തൃപ്രയാർ ക്ഷേത്ര സന്നിധിയിൽ വെച്ച് നിയുക്ത ശബരിമല മേൽശാന്തിമാർക്ക് സ്വീകരണം നൽകി.
Current: മലയാളം
തൃപ്രയാർ : നിയുക്ത ശബരിമല മേൽശാന്തി ബഹ്മശ്രീ അരീക്കര സുബ്രഹ്മണ്യന ശങ്കരൻ നമ്പൂതിരിക്കും, നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തി ബ്രഹ്മശ്രീ ആയാടത്തില്ലത്ത് ദാമോദരൻ നമ്പൂതിരിക്കും തൃപ്രയാർ ക്ഷേത്ര സന്നിധിയിൽ വെച്ച് ശീരാമ ഭക്ത സേവാസമിതിയുടെ നേതൃത്തിൽ സ്വീകരണം നൽകി . രാവിലെ 9 മണിയോടെ ക്ഷേത്രത്തിൽ എത്തിയ മേൽ ശാന്തിമാരെ തുളസിമാലയും പൊന്നാടയും അണിയിച്ച് സ്വീകരിച്ചു .
തുടർന്ന് ക്ഷേത്ര ദർശനം നടത്തി. മീനൂട്ട്, പുഷ്പാർച്ചന, വെടിവഴിപാട് എന്നിവയും നടത്തിയാണ് മാങ്ങിയത്. ദേവസ്വം മാനേജർ വി.എസ് മനോജ്, ശ്രീരാമഭക്ത സേവാ സമിതി പ്രസിഡണ്ട് ദിവാസ് ആലയ്ക്കൽ, ജഗദീഷ് കോയമ്പത്തൂർ, വിജയകുമാർ മേനോൻ, പഞ്ചായത്തംഗം അംബിക വാഴക്കുളത്ത്, രഹ്ന ബിനീഷ്, ഹരിത,സുധീർ.ആലയ്ക്കൽ രാമദാസ് കിഴക്കേടത്ത്, ഷിമ ആലയ്ക്കൽ, വസന്തൻ കുണ്ടായിൽ,ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ജ്യോതി ദാസ്. നന്ദനൻ. നാട്ടിക.,ഗുരുപ്രിയ സുരേഷ് സോമൻ കൊല്ലാടിയ്ക്കൽ എന്നിവർ സ്വീകരണത്തിന്. നേതൃത്വം നൽകി




