ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ അംഗൻവാടി രണ്ടാം ഘട്ട പ്രവേശനോത്സവം സംഘടിപ്പിച്ചു

🌐 Select your Language:
Current: മലയാളം
ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് ആനന്ദപുരം 82-ാം നമ്പർ സുരഭി അംഗൻവാടിയിൽ സംഘടിപ്പിച്ച ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് രണ്ടാം ഘട്ട അംഗൻവാടി പ്രവേശനോത്സവം പ്രസിഡൻ്റ് ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.
മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എം. ജോൺസൺ ഉപഹാരങ്ങൾ നൽകി നവാഗതരായ കുട്ടികളെ സ്വീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ മണി സജയൻ, ചൈൽഡ് ഡെവലപ്പ്മെന്റ് പ്രൊജ്‌ക്ട് ഓഫീസർ എ.വി. സിനി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ബിന്ദുലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു.
അംഗൻവാടി അധ്യാപിക രമ്യ മനോജ് സ്വാഗതവും ഹെൽപ്പർ ബി. മായ നന്ദിയും പറഞ്ഞു
Get more updates from Pudukad News on Google




