Skip to content
November 16, 2026
⌕

മുഖ്യമന്ത്രി മുതൽ എംഎൽഎമാർ വരെയുള്ളവർക്ക് ഇനി സ്പാർക്ക് വഴി ശമ്പളം; പുതിയ പരിഷ്കാരം 2027 ജനുവരി മുതൽ | Kerala government SPARK salary system

November 15, 2026
Share this post to
CM VD Satheesan

തിരുവനന്തപുരം: സംസ്ഥാനത്തെ ജനപ്രതിനിധികളുടെ ശമ്പളവിതരണത്തിലും മാറ്റം വരുത്താൻ സർക്കാർ ഒരുങ്ങുന്നു (Kerala government SPARK salary system). മുഖ്യമന്ത്രി, മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് ഇനി സർക്കാർ ജീവനക്കാരുടെ മാതൃകയിൽ സ്പാർക്ക് (SPARK) സംവിധാനം വഴി ശമ്പളം ലഭിക്കും. സ്പീക്കർ, പ്രതിപക്ഷ നേതാവ്, എംഎൽഎമാർ എന്നിവരും പുതിയ സംവിധാനത്തിന്റെ ഭാഗമാകും.

2027 ജനുവരി മുതൽ പരിഷ്കാരം പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ശമ്പളവിതരണ നടപടികൾ കൂടുതൽ വേഗത്തിലാക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

ഇതോടെ സംസ്ഥാനത്തെ ഭരണനേതൃത്വം മുതൽ നിയമസഭയിലെ ജനപ്രതിനിധികൾ വരെയുള്ളവരുടെ ശമ്പളവിതരണം ഒരേ ഡിജിറ്റൽ സംവിധാനത്തിന് കീഴിലാകും.

നിലവിൽ കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഓൺലൈനായി കണക്കാക്കുന്നതിനും പ്രോസസ് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന സംവിധാനമാണ് സ്പാർക്ക്. വർഷങ്ങളായി സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണത്തിന് ഉപയോഗിച്ചുവരുന്ന ഈ സംവിധാനത്തിലേക്കാണ് ഇനി ജനപ്രതിനിധികളെയും ഉൾപ്പെടുത്തുന്നത്.

Story Summary:
The Kerala government will bring the salaries of the Chief Minister, ministers and other elected representatives under the SPARK digital payroll system from January 2027. The Finance Department says the move aims to speed up salary processing and improve transparency.

Get more updates from Pudukad News on Google