം കാറിന് തീപിടിച്ചു. വെള്ളിയാഴ്ച രാത്രി 10.45നാണ് സംഭവം. മലപ്പുറത്തുനിന്ന് പറവൂരിലേക്ക് മടങ്ങുകയായിരുന്ന കാറിനാണ് തീ പിടിച്ചത്. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. ടോൾ പ്ലാസയ്ക്ക് സമീപം എത്തിയ കാറിന്റെ മുൻഭാഗത്തു നിന്നും പുക വന്നതിനെ തുടർന്ന് നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ മൂലമാണ് യാത്രക്കാരെ പുറത്തിറക്കാൻ കഴിഞ്ഞത്. കാർ ഭാഗീകമായി കത്തിയെങ്കിലും ഉടൻതന്നെ നാട്ടികയിൽ നിന്ന് ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. വലപ്പാട് പൊലീസും സ്ഥലത്തെത്തിയിരുന്നു.
Get more updates from Pudukad News on Google


