"> Skip to content
Sample Header Banner
October 27, 2026
⌕
Breaking

20 ലക്ഷത്തിൻ്റെ സ്വർണ മോഷണ പ്രതിയെ ബംഗാളിൽ നിന്ന് പിടികൂടി

October 27, 2026
Share this post to
🌐 Select your Language: Current: മലയാളം

സ്വർണാഭരണ നിർമാണശാലയിൽനിന്ന് 20 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ച പ്രതികളിലൊരാളെ 4 ദിവസത്തിനുള്ളിൽ ബംഗാളിലെ ഉൾഗ്രാമത്തിൽനിന്ന് ഒല്ലൂർ പോലീസ് പിടികൂടി. ചേലക്കോട്ടുകരയിൽ ബംഗാൾ സ്വദേശികൾ നടത്തുന്ന സ്വർണാഭരണ നിർമാണശാലയിൽനിന്ന് 152 ഗ്രാം ആഭരണങ്ങൾ മോഷ്‌ടിച്ച് കടന്നുകളഞ്ഞ പ്രതികളിലൊരാളായ ബംഗാൾ സ്വദേശി ഹൃദയ് മണ്ഡലാണ് പിടിയിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പ്രതിയെ കൊണ്ടുവരുന്നതിനിടയിൽ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ലോക്കൽ പൊലീസിൻ്റെ സഹായത്തോടെ പുറത്തെത്തിക്കുകയായിരുന്നു. പ്രതിയെ റിമാൻ്റ് ചെയ്തു. 32 ഗ്രാം സ്വർണം കണ്ടെടുത്തു. 2 പേർ ചേർന്നാണ് മോഷണം നടത്തിയത്. ബംഗാൾ സ്വദേശി തന്നെയായ ഒന്നാം പ്രതിയെ പിടികൂടാനായിട്ടില്ല. ഒല്ലൂർ എസിപി കെ.പി. ബെന്നി, ഇൻസ്പെക്ടർ കെ. അനുദാസ്, എസ്ഐമാരായ ജെഫിൻ രാജു, ജെ.ആർ. ശ്രീകാന്ത്, സിപിഒമാരായ അനിഷ് പി.എ, റാഫി സി.ടി, നിരാജ് മോൻ കെ.എൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Get more updates from Pudukad News on Google