"> Skip to content
Sample Header Banner
October 27, 2026
⌕
Breaking

വഞ്ചിയിൽനിന്ന് എഞ്ചിനും, വലയും മോഷ്ടിച്ച പ്രതി അറസ്റ്റിൽ.

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം


വഞ്ചിയിൽനിന്ന് എഞ്ചിനും നീട്ടുവലയും മോഷ്ടിക്കുകയും വഞ്ചി മോഷ്ടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത കേസിൽ കവർച്ച, തട്ടിപ്പ്, മോഷണം, വധശ്രമം തുടങ്ങി നിരവധി മോഷണക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി അറസ്റ്റിൽ
കൊടുങ്ങല്ലൂർ : വഞ്ചിയിൽനിന്ന് എഞ്ചിനും നീട്ടുവലയും മോഷ്ടിക്കുകയും വഞ്ചി മോഷ്ടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത കേസിൽ കവർച്ച, തട്ടിപ്പ്, മോഷണം, വധശ്രമം തുടങ്ങി നിരവധി മോഷണക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കുളിമുട്ടം തട്ടുങ്ങൾ വീട്ടിൽ ആലിപറമ്പിൽ അൽത്താഫ് (26) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
23.10.2026 തീയതി രാത്രി 8.30 മണിയോടെ പരാതിക്കാരനായ കോട്ടപ്പുറം മാണിക്യപ്പാലത്തുള്ള കടവിൽ കെട്ടിയിരുന്ന കോട്ടപ്പുറം മാണിക്യപ്പാലം സ്വദേശി പെരിങ്ങാട്ട് വീട്ടിൽ വിശാഖിന്റെ (25) പിതാവിന്റെ ഉടമസ്ഥതയിലുള്ള വഞ്ചിയിൽനിന്ന് പ്രതി, 25,000 രൂപ വിലവരുന്ന ലംബാർഡിൻ എഞ്ചിൻ മോഷ്ടിക്കുകയും വഞ്ചി മോഷ്ടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന് അതേ ദിവസം രാത്രി 10.30 മണിയോടെ വി.പി. തുരുത്തിൽ കെട്ടിയിരുന്ന മേത്തല വി.പി. തുരുത്ത് സ്വദേശി കടവിൽ വീട്ടിൽ അൻസാറിന്റെ (50) ഉടമസ്ഥതയിലുള്ള വഞ്ചിയിൽനിന്ന് 10,000 രൂപ വിലവരുന്ന നീട്ടുവലയും മോഷ്ടിച്ചു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് അൽത്താഫിനെ പോലീസ് അറസ്റ്റ് ചെയ്തത്.
അൽത്താഫ് കൊടുങ്ങല്ലൂർ, മതിലകം, കൈപ്പമംഗലം, മാള, നെടുപുഴ, കാസർഗേഡ് പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് കവർച്ചക്കേസിലും, ഒരു വധശ്രമക്കേസിലും, രണ്ട് മോഷണക്കേസിലും, അഞ്ച് മോഷണക്കേസിലും, മയക്ക് മരുന്ന് ഉപയോഗിച്ച കേസിലും അടക്കം പന്ത്രണ്ട് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ബൈജു ആർ, എസ് ഐ മാരായ എബിൻ സി എൻ, അജയ്, എസ് സി പി ഒ മാരായ കിഷോർ ചന്ദ്രൻ, ഗോപേഷ്, വിബീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Get more updates from Pudukad News on Google