"> Skip to content
Sample Header Banner
October 27, 2026
⌕
Breaking

ആനയാണ് ലഹരി; പുന്നത്തൂർ ആനക്കോട്ടയിൽ സാമൂഹ്യനീതിവകുപ്പിന്റെ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി

October 27, 2026
Share this post to
🌐 Select your Language: Current: മലയാളം

സാമൂഹ്യനീതി വകുപ്പിന്റെയും ഗുരുവായൂർ ദേവസ്വത്തിന്റെയും ആഭിമുഖ്യത്തിൽ ‘നശാ മുക്ത് ഭാരത് അഭിയാൻ’ പദ്ധതിയുടെ ഭാഗമായി ‘ആനയാണ് ലഹരി ജീവിതത്തിലെ ഇഷ്ടങ്ങളും താൽപര്യങ്ങളുമാകട്ടെ യഥാർത്ഥ ലഹരി’ എന്ന പേരിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ പുന്നത്തൂർ ആനക്കോട്ടയിൽ നടത്തി. ആനകളെ പ്രമേയമാക്കി കേരളത്തിൽ സംഘടിപ്പിച്ച ആദ്യത്തെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിനാണ് ഇത്.

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ ഉദ്ഘാടനവും ലഹരിവിരുദ്ധ ബ്രോഷറും പ്രത്യേക ടി-ഷർട്ടും പ്രകാശനം ചെയ്തു. തൃശ്ശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ. പ്രദീപൻ അധ്യക്ഷത വഹിച്ചു.

ഗുരുവായൂർ ദേവസ്വം വെറ്ററിനറി ഡോക്ടർ അഭിന മോഹനൻ, ഡോ. ടി.എസ്. രാജീവ് എന്നിവർ ‘ആനയെ അറിയാം’ എന്ന വിഷയത്തിലും മാർഷൽ സി. രാധാകൃഷ്ണൻ ‘ആനയും പാപ്പാനും’ എന്ന വിഷയത്തിലും ക്ലാസുകൾ നയിച്ചു. എക്സൈസ് വിമുക്തി ജില്ലാ മിഷൻ കോർഡിനേറ്റർ ഷഫീഖ് യൂസഫ് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. പുനത്തൂർ കോട്ടയിലെ ആനകൾക്ക് ആനയൂട്ടും നടത്തി.

കേരള വെറ്ററിനറി സർവകലാശാല ഡയറക്ടർ ഓഫ് എൻട്രപ്രണർഷിപ്പ് ഡോ. ടി.എസ്. രാജീവ്, ആന ചികിത്സകരായ ഡോ. അഭിന മോഹനൻ, ഡോ. വരുൺ ചന്ദ്, ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ ഗീത, പ്രമോദ് കളരിക്കൽ, ആനക്കോട്ട മാനേജർ ബീന, സാമൂഹ്യനീതി വകുപ്പ് സീനിയർ സൂപ്രണ്ട് സിനോ സേവി, മാർഷൽ സി. രാധാകൃഷ്ണൻ, കെ. പ്രസി, പി.എസ്. ജയപ്രിയ എന്നിവർ സംസാരിച്ചു. നാല് കോളേജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാല്പതോളം വിദ്യാർത്ഥികൾ, ആനപ്പാപ്പാന്മാർ, ആനവിദഗ്ധർ, ഗവേഷകർ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ശാസ്ത്രീയ ആനയറിവുകളും ലഹരിക്കെതിരായുള്ള ബോധവൽക്കരണപരിപാടികളും ഉൾകൊള്ളിച്ചുകൊണ്ടുള്ള ആദ്യത്തെ ക്യാമ്പയിനിനാണ് പുന്നത്തൂർ ആനക്കോട്ട വേദിയായത് എന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ. പ്രദീപൻ പറഞ്ഞു

Get more updates from Pudukad News on Google