കടവുംഭാഗം ജൂതപ്പള്ളി തീവെയ്പ്പ് കേസ് എൻഐഎ അന്വേഷിക്കും; പ്രതിക്കെതിരെ യുഎപിഎ | Kadavumbhagam Jewish synagogue fire case

Current: മലയാളം

കൊച്ചി: എറണാകുളം കടവുംഭാഗം ജൂതപ്പള്ളിക്ക് മുന്നിലെ തീവെയ്പ്പ് കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും. കേസ് തീവ്രവാദ വിരുദ്ധ സേനയ്ക്ക് കൈമാറാനിരിക്കെയാണ് എൻഐഎ അന്വേഷണം ഏറ്റെടുക്കുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.
പുത്തൻകുരിശ് സ്വദേശി എബിൻ പോളാണ് കേസിലെ പ്രതി. കാറിലെത്തിയ ഇയാൾ ജൂതപ്പള്ളിക്ക് മുന്നിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് കേസ്. (Kadavumbhagam Jewish synagogue fire case)
തീവ്രവാദ സ്വഭാവമുള്ള ചില ഗ്രൂപ്പുകളുമായി പ്രതി ചാറ്റ് നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ടെലഗ്രാമിലെ ‘ബോസ്’ എന്ന അക്കൗണ്ടിൽനിന്ന് ഇയാൾക്ക് നിർദേശങ്ങൾ ലഭിച്ചിരുന്നതായും ആക്രമണത്തിനുശേഷം ക്രിപ്റ്റോകറൻസി വഴി രണ്ടു ലക്ഷം രൂപ കൈപ്പറ്റിയതായും പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. എബിൻ താമസിച്ചിരുന്ന പുത്തൻകുരിശിലെ സ്ഥലത്തുനിന്ന് സിന്തറ്റിക് ലഹരിവസ്തുക്കളും കണ്ടെത്തിയിരുന്നു.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് എറണാകുളം ഡിസിപി അരുൺ കെ. പവിത്രന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെയും രൂപീകരിച്ചിരുന്നു. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീവെച്ചത് താനാണെന്ന് എബിൻ കുറ്റസമ്മതം നടത്തിയതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Summary: The National Investigation Agency (NIA) will investigate the fire attack outside the Kadavumbhagam Jewish synagogue in Ernakulam. The accused, Ebin Paul, has been booked under the UAPA, with police reportedly uncovering suspicious online communications and a cryptocurrency transfer following the attack.





