നാല് ദിവസം പൊലീസിനെ വട്ടംകറക്കി മാഗി പശു; ഒടുവിൽ കിടാവിനരികെ തിരിച്ചെത്തി, വീഡിയോ വൈറൽ | Runaway cow Maggie New York

Current: മലയാളം

അമേരിക്കയിലെ ന്യൂയോർക്കിൽ നാല് ദിവസം പൊലീസിനെ വട്ടംകറക്കിയ മാഗി എന്ന പശുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ന്യൂയോർക്കിലെ കാർമെലിലുള്ള ലിറ്റിൽ കാബിൻസ് ഫാമിൽ നിന്ന് പേടിച്ച് ഓടിപ്പോയ നാലുവയസ്സുകാരിയായ പശുവിനെ പിടികൂടാൻ പ്രാദേശിക പൊലീസും ഷെരീഫിന്റെ ഉദ്യോഗസ്ഥരും സ്റ്റേറ്റ് ട്രൂപ്പർമാരും ചേർന്ന് ദിവസങ്ങളോളം തിരച്ചിൽ നടത്തി. വാഹനങ്ങൾക്കിടയിലൂടെ ഓടിയ പശുവിനെ കണ്ട് വഴിയാത്രക്കാർ അമ്പരന്നു. ചിലർ വാഹനത്തിലിരുന്ന് പശു നേരെ തങ്ങളുടെ കാറിനുനേരെ വരുന്നതായി വിളിച്ചുപറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെയാണ് സംഭവം ശ്രദ്ധ നേടിയത്. (Runaway cow Maggie New York)
പശുവിനെ പിടികൂടാനുള്ള ശ്രമങ്ങൾ പലതവണ പരാജയപ്പെട്ടു. പട്രോൾ കാറിന്റെ ജനലിലൂടെ പുറത്തേക്ക് ചാഞ്ഞ ഒരു ഉദ്യോഗസ്ഥൻ കയർ എറിഞ്ഞ് മാഗിയെ പിടിക്കാൻ ശ്രമിച്ചെങ്കിലും പശു ഒഴിഞ്ഞുമാറി ഓട്ടം തുടർന്നു. പുതിയ സ്ഥലത്തെത്തിയ മാഗിക്ക് തീറ്റ പിന്തുടരാനോ കയർ ഉപയോഗിച്ച് നയിക്കാനോ പരിശീലനം ലഭിച്ചിരുന്നില്ലെന്നും അതാണ് പിടികൂടൽ ദുഷ്കരമാക്കിയതെന്നും ഫാം ഉടമകൾ പറഞ്ഞു.
പേടിച്ചാണ് മാഗി കാട്ടിലേക്ക് ഓടിപ്പോയതെന്നും നാല് ദിവസത്തോളം അവൾക്കായി തിരച്ചിൽ നടത്തിയെന്നും ഫാം ഉടമകളിലൊരാളായ മരിയാന ബ്രോഫി പറഞ്ഞു. ഒടുവിൽ സുരക്ഷിതമായി പിടികൂടിയ മാഗിയെ അവളുടെ കിടാവിനരികിലേക്ക് തിരിച്ചെത്തിച്ചു. പശു സുരക്ഷിതമാണെന്ന് ലിറ്റിൽ കാബിൻസ് ഫാം അറിയിച്ചു.
Summary: A four-year-old cow named Maggie escaped from a farm in Carmel, New York, triggering a four-day search involving local police and state troopers. Videos of her dodging capture attempts went viral on social media. Maggie was eventually captured safely and reunited with her calf.






