Skip to content
November 16, 2026
⌕

ഏറ്റവും വലിയ ജിഗ്‌സാ പസിൽ ഒരുക്കി രാജഗിരി കിൻഡർഗാർട്ടൻ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ

November 15, 2026
Share this post to

കളമശ്ശേരി: ഒരിക്കൽ കൂടി രാജഗിരി സ്കൂൾ ക്യാമ്പസിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് കിൻഡർഗാർട്ടൻ കുട്ടികളുടെ ഏറ്റവും വലിയ  മഹോത്സവമായ ‘രാജഗിരി കിഡ്സ്‌ഫെസ്റ്റിന്റെ’ 30-ാമത്തെ പതിപ്പ് ശിശുദിനത്തിൽ അരങ്ങേറി.മേളയുടെ ഉൽഘാടനം സേക്രഡ് ഹാർട്ട്  പ്രൊവിൻസ് പ്രൊവിൻഷ്യൽ ആൻഡ് മാനേജർ ഫാ പൗലോസ് കിടങ്ങൻ നിർവഹിച്ചു.

60 സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം കിൻഡർഗാർട്ടൻ വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ തങ്ങളുടെ സർഗ്ഗവൈഭവം പ്രകടിപ്പിച്ചു. കിന്റർഗാർട്ടൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മുത്തശ്ശീമുത്തശ്ശന്മാർക്കുമായി ഒരുക്കിയ വിനോദമേളയായ ‘ഫൺടൈം’ ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയായ ശ്രീമതി പ്രാചി തെഹ്ലാൻ ഉദ്ഘാടനം ചെയ്തു.


‘ആരവം’ എന്ന പ്രമേയത്തിൽ കുടുംബത്തിലെ എല്ലാവർക്കുമായി നൃത്തപരിപാടികൾ, വിവിധ മത്സരങ്ങൾ, വിനോദക്കളികൾ തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. 74 സ്റ്റാളുകളും പ്രമേയാധിഷ്ഠിതമായ ഘോഷയാത്രയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.


മേളയുടെ ഭാഗമായി 496 കുരുന്നുകൾ ഒത്തുചേർന്ന് 4.87 മീറ്റർ  നീളവും 3 മീറ്റർ വീതിയുമുള്ള 522 പസിൽ പീസുകൾ ഉൾകൊള്ളുന്ന കൂറ്റൻ ജിഗ്‌സാ പസിൽ പൂർത്തിയാക്കി ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചു. റെക്കോർഡ് പ്രഖ്യാപനം ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് അഡ്ജുഡിക്കേറ്റർ സാം ജോർജ് കിഡ്സ് ഫെസ്റ്റ് സമാപന ചടങ്ങളിൽ നടത്തി.

തേവര സേക്രഡ് ഹാർട്ട് സി എം ഐ കിൻഡർഗാർട്ടൻ ഓവർ ആൾ ട്രോഫി കരസ്ഥമാക്കി. രണ്ടാം സ്ഥാനം കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി കിൻഡർഗാർട്ടൻ അങ്കമാലി വിശ്വജ്യോതി കിൻഡർ ഗാർട്ടൻ  എന്നിവർ പങ്കിട്ടു . വിജയികൾക്ക് ചലച്ചിത്ര താരങ്ങൾ ഡോ മുത്തുമണി സോമസുന്ദരൻ,  സമ്മാന ദാനം നിർവഹിച്ചു.

രാജഗിരി പബ്ലിക്ക് സ്‌കൂൾ & കിൻഡർഗാർട്ടൻ പ്രിൻസിപ്പൽ ഫാ മാർട്ടിൻ മുണ്ടാടൻ, മുഖ്യാധ്യാപിക സജനി സൂസൻ ഫിലിപ്പ്, പി ടി എ പ്രസിഡന്റ് ഡോ സന്ദീപ് സുബ്രമണിയൻ, വൈസ് പ്രസിഡന്റ് ഐഡ ടി ജോണി, ട്രഷറർ, ജേക്കബ് ജോസ് ചിറ്റിലപ്പിള്ളി, ചീഫ് കോർഡിനേറ്റർ നിതിൻ ആന്റണി ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.

Get more updates from Pudukad News on Google