"> Skip to content
Sample Header Banner
October 30, 2026
⌕
Breaking
‘മരിച്ച 6 പേരില്‍ ഒരാള്‍ പോലും റെംഡെസിവിര്‍ മരുന്ന് സ്വീകരിച്ചിട്ടില്ല’: നിപ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. അനൂപ് കുമാർ | Nipah Drug   •  ബ്രസീൽ തിരഞ്ഞെടുപ്പ് ‘അപമാനകരം’; നിലപാടെടുക്കില്ലെന്ന് ട്രംപ്, ഫ്ലാവിയോ ബോൾസൊനാരോ മയാമിയിൽ | Donald Trump Brazil election remarks   •  ഇന്ത്യയിലെ അതിദാരിദ്ര്യം 12 വർഷത്തിനിടെ 27.1 ശതമാനത്തിൽനിന്ന് 2.6 ശതമാനമായി കുറഞ്ഞു: ലോകബാങ്ക് | India extreme poverty rate   •  ‘കോൺഗ്രസ് ബാങ്കുകൾ പടുത്തുയർത്തി, BJP അവ വിൽക്കുന്നു’: IDBI ബാങ്ക് വിൽപ്പനയ്‌ക്കെതിരെ രാഹുൽ ഗാന്ധി | Rahul Gandhi   •  മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ടുപേരെ വടികൊണ്ട് തല്ലി; കവർച്ചാശ്രമം ചെറുത്ത് തെലങ്കാനയിലെ കർഷക | Telangana woman fights chain snatchers   •  

സരൾ കേരളം ബിൽ ജനങ്ങളുടെ ജീവസുരക്ഷയെ ബാധിക്കും: കെ.കെ. രാമചന്ദ്രൻ എം.എൽ.എ.

October 30, 2026
Share this post to
🌐 Select your Language: Current: മലയാളം

തൃശ്ശൂർ: അധികാര വികേന്ദ്രീകരണത്തെയും പരിസ്ഥിതി സംരക്ഷണ നിയമങ്ങളെയും അട്ടിമറിക്കുന്നതാണ് ‘സരൾ കേരളം ബിൽ’ എന്ന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ. നിയമസഭയിൽ പറഞ്ഞു. 25 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് അനുമതികൾ വേഗത്തിലാക്കുക എന്ന പേരിൽ കൊണ്ടുവന്ന ബിൽ സാധാരണക്കാരുടെ ജീവസുരക്ഷയെ ബാധിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

100 കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്കായി മുഖ്യമന്ത്രി അധ്യക്ഷനായ കേരള സംസ്ഥാന നിക്ഷേപ പ്രോത്സാഹന ബോർഡും ചീഫ് സെക്രട്ടറി അധ്യക്ഷനും വിവിധ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർ അംഗങ്ങളുമായ ‘കേരള സംസ്ഥാന നിക്ഷേപ പ്രോത്സാഹന നിരീക്ഷണ കമ്മിറ്റി’യും രൂപീകരിച്ചിട്ടുണ്ട്. എന്നാൽ സരൾ ബില്ലിൽ ചീഫ് സെക്രട്ടറി അധ്യക്ഷനും ഇതേ സെക്രട്ടറിമാർ അംഗങ്ങളും കെ.എസ്.ഐ.ഡി.സി. എം.ഡി. കൺവീനറുമായി ‘സംസ്ഥാനതല അംഗീകാര കമ്മിറ്റി’ എന്ന പേരിൽ മറ്റൊരു സമാന്തര സംവിധാനവും ഉണ്ടാക്കുന്നു.

തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുക്കുന്ന കരിനിയമമാണിത്. കുടിവെള്ളം മുട്ടിക്കുന്നതോ മലിനീകരണം ഉണ്ടാക്കുന്നതോ ആയ വൻകിട ഫാക്ടറി വന്നാൽ, പഞ്ചായത്തിനോ ജനപ്രതിനിധികൾക്കോ ഇടപെടാൻ യാതൊരു അധികാരവുമില്ല. വൻകിടക്കാർക്ക് യഥേഷ്ടം ഭൂഗർഭജലം ഊറ്റിയെടുക്കാനും അവസരമൊരുക്കുന്നു.

ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് വ്യവസായ സ്ഥാപനം രാസമാലിന്യങ്ങൾ പുറന്തള്ളുകയോ, സുരക്ഷാ വീഴ്ചകൾ വരുത്തുകയോ ചെയ്താൽ ഉദ്യോഗസ്ഥർക്ക് സ്ഥാപനത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനോ പൂട്ടിയിടാനോ അധികാരമില്ലെന്ന് പുതിയ ബില്ലിൽ പറയുന്നു. ജനവിരുദ്ധമായ ഈ ബിൽ പിൻവലിക്കുകയോ സെലക്ട് കമ്മിറ്റിക്ക് വിടുകയോ ചെയ്യണമെന്ന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ. ആവശ്യപ്പെട്ടു.

Get more updates from Pudukad News on Google