">
All E-News Editions PDF Download Not Available Yet
Daily E News
13 September 2026
2026 | സെപ്റ്റംബർ 13 | ഞായർ
Join Pudukad News WhatsApp Channel
Top News Now

റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില കൂട്ടിയപ്പോൾ വില വർധിക്കാതെ രക്ഷപെട്ടത് പൊറോട്ടയും ചപ്പാത്തിയും. ഒരു ചപ്പാത്തിക്ക് അഞ്ച്‌ രൂപയും ഒരു പൊറോട്ടക്ക് 10 രൂപയും തുടരും. ഡിപ്പ് ചായയും കാപ്പിയും 10 രൂപയിൽ തുടരും. വില വർധന പോക്കറ്റ് കാലിയാക്കുന്നുണ്ടെന്നു യാത്രക്കാർ

Top News Now

റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില കൂട്ടിയപ്പോൾ വില വർധിക്കാതെ രക്ഷപെട്ടത് പൊറോട്ടയും ചപ്പാത്തിയും. ഒരു ചപ്പാത്തിക്ക് അഞ്ച്‌ രൂപയും ഒരു പൊറോട്ടക്ക് 10 രൂപയും തുടരും. ഡിപ്പ് ചായയും കാപ്പിയും 10 രൂപയിൽ തുടരും. വില വർധന പോക്കറ്റ് കാലിയാക്കുന്നുണ്ടെന്നു യാത്രക്കാർ

കോട്ടയം: റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില കൂട്ടിയപ്പോൾ വില വർധിക്കാതെ രക്ഷപെട്ടത് പൊറോട്ടയും ചപ്പാത്തിയും. ഒരു ചപ്പാത്തിക്ക് അഞ്ച്‌ രൂപയും ഒരു പൊറോട്ടക്ക് 10 രൂപയും തുടരും.

ഡിപ്പ് ചായയും കാപ്പിയും 10 രൂപയിൽ തുടരും. പഴംപൊരിക്കു  20 രൂപയായി തുടരും. വില വർധന പോക്കറ്റ് കാലിയാക്കുന്നുണ്ടെന്നു യാത്രക്കാർ. ഭക്ഷണത്തിൻ്റെ കോളിറ്റിയും പലപ്പോഴും മോശമാണെന്ന് യാത്രക്കാർ പരാതി പറയുന്നുണ്ട്.

ഇക്കുറി വിലയ വില വർധനവാണ് വരുത്തിയിരിക്കുന്നത്.  ചോറിനും മീൻകറിക്കും 110 രൂപ നൽകണം. മുൻപ്  95 രൂപയായിരുന്നു. 

രണ്ട് പൊറോട്ടയും കറി അല്ലെങ്കിൽ നാല് ചപ്പാത്തിയും കറിക്കും 10 രൂപ വർധിച്ച് 55 രൂപയായി.  ചപ്പാത്തിക്കു വില വർധിച്ചില്ലെങ്കിലും കറിക്കു വില കൂട്ടി. 

മധുവട, മസാലവട, സമൂസ (രണ്ടെണ്ണം) 25 രൂപയിൽനിന്ന് 30 രൂപയായി. ഇടിയപ്പത്തിന് (രണ്ടെണ്ണം) 20 രൂപയും കടലക്കറിക്ക് 45 രൂപയുമായി.

രണ്ട് ഇഡ്ഡലിയും ചട്ട്നിക്കും 25 രൂപ നൽകണം. മസാലദോശക്ക് 30 രൂപയായി. 25 രൂപയായിരുന്നു നിലവിൽ. രണ്ട് സമൂസയ്ക്ക്‌ 30 രൂപ നൽകണം.

വെജിറ്റബിൾ സാൻഡിവിച്ച് 30 രൂപയിൽനിന്ന് 35 രൂപയായി. രണ്ട് വെജിറ്റബിൾ കട്ട്‌ലെറ്റ് കഴിക്കാൻ 50 രൂപ നൽകണം. നിലവിൽ 40 രൂപയായിരുന്നു. റവദോശയ്ക്കും റവ ഇഡ്ഡലിക്കും അഞ്ച്‌ രൂപ കൂടി. യഥാക്രമം 30, 25 രൂപയായി.

മറ്റു ഇനങ്ങളായ ചിക്കൻ ഫ്രൈഡ് റൈസിന് (200 ഗ്രാം) 105 രൂപയും മുട്ട ഫ്രൈഡ് റൈസിന് (200 ഗ്രാം) 80 രൂപയും വെജ് ഫ്രൈഡ് റൈസിന് (200 ഗ്രാം) 65 രൂപയും ചില്ലിചിക്കന് (100 ഗ്രാം) 125 രൂപയും ഈടാക്കും.

പാചകവാതകം, എണ്ണ, പച്ചക്കറികൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വിപണി വില വർധിച്ചത് കാറ്ററിങ് കരാറുകാരുടെ നിർമ്മാണച്ചെലവ് ഉയർത്തി. .

​ദീർഘനാളായി ഈ വിഭവങ്ങൾക്ക് നിരക്ക് വർധനവ് ഉണ്ടായിരുന്നില്ല. ചെലവുകൾക്ക് അനുസൃതമായി തുക പുനഃക്രമീകരിക്കുന്നതിന്റെ  ഭാഗമായാണ് ദക്ഷിണ റെയിൽവേ പുതിയ നിരക്ക് നിലവിൽ വരുത്തിയത്.
​
വർധിപ്പിച്ച വിലയ്ക്ക് അനുസൃതമായി യാത്രക്കാർക്ക് നൽകുന്ന ഭക്ഷണത്തിന്റെ ശുചിത്വവും ഗുണനിലവാരവും അളവും ഉറപ്പുവരുത്താൻ റെയിൽവേ കാറ്ററിങ് യൂണിറ്റുകൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

Top News Now

‘ഒരിക്കല്‍ പറഞ്ഞാല്‍ പിന്നെ തിരുത്തുന്ന പ്രശ്‌നമില്ല’: സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ ഉറച്ച് കാന്തപുരം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ വ്യക്തികള്‍ക്കോ വേണ്ടി തിരുത്തിപ്പറയേണ്ടതല്ല

മലപ്പുറം: സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ വ്യക്തികള്‍ക്കോ വേണ്ടി തിരുത്തിപ്പറയേണ്ടതല്ല ഇസ്ലാമിക നിയമങ്ങളെന്ന് കാന്തപുരം പറഞ്ഞു. 

ആരുടെയും അഭിപ്രായ പ്രകാരമോ ഇഷ്ടമനുസരിച്ചോ അല്ല പണ്ഡിതന്മാര്‍ മതകാര്യങ്ങള്‍ പറയുന്നത്. സമസ്ത പണ്ഡിതന്മാര്‍ക്ക് ഒരിക്കല്‍ പറഞ്ഞ കാര്യം തിരുത്തിപ്പറയേണ്ടി വന്നിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി. മലപ്പുറത്ത് നടന്ന പരിപാടിയിലാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയത്.

മരിക്കുന്നതുവരെ ജമാഅത്തിനു വേണ്ടി പറയാനും പറഞ്ഞാല്‍ അതുകേട്ട് സ്വീകരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നല്‍കിത്തരുമാറാകട്ടെ. അത് മുടക്കിക്കളയാനോ തിരുത്തിപ്പറയാനോ ഇവിടെ ഒരാള്‍ക്കും സാധ്യമല്ല. 

ഒരിക്കല്‍ പറഞ്ഞാല്‍ വ്യക്തികള്‍ക്കോ പാര്‍ട്ടികള്‍ക്കോ വേണ്ടി തിരുത്തിപ്പറയുന്ന പ്രശ്‌നമില്ല. ഞങ്ങള്‍ വളരെയധികം ആലോചിച്ച്, ഗ്രന്ഥങ്ങള്‍ പരിശോധിച്ചാണ് ഒരു വിധി പറയുന്നത്. അത് മാറ്റിപ്പറയില്ല -കാന്തപുരം പറഞ്ഞു.

കഴിഞ്ഞ മാസം കൊച്ചിയില്‍ നടന്ന ഇസ്ലാമിക സമ്മേളനത്തില്‍ സംസാരിക്കവെ, സ്ത്രീകള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുതെന്നും ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്ന് കാന്തപുരം പറഞ്ഞിരുന്നു. 

സ്ത്രീകളെ പൊതുവേദികളിലേക്ക് കൊണ്ടുവരുന്നത് വലിയ നാശത്തിന് കാരണമാകുമെന്നതിനാലാണ് ഇസ്ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം വേദികള്‍ പങ്കിടുന്നതില്‍ നിന്ന് വിലക്കി സമസ്ത സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നാലെയായിരുന്നു ഈ പരാമര്‍ശങ്ങള്‍.

കഴിഞ്ഞ ദിവസം മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം കാന്തപുരത്തിന്റെ നിലപാടില്‍ യോജിപ്പില്ലെന്നും മലേഷ്യയില്‍ സ്ത്രീകള്‍ക്ക് തുല്യ അവസരം നല്‍കാറുണ്ടെന്നും പ്രതികരിച്ചിരുന്നു.

 ഇന്ന് കാന്തപുരവുമായി കോഴിക്കോട്ട് കൂടിക്കാഴ്ച നടക്കുന്ന പശ്ചാത്തലത്തിലാണ് മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ആവശ്യമെങ്കില്‍ തന്റെ നിലപാട് കാന്തപുരത്തിന്റെ മുഖത്തുനോക്കി പറയുമെന്നും അന്‍വര്‍ ഇബ്രാഹിം വ്യക്തമാക്കിയിരുന്നു.

Top News Now

ഓണത്തിന് ശേഷവും എസി വിപണിയിൽ റെക്കോർഡ് വിൽപ്പന. സെപ്റ്റംബർ മാസത്തിലും സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നതാണ് എ.സി വിപണിയെ സജീവമായി നിർത്തുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് എസി വിൽപ്പനയിൽ ഈ വർഷം റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയതെന്ന് വ്യാപാരികൾ. വൈദ്യുതി ഉപയോഗം കുറയ്ക്കുന്ന 3-സ്റ്റാർ, 5-സ്റ്റാർ ഇൻവെർട്ടർ എസികൾക്കാണ് ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്

​കോട്ടയം: ഓണക്കാലത്ത് ഉയർന്ന എയർ കണ്ടീഷണർ (എസി) വിൽപ്പന, ഉത്സവ സീസൺ കഴിഞ്ഞിട്ടും കുറവില്ലാതെ തുടരുന്നു.

സെപ്റ്റംബർ മാസത്തിലും സംസ്ഥാനത്ത് കടുത്ത ചൂടും ഉയർന്ന ഈർപ്പവും അനുഭവപ്പെടുന്നതാണ് എസി വിപണിയെ സജീവമായി നിർത്തുന്നത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് എസി വിൽപ്പനയിൽ ഈ വർഷം റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയതെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.

കടുത്ത ചൂട് കാരണം ഫെബ്രുവരി മുതൽ ഏപ്രിൽ മാസം വരെ മികച്ച കച്ചവടം നടന്നിരുന്നു. കാലവർഷം എത്തിയതോടെ വില്പന കുറയും എന്നാണ് കരുതിയിരുന്നത് എങ്കിലും മഴ കുറഞ്ഞത് വിൽപ്പന വർധിക്കാൻ കാരണമായി എന്നും വ്യാപാരികൾ പറയുന്നു.

​കഴിഞ്ഞ വർഷത്തെ ഓണം-മഴക്കാല സീസണുകളെ അപേക്ഷിച്ച് 30% മുതൽ 40% വരെ വിൽപ്പന വർധനവാണ് ഇത്തവണ വ്യാപാര സ്ഥാപനങ്ങളിൽ ഉണ്ടായിരിക്കുന്നത്.

വൈദ്യുതി ഉപയോഗം കുറയ്ക്കുന്ന 3-സ്റ്റാർ, 5-സ്റ്റാർ ഇൻവെർട്ടർ എസികൾക്കാണ് ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്.

​ ഓണത്തോടനുബന്ധിച്ച് നൽകിയ സീറോ-ഡൗൺപേയ്‌മെൻ്റ്, കുറഞ്ഞ പലിശ നിരക്കിലുള്ള ഇ.എം.ഐ സ്കീമുകൾ ഇപ്പോഴും തുടരുന്നത് സാധാരണക്കാരായ ഉപഭോക്താക്കളെ എസി വാങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്. വരും ആഴ്ചകളിലും ഈ ഡിമാൻഡ് തുടരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

അതേസമയം, വിൽപ്പന ഉയർന്നതോടെ പുതിയ എസികളുടെ ഇൻസ്റ്റാളേഷനും സർവീസിംഗിനുമായി ടെക്നീഷ്യൻമാരെ കിട്ടാത്ത അവസ്ഥയുമുണ്ട്.

Top News Now

വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ കാർ പാഞ്ഞുകയറി ബസ് കാത്തുനിന്ന ഒരാൾക്ക് ദാരുണാന്ത്യം. ഭാര്യയടക്കം മൂന്നുപേർക്ക് ഗുരുതര പരിക്ക്. അപകടം ഞായറാഴ്ച പുലർച്ചെ. 22കാരനായ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്

തൃശൂർ: വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ വാണിയംപാറയിൽ നിയന്ത്രണം വിട്ട കാർ ബസ് കാത്തുനിന്ന കാൽനടയാത്രക്കാരിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൽ റസാഖ് ആണ് ദാരുണമായി മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഇയാളുടെ ഭാര്യ ഷക്കീല, വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. വാണിയംപാറ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ആളുകളിലേക്ക് തൃശൂർ ഭാഗത്തേക്ക് അമിതവേഗതയിൽ പോകുകയായിരുന്ന കാർ അപ്രതീക്ഷിതമായി നിയന്ത്രണം തെറ്റി പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നാലുപേരും റോഡിലേക്ക് തെറിച്ചുവീണു.

അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ചോരയിൽ കുളിച്ചുകിടന്ന നാലുപേരെയും ഉടൻതന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അബ്ദുൽ റസാഖിന്റെ ജീവൻ രക്ഷിക്കാനായില്ല.പരിക്കേറ്റ മറ്റ് മൂന്നുപേരും ചികിത്സയിൽ തുടരുകയാണ്. അപകടത്തിനിടയാക്കിയ കാറോടിച്ച തൃശൂർ സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ അമലിനെ വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Top News Now

79,219 കോടിയുടെ വികസന വിപ്ലവവുമായി മുഖ്യമന്ത്രി വിജയ്. തൂത്തുക്കുടി തെർമൽ പ്ലാന്റും പുതിയ നിയമസഭാ സമുച്ചയവുമടക്കം 17 മെഗാ പദ്ധതികൾ. 10.98 ലക്ഷം കോടിയുടെ കടക്കെണിയിലായ സംസ്ഥാനത്ത് കോടികൾ ഒഴുക്കുന്നതിനെതിരെ എടപ്പാടിയും ഡി.എം.കെയും. ടി.വി.കെ സർക്കാരിന്റെ ആദ്യ ബജറ്റിൽ തമിഴകത്ത് വാക്‌പോര്

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) അധികാരത്തിലേറിയതിന് പിന്നാലെയുള്ള കന്നി ബജറ്റിലൂടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി 79,219.06 കോടി രൂപയുടെ വമ്പൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്.അടിസ്ഥാനസൗകര്യ വികസനം, ഊർജ്ജോത്പാദനം, സാമൂഹിക ക്ഷേമം, കാർഷിക പുരോഗതി എന്നിവ ലക്ഷ്യമിട്ട് ബജറ്റ് സമ്മേളനത്തിൽ 17 സുപ്രധാന പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചത്.എന്നാൽ, ലക്ഷക്കണക്കിന് കോടികളുടെ കടബാധ്യതയിൽ മുങ്ങിനിൽക്കുന്ന സംസ്ഥാനത്തിന് ഈ ധൂർത്ത് താങ്ങാനാകില്ലെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ പാർട്ടികളായ എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും രംഗത്തെത്തിയതോടെ തമിഴ്നാട് രാഷ്ട്രീയം ചൂടുപിടിക്കുകയാണ്.

28 ദിവസം നീണ്ടുനിന്ന നിയമസഭാ ബജറ്റ് സമ്മേളനത്തിലാണ് സംസ്ഥാനത്തെ വിസ്മയിപ്പിച്ച പദ്ധതികൾ വിജയ് സർക്കാർ പ്രഖ്യാപിച്ചത്. ആകെ പ്രഖ്യാപനങ്ങളിൽ 57,703 കോടി രൂപയും മൂലധന-അടിസ്ഥാനസൗകര്യ നിക്ഷേപങ്ങൾക്കായാണ് മാറ്റിവെച്ചിരിക്കുന്നത്.

പ്രധാന പദ്ധതി വിഹിതങ്ങൾ ഇങ്ങനെ:

  • വൈദ്യുതി-ട്രാൻസ്മിഷൻ ശൃംഖല: 33,066 കോടി രൂപ
  • തൂത്തുക്കുടി സൂപ്പർക്രിട്ടിക്കൽ തെർമൽ പവർ പ്ലാന്റ്: 20,800 കോടി രൂപ
  • റോഡ്-അടിസ്ഥാനസൗകര്യ വികസനം: 11,000 കോടി രൂപ
  • നഗര റോഡുകളുടെ പുനരുദ്ധാരണം: 1,850 കോടി രൂപ
  • പുതിയ നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയം: 1,200 കോടി രൂപ

കടക്കെണിയുടെ നടുവിൽ വൻ ചെലവെന്ന് പ്രതിപക്ഷം

സംസ്ഥാനത്തിന്റെ ധനസ്ഥിതി അതീവ പരിതാപകരമായി തുടരുമ്പോൾ ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ ഖജനാവ് കാലിയാക്കാനാണ് വിജയ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു. കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ ആകെ കുടിശ്ശിക കടം 10.98 ലക്ഷം കോടി രൂപയാണ്.ഖജനാവിൽ നിലവിൽ 1.21 ലക്ഷം കോടി രൂപയുടെ കടുത്ത കുറവുണ്ട്. ഇതിനുപുറമെ റവന്യൂ കമ്മി 55,775 കോടി രൂപയും മുൻകാല വായ്പകളുടെ പലിശ തിരിച്ചടവ് ബാധ്യത മാത്രം 78,683 കോടി രൂപയുമാണ്. നടപ്പ് സാമ്പത്തിക വർഷം 1.73 ലക്ഷം കോടി രൂപ അധികമായി വായ്പയെടുക്കാനാണ് വിജയ് സർക്കാരിന്റെ നീക്കം.

സംസ്ഥാനത്തിന്റെ ധനസ്ഥിതി പ്രയാസകരമാണെങ്കിലും സാമ്പത്തിക വീണ്ടെടുപ്പിന്റെ സൂചനകൾ ദൃശ്യമാണെന്ന് ധനകാര്യ സെക്രട്ടറി എം.എ. സിദ്ദീഖ് വ്യക്തമാക്കി. അധിക വിഭവസമാഹരണത്തിലൂടെ 15,000 കോടി രൂപ സമാഹരിക്കാനായി പ്രത്യേക സാമ്പത്തിക ഉപദേശക സമിതിക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്.

എന്നാൽ, സാമ്പത്തിക അച്ചടക്കമോ ഏകീകരണമോ പാലിക്കാതെ തമിഴ്നാടിനെ കടുത്ത കടക്കെണിയിലേക്ക് തള്ളിവിടുകയാണ് വിജയ് സർക്കാരെന്ന് എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി കുറ്റപ്പെടുത്തി.1,200 കോടി രൂപ മുടക്കി പുതിയ സെക്രട്ടേറിയറ്റും നിയമസഭയും പണിയുന്നത് മുൻഗണനാ ക്രമമില്ലാത്ത ധൂർത്താണെന്നും അദ്ദേഹം ആരോപിച്ചു. സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും നൽകിയ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ബജറ്റിൽ നിഷ്കരുണം തഴഞ്ഞുവെന്ന് മുൻ ധനമന്ത്രി തങ്കം തെന്നരസുവും തുറന്നടിച്ചു. 
Top News Now

കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ എല്ലാ കാഴ്ചപ്പാടുകളോടും താന്‍ യോജിക്കുന്നില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. മലേഷ്യയില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നു: മലേഷ്യൻ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ എല്ലാ കാഴ്ചപ്പാടുകളോടും താന്‍ യോജിക്കുന്നില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം.

മലേഷ്യയില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ടെന്ന് താന്‍ അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ വേളയില്‍ എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാന്തപുരവുമായി നാളെ കോഴിക്കോട്ട് കൂടിക്കാഴ്ച നടത്താനിരിക്കെ, അദ്ദേഹത്തിന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.

‘അദ്ദേഹം ഖുറാനും പ്രവാചകന്റെ ചര്യകളും മനസ്സിലാക്കുന്നതില്‍ സംഭാവനകള്‍ നല്‍കിയ ഒരു പരമ്പരാഗത മതപണ്ഡിതനാണ്. പ്രവാചകന്‍ പല കാര്യങ്ങളിലും മികച്ച അധ്യാപനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ കാഴ്ചപ്പാടുകളും പങ്കുവെക്കണമെന്ന് നിര്‍ബന്ധമില്ല’ -അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. 

കാന്തപുരം നടത്തുന്ന നഴ്‌സിങ് കോളജ് പോലുള്ള സ്ഥാപനങ്ങളെക്കുറിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുകയും, അത്തരം കോളജുകളിലെ വിദ്യാര്‍ഥിനികള്‍ ആശുപത്രികളില്‍ ജോലി ചെയ്യുമല്ലോ എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

‘മൊത്തത്തിലുള്ള പശ്ചാത്തലം നോക്കുമ്പോള്‍ എനിക്ക് വലിയ ആശങ്കയൊന്നുമില്ല. എന്നാല്‍ പരസ്യമായി എന്നോട് ചോദിച്ചാല്‍, അദ്ദേഹം നേരിട്ട് ചോദിച്ചാല്‍ പോലും ഞാന്‍ പറയും, മലേഷ്യയില്‍ ഞങ്ങള്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശങ്ങള്‍ നല്‍കുന്നുണ്ട്. 

ഞങ്ങളുടെ സര്‍വകലാശാലകളില്‍ കൂടുതല്‍ പെണ്‍കുട്ടികളാണ് പഠിക്കുന്നത്. എന്റെ ഭാര്യ ഒരു മെഡിക്കല്‍ ഡോക്ടറാണ്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ എന്റെ എല്ലാ മക്കള്‍ക്കും പഠിക്കാനും സ്വാതന്ത്ര്യം നേടാനുമുള്ള എല്ലാ അവസരങ്ങളും നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ എല്ലാ പണ്ഡിതന്മാരുടെയും എല്ലാ കാഴ്ചപ്പാടുകളോടും യോജിക്കണമെന്നില്ല. അതുപോലെ എല്ലാ പ്രധാനമന്ത്രിമാരുടെയും പ്രസിഡന്റുമാരുടെയും നിലപാടുകളോടും യോജിക്കണമെന്നില്ല’ -അദ്ദേഹം പറഞ്ഞു.

മലേഷ്യയിലെ പ്രവാസികളുടെ കാര്യത്തില്‍ ദക്ഷിണേന്ത്യയുടെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിയ അദ്ദേഹം, തമിഴ്‌നാട് സന്ദര്‍ശിക്കാനും ആഗ്രഹിച്ചിരുന്നുവെന്ന് പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി വിജയ് വിദേശത്തായതിനാല്‍, ആ സന്ദര്‍ശനം മാറ്റിവെച്ച് താന്‍ കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം കൊച്ചിയില്‍ നടന്ന ഇസ്ലാമിക സമ്മേളനത്തില്‍ സംസാരിക്കവെ, സ്ത്രീകള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുതെന്നും ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്ന് കാന്തപുരം പറഞ്ഞിരുന്നു.

സ്ത്രീകളെ പൊതുവേദികളിലേക്ക് കൊണ്ടുവരുന്നത് വലിയ നാശത്തിന് കാരണമാകുമെന്നതിനാലാണ് ഇസ്ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം വേദികള്‍ പങ്കിടുന്നതില്‍ നിന്ന് വിലക്കി സമസ്ത സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നാലെയായിരുന്നു ഈ പരാമര്‍ശങ്ങള്‍.

 

Top News Now

ശബരിമല മുന്നൊരുക്കങ്ങള്‍ക്ക് 551 കോടി അനുവദിച്ച് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ തുകയാണ് മുന്നൊരുക്കങ്ങള്‍ക്കായി വകയിരുത്തിയിരിക്കുന്നത്

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി സമര്‍പ്പിച്ച പ്രൊപ്പോസലിന് മുഖ്യമന്ത്രി ഉടന്‍ അനുമതി നല്‍കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ തുകയാണ് മുന്നൊരുക്കങ്ങള്‍ക്കായി വകയിരുത്തിയിരിക്കുന്നത്. 2024-25 കാലയളവില്‍ 326.97 കോടി രൂപയും, 2025-26 ല്‍ 377.80 കോടി രൂപയുമായിരുന്നു ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചിരുന്നത്.

 തീര്‍ത്ഥാടകര്‍ക്ക് സുഗമമായ യാത്രാസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ തുക വര്‍ദ്ധിപ്പിച്ചത്.

Top News Now

‘സാങ്കേതികവിദ്യയും നിര്‍ണായക ധാതുക്കളും ആയുധമാക്കരുത്; മഹാമാരികളെ നേരിടാന്‍ ബ്രിക്‌സ് ഇന്റഗ്രേറ്റഡ് സിസ്റ്റം’

ന്യൂഡല്‍ഹി: സാങ്കേതികവിദ്യയും നിര്‍ണായക ധാതുക്കളും ആയുധങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 

ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ഇന്നത്തെ ലോകത്ത് ഉണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രമായി ഒതുങ്ങിനില്‍ക്കില്ലെന്നും, അത് ആഗോളതലത്തില്‍ എല്ലാ രാജ്യങ്ങളെയും ബാധിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

കൂട്ടായ പുരോഗതിക്കായി ഇതുവരെ കൈവരിച്ച നേട്ടങ്ങളെ തകിടംമറിക്കാന്‍ തക്കവിധം സാങ്കേതികവിദ്യയും പ്രധാന ധാതുക്കളും ആയുധവല്‍ക്കരിക്കുന്നതിന്റെ അപകടങ്ങള്‍ ബ്രിക്‌സ് രാജ്യങ്ങള്‍ തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘ലോകത്ത് വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മഹാമാരികള്‍, കാലാവസ്ഥ ദുരന്തങ്ങള്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് ഒരു പ്രതിസന്ധിയും ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രമായി ഒതുങ്ങില്ലെന്ന് വ്യക്തമാക്കുന്നു’ -പ്രധാനമന്ത്രി പറഞ്ഞു. 

മഹാമാരികളെ പ്രതിരോധിക്കുന്നതിനും നേരിടുന്നതിനുമായി ‘ബ്രിക്‌സ് ഇന്റഗ്രേറ്റഡ് ഏര്‍ലി വാണിങ് സിസ്റ്റം’ നടപ്പാക്കാന്‍ ധാരണയായതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായുള്ള ഡേറ്റ ഇന്റഗ്രേഷന്‍ സിസ്റ്റത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം, ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ തുടങ്ങിയ ലോകനേതാക്കളും ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ പങ്കെടുത്തു. 

ഇന്ത്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഇത്തവണത്തെ ഉച്ചകോടിയില്‍ പ്രതിരോധം, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ നാല് തത്ത്വങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്.

Top News Now

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്; വേദിയിൽനിന്ന് ഹോട്ടലിലേക്ക് മടങ്ങി

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന് വിട്ടുനിന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്. 

ശനിയാഴ്ച ബ്രിക്സ് നേതാക്കൾക്കായി മോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്നാണ് ഷീ ജിൻപിങ് വിട്ടുനിന്നത്. ശനിയാഴ്ച ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച അത്താഴവിരുന്നിൽ ചൈനീസ് പ്രസിഡന്റ് പങ്കെടുത്തില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയും റിപ്പോർട്ട്ചെയ്തു. 

അതേസമയം, അത്താഴവിരുന്നിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമല്ലെന്നും പിടിഐ റിപ്പോർട്ടിൽ പറയുന്നു. ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച വിരുന്നിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. 

എന്നാൽ, ശനിയാഴ്ച ബ്രിക്സ് ഉച്ചകോടി വേദിയിലെത്തിയ ഷീ ജിൻപിങ് ഉച്ചകോടിയിൽ പങ്കെടുത്ത്, മോദിയുമായുള്ള ഉഭയകക്ഷി ചർച്ചയും പൂർത്തിയാക്കിയശേഷം വേദിയിൽനിന്ന് മടങ്ങുകയായിരുന്നു. 

ഉച്ചകോടി വേദിയായ ഭാരത് മണ്ഡപത്തിൽനിന്ന് താമസിക്കുന്ന ഹോട്ടലിലേക്കാണ് ഷീ ജിൻപിങ് പോയത്. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദും അത്താഴവിരുന്നിൽ പങ്കെടുക്കാതെ ശനിയാഴ്ച തന്നെ മടങ്ങിയിരുന്നു.
 

Top News Now

ഇന്തോനേഷ്യയിൽ നിയന്ത്രണം നഷ്ടപ്പെട്ട് യാത്രാകപ്പൽ അപകടത്തിൽപ്പെട്ടു; ഒരു മരണം, രക്ഷാപ്രവർത്തനം തുടരുന്നു

ജക്കാർത്ത:  മോശം കാലവസ്ഥയെ തുടർന്ന്, ഇന്തോനേഷ്യയിൽ യാത്രാകപ്പലിന്റെ നിയന്ത്രണം നഷ്ടമായി. 243 യാത്രക്കാരുമായി ബഞ്ചർമാസിലേക്ക് പോവുകയായിരുന്ന ‘ദ വെർഗോ ട്രാൻസ്പോർട്ട് 8’ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. 

ഒരാളുടെ മരണം സ്ഥിരീകരിച്ചു. 103 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം തുടരുന്നു. ഇന്ന് പുലർച്ചെയാണ് ജാവ കടലിൽവെച്ച് കപ്പലുമായുള്ള ബന്ധം നഷ്ടമായത്. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30നാണ് കപ്പൽ യാത്ര തിരിച്ചത്. 

കിഴക്കൻ ജാവയിൽ നിന്ന് തെക്കൻ കലിമന്താൻ പ്രവിശ്യയിലേക്ക് പോവുകയായിരുന്നു കപ്പൽ .മോശം കാലാവസ്ഥയെ തുടർന്ന് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം .ബൻജർമാസിനിലെ തുറമുഖത്തുനിന്ന് ഏകദേശം 148 കിലോമീറ്റർ അകലെ വച്ചാണ് കപ്പൽ കാണാതായത്.

ബന്ധം നഷ്ടപ്പെട്ടതിന് ഏകദേശം രണ്ട് മണിക്കൂറിനുശേഷമാണ് സംഭവത്തെക്കുറിച്ച് രക്ഷാസേനയ്ക്ക് ഔദ്യോഗിക വിവരം ലഭിച്ചത് .

തുടർന്ന് സമീപത്തുണ്ടായിരുന്ന കപ്പലുകളെ ഉപയോഗിച്ച് രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു . അപകടത്തിന്റെ കൃത്യകാരണം അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കപ്പൽ മുങ്ങിയതാണോ, മറിഞ്ഞതാണോ എന്നതിലടക്കം അന്വേഷണം തുടരുകയാണ്.

Top News Now

‘ചൈനയോട് സമ്പൂർണമായി അടിയറവ് പറഞ്ഞു’; മോദിയോട് നാല് ചോദ്യങ്ങളുമായി കോൺ​ഗ്രസ്

ദില്ലി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ പ്രദേശിലും ചൈനീസ് കൈയേറ്റങ്ങളോട് എന്തിനാണ് മൃദുസമീപനമെന്നും ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന് ചൈന നൽകിയ പിന്തുണയിലും നിലപാട് മയപ്പെടുത്തിയത് എന്തിനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോൺഗ്രസ് ചോദിച്ചു. 

ഇന്ത്യ-ചൈന ചർച്ചക്ക് പിന്നാലെ പ്രധാനമന്ത്രിയോട് നാല് ചോദ്യങ്ങളുമായും കോൺ​ഗ്രസ് രം​ഗത്തെത്തി. എഐസിസി ജനറൽ സെക്രട്ടറി (കമ്മ്യൂണിക്കേഷൻസ്) എം.പി ജയറാം രമേശാണ് പ്രസ്താവന ഇറക്കിയത്.

2020 ജൂൺ 19-ന് ചൈനയ്ക്ക് നിങ്ങൾ നൽകിയ കുപ്രസിദ്ധമായ ക്ലീൻ ചിറ്റ് ഇന്ത്യയെ ദുർബലപ്പെടുത്തിയില്ലേയെന്നും കോൺ​ഗ്രസ് ചോദിച്ചു. ൽവൻ താഴ്‌വരയിൽ ചൈനീസ് സൈന്യവുമായുള്ള കൈയാങ്കളിയിൽ നമ്മുടെ 20 സൈനികർ പരമോന്നത ത്യാഗം സഹിച്ചു. 

2020 ജൂൺ 19-ന്, ആരും നമ്മുടെ അതിർത്തിയിൽ പ്രവേശിച്ചിട്ടില്ല, ആരും അവിടെ കൈയേറിയിട്ടില്ല എന്ന പ്രസ്താവന ഇതുവരെ തിരുത്തിയിട്ടില്ല.

ഇത് പിന്നീട് നടന്ന ചർച്ചകളിൽ നമ്മുടെ നിലപാടിനെ കാര്യമായി ദുർബലപ്പെടുത്തിയില്ലേയെന്നും കോൺ​ഗ്രസ് ചോദിച്ചു.

കിഴക്കൻ ലഡാക്കിലെ വലിയൊരു മേഖലയിലുണ്ടായിരുന്ന നമ്മുടെ പരമ്പരാഗത പട്രോളിംഗ് അവകാശങ്ങൾ അടിയറവ് വെക്കപ്പെട്ടു.

അതേസമയം, അരുണാചൽ പ്രദേശിൽ ചൈനീസ് കടന്നുകയറ്റം നടക്കുന്നതായും പട്രോളിംഗ് പോയിന്റുകളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം നഷ്ടപ്പെടുന്നതായും പുതിയ തർക്കങ്ങൾ ഉടലെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. 

അരുണാചൽ പ്രദേശിൽ പ്രദേശങ്ങളുടെ പേരുകൾ മാറ്റുക, ദക്ഷിണ ടിബറ്റ് എന്ന അവരുടെ അവകാശവാദം വീണ്ടും ഉന്നയിക്കുക, ബ്രഹ്മപുത്രയുടെ ഗ്രേറ്റ് ബെൻഡിൽ 60,000 മെഗാവാട്ടിന്റെ മെഡോഗ് മെഗാ ഡാം നിർമ്മാണവുമായി മുന്നോട്ട് പോവുക തുടങ്ങിയ നീക്കങ്ങളുമായി ചൈന മുന്നോട്ട് പോകുകയാണെന്നും കോൺ​ഗ്രസ് കുറ്റപ്പെടുത്തി.

‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പാകിസ്ഥാനെ സഹായിക്കുന്നതിൽ ചൈന വഹിച്ച നിർണായക പങ്കിനെക്കുറിച്ചുള്ള സൈനിക കേന്ദ്രങ്ങളുടെ വിലയിരുത്തൽ പരസ്യമായി വ്യക്തമാക്കിയിരുന്നു. 

ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കോർഡ് തുകയായ 112.6 ബില്യൺ ഡോളറിലെത്തി, ഇത് നമ്മുടെ വ്യവസായ മേഖലയെ, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം സംരംഭങ്ങളെ (MSME) തകർത്തുവെന്നും കോൺ​ഗ്രസ് കുറ്റപ്പെടുത്തി. 

ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം സാധാരണ നിലയിലാക്കുന്നത് ഒരു കാര്യമാണ്. എന്നാൽ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് വ്യക്തമാകുന്നത് അടിയറവ് പറയലാണെന്നും കോൺ​ഗ്രസ് വിമർശിച്ചു.

Top News Now

അൽഖ്വയ്ദ ആശയം പ്രചരിപ്പിച്ചെന്ന് ആരോപണം; 19കാരൻ ഉത്തർപ്രദേശിൽ അറസ്റ്റിൽ

ലഖ്നൗ: അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു. അസംഗഢിൽ നിന്നാണ് യുവാവിനെ പിടികൂടിയത്. 

യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിച്ചെന്നും വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ആശയങ്ങൾ പ്രചരിപ്പിച്ചെന്നും എടിഎസ് ആരോപിച്ചു. 

‘ഫ്ളൈയിം ഓഫ് വാർ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ യുവാവ് അംഗമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബംഗ്ലാദേശ്, മ്യാൻമർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഗ്രൂപ്പിൽ അംഗങ്ങളായിരുന്നുവെന്നാണ് വിവരം.

ഗ്രൂപ്പിൽ ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട വീഡിയോകളും അൽഖ്വയ്ദ നേതാക്കളുടെ സന്ദേശങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നതായും എടിഎസ് കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. 

കേസിൽ അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ യുവാവിന് പുറമെ കൂടുതൽ പേർക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നും തീവ്രവാദ ശൃംഖലയുമായി ഇയാൾക്ക് മറ്റ് ബന്ധങ്ങളുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

Top News Now

ശബരിമല മാതൃകയിലുള്ള വെര്‍ച്വല്‍ ക്യൂ അയോധ്യയുടെ പരിഗണനയില്‍; തീര്‍ത്ഥാടക തിരക്ക് കുറയ്ക്കാന്‍ നീക്കം

അയോധ്യ: ശബരിമലയിലെ തീര്‍ത്ഥാടകത്തിരക്ക് നിയന്ത്രിക്കുന്നതിനായി കേരളം ദീര്‍ഘകാലമായി സാങ്കേതികവിദ്യ ഉപയോഗിച്ചുവരുന്നുണ്ട്. സമാനമായ രീതിയില്‍ സ്വന്തം നാട്ടിലെ വര്‍ദ്ധിച്ചുവരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുകയാണ് അയോധ്യയും. 

രാമജന്മഭൂമി ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിശോധിക്കാന്‍ തയ്യാറെടുക്കുകയാണ് ജില്ലാ ഭരണകൂടം. ഇതിനൊപ്പം തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സമയം നഗരത്തില്‍ തങ്ങാന്‍ സഹായിക്കുന്ന രീതിയില്‍ പുതിയ ടൂറിസം സര്‍ക്യൂട്ടുകളും ആകര്‍ഷണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്.

പ്രായമായവരും ശാരീരിക ബുദ്ധിമുട്ടുള്ളവരുമായ ഭക്തര്‍ക്കായി ക്ഷേത്രത്തില്‍ ഇതിനകം ഓണ്‍ലൈന്‍ ‘സുഗം പാസ്’ നല്‍കുന്നുണ്ടെന്ന് അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ത്രിപാഠി വ്യക്തമാക്കി. ഇത് വഴി അവര്‍ക്ക് പ്രത്യേക ക്യൂവിലൂടെയും വീല്‍ചെയര്‍ പോലുള്ള സൗകര്യങ്ങളിലൂടെയും പ്രവേശനം സാധ്യമാകുന്നുണ്ട്. 

പ്രവൃത്തി ദിവസങ്ങളില്‍ 80,000 വരെയും വാരാന്ത്യങ്ങളില്‍ ഒരു ലക്ഷത്തിനടുത്തും തീര്‍ത്ഥാടകര്‍ അയോധ്യയില്‍ എത്തുന്നുണ്ട്. ഉത്സവ ദിവസങ്ങളില്‍ ഇത് 3 ലക്ഷം വരെയാകും. കുംഭമേള സമയത്ത് 5 ലക്ഷം പേര്‍ എത്തിയെന്നും ജില്ലാ ഭരണകൂടത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

തീര്‍ത്ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് ഉടന്‍ മടങ്ങിപ്പോകുന്നതിന് പകരം രണ്ട് മൂന്ന് ദിവസം നഗരത്തില്‍ തങ്ങണമെന്നാണ് ഭരണകൂടം ആഗ്രഹിക്കുന്നത്. അതിനായി ഹോസ്പിറ്റാലിറ്റി മേഖല വിപുലീകരിക്കുകയും കൂടുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രവര്‍ത്തനങ്ങളും സൃഷ്ടിക്കുകയും വേണം. 

കേരളത്തില്‍ നിന്നും ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നിരവധി തീര്‍ത്ഥാടകര്‍ അയോദ്ധ്യ സന്ദര്‍ശിക്കുന്നുണ്ട് എന്നതിനാല്‍ ഈ പദ്ധതി കേരളത്തിന് പ്രത്യേക പ്രാധാന്യമുള്ളതാണ്.

 

Top News Now

കോഴിക്കോട് ചരക്ക് ലോറിക്ക് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട് : കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു. തീ ഉയരുന്നത് കണ്ട ഡ്രൈവർ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.

ശനിയാഴ്ച രാത്രി ഏകദേശം 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ലോറിയുടെ പിന്നിലെ ടയറിന് സമീപത്ത് നിന്നാണ് തീ പടർന്നത്. ലോറിയുടെ പിന്നാലെയെത്തിയ മറ്റ് വാഹനയാത്രക്കാരാണ് ഡ്രൈവറെ വിവരമറിയിച്ചത്. 

ഉടൻ തന്നെ ലോറി റോഡരികിൽ നിർത്തി ഡ്രൈവർ പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ നാട്ടുകാർ തീയണയ്ക്കാൻ ശ്രമം നടത്തി.

തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ഉടൻ സ്ഥലത്തെത്തി തീ പൂർണമായും അണയ്ക്കുകയായിരുന്നു. 

ലോറിയുടെ പിൻഭാ​ഗം പൂർണമായും കത്തിയ നിലയിലാണ്. തീപിടിത്തത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. 

Top News Now

പാറശ്ശാലയിൽ വൻ റേഷൻ അരി തട്ടിപ്പ്; അനധികൃതമായി സൂക്ഷിച്ച 6000 കിലോ അരി പിടികൂടി, പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി ഉയർന്ന വിലയ്ക്ക് വിൽപന

തിരുവനന്തപുരം: പാറശ്ശാലയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 6000 കിലോ റേഷൻ അരി പിടിച്ചെടുത്തു. റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി മാറ്റി വിൽപന നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് വിവരം.

 

തമിഴ്നാട്ടിലെയും കേരളത്തിലെയും റേഷൻ അരി ശേഖരിച്ചായിരുന്നു തട്ടിപ്പ്. റേഷൻ അരി ശേഖരിച്ചതിന് ശേഷം പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി മറിച്ച് വിൽപന നടത്തുകയാണ് ഇവരുടെ രീതി. പാറശ്ശാല കാരാളിയിലെ ഒരു വീട്ടിൽ നടത്തിയ റെയ്ഡിൽ 203 ചാക്കുകളിലായി സൂക്ഷിച്ച അരി പിടികൂടി.

റേഷൻ കടകളിൽനിന്ന് കുറഞ്ഞ വിലക്ക് അരി ശേഖരിച്ച് കൂടുതൽ വിലക്ക് വിറ്റായിരുന്നു തട്ടിപ്പ്. പാറശാല പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സിവിൽ സപ്ലൈസ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. താലൂക്ക് സപ്ലൈ ഓഫീസർ പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 50 കിലോ വീതമുള്ള ചാക്കുകളിൽ സൂക്ഷിച്ചിരുന്ന അരിയാണ് പിടിച്ചെടുത്തത്.

തമിഴ്നാട് കളിയിക്കാവിള സ്വദേശി വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് അരി പിടിച്ചെടുത്തത്. കെട്ടിടത്തിന്റെ സുരക്ഷക്കായി രണ്ട് രാജപാളയം ഇനത്തിൽപ്പെട്ട നായകളെ ഇവിടെ കാവൽ നിർത്തിയിരുന്നു.

ഉദ്യോഗസ്ഥരെത്തിയപ്പോൾ വീട്ടിൽ ആളില്ലായിരുന്നു. സുരേഖ, സോടെക്‌സ് തുടങ്ങിയ ബ്രാൻഡുകളുടെ പേരിലാണ് ഇവർ വിൽപന നടത്തുന്നത്. പിടികൂടിയ അരി സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി.

തമിഴ്നാട്ടിൽനിന്ന് സൗജന്യമായി ലഭിക്കുന്ന റേഷൻ അരിയും ഗോതമ്പും കാറുകളുടെ ഡിക്കികളിലും സ്‌കൂട്ടറുകളിലും ട്രെയിനുകൾ വഴിയുമാണ് എത്തിച്ചിരുന്നത്. അരി കടത്താൻ ഉപയോഗിച്ച ഒരു കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

Top News Now

തിയറ്ററുകളിൽ വെള്ളത്തിനും ഭക്ഷണത്തിനും അമിതവില ഈടാക്കൽ ഇനി അനുവദിക്കില്ല. സൗജന്യ കുടിവെള്ളം നിർബന്ധം; കുട്ടികളുടെ ഭക്ഷണം പുറത്തുനിന്ന് കൊണ്ടുവരുന്നതും തടയരുത്. സുരക്ഷാ പരിശോധനയിൽ മാന്യത വേണം; സ്ത്രീകളുടെ ബാഗ് പരിശോധിക്കുമ്പോൾ പ്രത്യേക ശ്രദ്ധ .അനധികൃത സീറ്റുകൾ നീക്കണം, മാലിന്യം അംഗീകൃത ഏജൻസികൾക്ക് മാത്രം കൈമാറണം 15 ദിവസത്തിനകം നിർദേശങ്ങൾ നടപ്പാക്കണം; വീഴ്ചയുണ്ടെങ്കിൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ കർശന നടപടി

തിരുവനന്തപുരം: സിനിമ തിയറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്കും പാനീയങ്ങൾക്കും അമിതവില ഈടാക്കുന്നതും സുരക്ഷ- ശുചിത്വ മാനദണ്ഡങ്ങൾ ലംഘിക്കുന്നതും അനുവദിക്കില്ലെന്ന് കോർപറേഷൻ. തിയറ്ററുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കർശന നിർദേശങ്ങളുമായി മേയർ വി.വി. രാജേഷ് രംഗത്തെത്തി. നിർദേശങ്ങൾ പാലിക്കാത്ത തീയറ്ററുകൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്നും മേയർ മുന്നറിയിപ്പ് നൽകി. തിയറ്ററുകളുടെ പ്രവേശന കവാടങ്ങളിലും ഓരോ ഡോറുകൾക്ക് സമീപവും പൊതുജനങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന ശുദ്ധമായ കുടിവെള്ളവും ഗ്ലാസുകളും നിർബന്ധമായും ഒരുക്കണമെന്ന് കഴിഞ്ഞദിവസം ചേർന്ന തിയറ്റർ ഉടമകളുടെ യോഗത്തിൽ മേയർ നിർദേശിച്ചു. ആകാശത്ത് 35,000 അടി ഉയരത്തിൽ പറക്കുന്ന വിമാനങ്ങളിൽ പോലും സൗജന്യമായി കുടിവെള്ളം ലഭിക്കുന്ന സാഹചര്യത്തിൽ തിയറ്ററുകളിൽ വെള്ളത്തിന് അമിതവില ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷണസാധനങ്ങൾക്കും പാനീയങ്ങൾക്കും അമിതവില ഈടാക്കുന്ന വിഷയത്തിൽ നിയമപരമായ പരിമിതികൾ നിലനിൽക്കുന്നുണ്ടെങ്കിലും, തിയറ്ററുകളുടെ പ്രവർത്തനാനുമതി, കെട്ടിടസുരക്ഷ, ഫയർ ആൻഡ് സേഫ്റ്റി, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളിലെ നഗരസഭയുടെ ലൈസൻസിങ് അധികാരങ്ങൾ കർശനമായി ഉപയോഗിക്കുമെന്ന് മേയർ അറിയിച്ചു. കോർപറേഷൻ നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും. കുട്ടികൾക്കാവശ്യമായ ഭക്ഷണം പുറത്തുനിന്ന് തീയേറ്ററിലേക്ക് കൊണ്ടുവരുന്നത് തടയരുതെന്നും നഗരസഭ നിർദേശിച്ചു. കുഞ്ഞുങ്ങളുമായി സിനിമ കാണാനെത്തുന്ന കുടുംബങ്ങൾക്ക് ഇത്തരം നിയന്ത്രണങ്ങൾ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് നിർദേശം. തീയേറ്ററുകളിൽ സുരക്ഷയുടെ പേരിൽ നടത്തുന്ന പരിശോധനകളിലും മാന്യതയും സുതാര്യതയും ഉറപ്പാക്കണമെന്നും കോർപറേഷൻ നിർദേശിച്ചു. സിനിമ കാണാനെത്തുന്നവരുടെ വ്യക്തിത്വത്തെയും ആത്മാഭിമാനത്തെയും ഹനിക്കുന്ന തരത്തിലുള്ള ബോഡി ചെക്കിങ് അനുവദിക്കില്ല. പ്രത്യേകിച്ച് സ്ത്രീകളുടെ ബാഗുകൾ പരിശോധിക്കുമ്പോൾ മാന്യമായ രീതികൾ പാലിക്കണം. പരാതികളിൽ തൃപ്തികരമായ പരിഹാരം ഉണ്ടായില്ലെങ്കിൽ വിഷയം പൊലീസിന് കൈമാറുമെന്നും ലൈസൻസിംഗ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തിയറ്ററുകളുടെ പ്രവർത്തനാനുമതി പുനഃപരിശോധിക്കുമെന്നും മേയർ വ്യക്തമാക്കി. കെട്ടിടസുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച് അധികമായി സ്ഥാപിച്ച സീറ്റുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും തിയറ്റർ ഉടമകൾക്ക് നിർദേശം നൽകി. ഫയർ ആൻഡ് സേഫ്റ്റി ഉപകരണങ്ങൾ സ്ഥാപിക്കേണ്ട ഇടങ്ങളിൽ പോലും നിയമവിരുദ്ധമായി സീറ്റുകൾ സ്ഥാപിച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മേയർ അറിയിച്ചു. മാലിന്യസംസ്‌കരണത്തിലും കർശന നിയന്ത്രണം ഏർപ്പെടുത്തും. നഗരസഭ അംഗീകരിച്ച മാലിന്യസംസ്‌കരണ ഏജൻസികൾക്ക് മാത്രമേ മാലിന്യം കൈമാറാവൂ. അനധികൃത സംഘങ്ങൾക്ക് മാലിന്യം കൈമാറുന്ന തിയേറ്ററുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോർപറേഷൻ വ്യക്തമാക്കി. തിയറ്ററുകളിൽ എത്തുന്ന വാഹനങ്ങൾക്ക് കോമ്പൗണ്ടിനുള്ളിൽ തന്നെ മതിയായ പാർക്കിങ് സൗകര്യം ഒരുക്കണമെന്ന് നിർദേശിച്ചു. റോഡുകളിലും പൊതുസ്ഥലങ്ങളിലും ഗതാഗത തടസമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും നഗരസഭ വ്യക്തമാക്കി. ലഘുഭക്ഷണങ്ങളുടെ വില കുറക്കണമെന്ന് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷ്യസുരക്ഷ, സിവിൽ സപ്ലൈസ് വകുപ്പുകളുടെ അധികാരപരിധിക്ക് പുറത്തുള്ള വിഷയങ്ങളിലും കോർപറേഷന് ലഭ്യമായ ലൈസൻസിങ് അധികാരങ്ങൾ ഉപയോഗിച്ച് ജനപക്ഷ…

Top News Now

മറ്റു പാർട്ടികളേക്കാൾ ഭേദമെന്ന് പറഞ്ഞാൽ പോരാ, പെരുമാറ്റത്തിലും പ്രവൃത്തിയിലും കമ്യൂണിസ്റ്റുകാർ തികച്ചും വ്യത്യസ്തരാകണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി. തെറ്റുകൾ തിരുത്തിയ ചരിത്രമാണ് ഇ.എം.എസിനും ലെനിനുമുള്ളത്. ആർ.എസ്.എസ് ബാന്ധവ പ്രതീതി സൃഷ്ടിച്ചപ്പോൾ പ്രതിരോധിക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായെന്നും കുറ്റപ്പെടുത്തൽ. വീഴ്ചകൾ പരസ്യമായി തുറന്നുസമ്മതിച്ച് എം.എ. ബേബി. സി.പി.എം വിപുലീകൃത സംസ്ഥാന സമിതിയിൽ സമഗ്ര തിരുത്തലിന് ആഹ്വാനം

കോഴിക്കോട്: മറ്റ് രാഷ്ട്രീയ പാർട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ കമ്യൂണിസ്റ്റുകാർ ഭേദമാണെന്ന് പറഞ്ഞതുകൊണ്ട് മാത്രമായില്ലെന്നും, വാക്കിലും പ്രവൃത്തിയിലും ജനങ്ങളോടുള്ള ദൈനംദിന പെരുമാറ്റത്തിലും അവർ അടിമുടി വ്യത്യസ്തരായിരിക്കണമെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. 

കോഴിക്കോട്ട് ചേർന്ന സി.പി.എം വിപുലീകൃത സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സത്യസന്ധമായി തിരിച്ചറിഞ്ഞ് സ്വയം തിരുത്താൻ പാർട്ടി സഖാക്കൾ തയ്യാറാകണമെന്നും, ജനവിശ്വാസം പൂർണ്ണമായി വീണ്ടെടുത്ത് മുന്നോട്ടുപോകാൻ സംഘടനാപരമായ തിരുത്തൽ പ്രക്രിയ അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പാർട്ടിക്ക് നിലവിലുണ്ടായ രാഷ്ട്രീയ ക്ഷീണം യാഥാർത്ഥ്യബോധത്തോടെ തിരിച്ചറിയണമെന്ന് ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി. ഈ തിരിച്ചടിക്ക് പിന്നിൽ പ്രതിയോഗികൾ നടത്തിയ വ്യാജ പ്രതീതി നിർമ്മാണം വലിയ പങ്കുവഹിച്ചിട്ടുണ്ട്. സി.പി.എമ്മിന് ആർ.എസ്.എസുമായി രഹസ്യബന്ധമുണ്ടെന്ന തരത്തിൽ ആസൂത്രിതമായ പ്രതീതിയുണ്ടാക്കാൻ ചിലർക്ക് കഴിഞ്ഞു. 

ഇത് ഒരുവിഭാഗം ജനങ്ങളെ സ്വാധീനിക്കുകയും ചെയ്തു. എന്നാൽ, ഇത്തരം തെറ്റായ പ്രചാരണങ്ങൾ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുമ്പോൾ കൃത്യസമയത്ത് മറുപടി നൽകാനും അത് തുറന്നുകാട്ടി പരാജയപ്പെടുത്താനും പാർട്ടിക്ക് വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്ന വലിയ പോരായ്മ അദ്ദേഹം തുറന്നുസമ്മതിച്ചു.

തെറ്റുകൾ പറ്റാത്തവരല്ല കമ്യൂണിസ്റ്റുകാരെന്നും, ലെനിനും ഇ.എം.എസും ഉൾപ്പെടെയുള്ള ലോകോത്തര വിപ്ലവ നേതാക്കൾ പോലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് സ്വയം തിരുത്തിയവരാണെന്നും എം.എ. ബേബി വ്യക്തമാക്കി.

ഇ.എം.എസ്, ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ തുടങ്ങി പാർട്ടിയുടെ ചരിത്രത്തിലെയും വർത്തമാനത്തിലെയും ഓരോ സമുന്നത നേതാവും പാർട്ടി ചർച്ചകളുടെയും സംഘടനാ തീരുമാനങ്ങളുടെയും ഭാഗമായി തിരുത്തൽ നടപടികൾക്ക് വിധേയരായവരാണ്.

ജനങ്ങൾ ചൂണ്ടിക്കാണിക്കുന്ന വിമർശനങ്ങളിൽ ന്യായമായ കാര്യങ്ങളുണ്ടെങ്കിൽ അത് ഉൾക്കൊണ്ട് തിരുത്തി മുന്നോട്ടുപോകാൻ സി.പി.എം മടിക്കില്ല. അധികാരത്തിന്റെയോ അഹങ്കാരത്തിന്റെയോ ലാഞ്ചനയില്ലാതെ എളിയവരോടും സാധാരണക്കാരോടും മാതൃകാപരമായി ഇടപെടാൻ ഓരോ പ്രവർത്തകനും ബാധ്യസ്ഥനാണ്.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടത്തിന് ദേശീയതലത്തിൽ അതിവിശാലമായ സമരവേദി അനിവാര്യമാണ്. ആ സമരവേദി ഫലപ്രദമാകണമെങ്കിൽ കാഴ്ചപ്പാടിൽ തെളിമയുള്ളതും ശക്തവുമായ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനം രാജ്യത്ത് ഉയർന്നുവരണം. ഇതിൽ ഏറ്റവും നിർണ്ണായകമായ സംഭാവന അർപ്പിക്കേണ്ടത് കേരള ഘടകമാണ്.

രാജ്യത്തെ പാവപ്പെട്ടവരുടെയും അശരണരുടെയും ആശ്രയ കേന്ദ്രമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന അവിശ്വാസങ്ങളും തെറ്റിദ്ധാരണകളും പൂർണ്ണമായി ദൂരീകരിച്ച്, നഷ്ടപ്പെട്ട ജനപിന്തുണയും സ്വാധീനവും തിരിച്ചുപിടിച്ച് പാർട്ടി പൂർവ്വാധികം ശക്തിയോടെ മുന്നേറണമെന്ന് എം.എ. ബേബി ആഹ്വാനം ചെയ്തു.

Top News Now

ദേശീയപാത 66ൽ കാവനാട് മുതൽ കടമ്പാട്ടുകോണം വരെ എട്ടിടങ്ങളിൽ നടപ്പാലം നിർമിക്കാൻ സ്ഥലമേറ്റെടുക്കൽ നടപടികൾ തുടങ്ങി. എൻ.എച്ച്‌.എ.ഐ സംഘം പരിശോധന നടത്തി സ്ഥലങ്ങൾ നിർണയിച്ചു; നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കും.

കൊല്ലം: ദേശീയപാത 66ൽ ആറുവരിപ്പാതക്ക് മുകളിലൂടെ നടപ്പാലം നിർമിക്കുന്നതിന് സ്ഥലമേറ്റെടുക്കൽ നടപടി തുടങ്ങി. കാവനാട് മുതൽ കടമ്പാട്ടുകോണം വരെയുള്ള ഭാഗത്ത് എട്ടിടങ്ങളിലാണ് നടപ്പാലം നിർമിക്കുക.

 

എൻ.എച്ച്‌.എ.ഐയുടെയും നിർമാണ കമ്പനിയുടെയും ഉദ്യോഗസ്ഥ സംഘം കഴിഞ്ഞദിവസം പരിശോധന നടത്തി ഏറ്റെടുക്കേണ്ട സ്ഥലം നിർണയിച്ചു.

സർവീസ്‌ റോഡുകളെ ബന്ധിച്ചാണ്‌ ഫുട്ഓവർ ബ്രിഡ്ജ് നിർമാണം. ഇരുവശത്തെ സർവീസ്‌ റോഡും കഴിഞ്ഞുള്ള ഭാഗത്ത്‌ യാത്രക്കാർക്ക്‌ ഇറങ്ങാൻ പറ്റുന്ന രീതിയിലാണ്‌ നടപ്പാലത്തിന്റെ രൂപകൽപന. ഇരു ഭാഗത്തായി മൂന്ന്‌ സെന്റ്‌ സ്ഥലം വീതമാണ്‌ ഏറ്റെടുക്കുക.

എട്ടിടങ്ങളിലായി ആകെ ഏറ്റെടുക്കുക 50 സ്‌ക്വയർ ഫീറ്റ്‌ സ്ഥലമാണ്‌. മങ്ങാട് ബസ് ബേക്ക് സമീപം, കൊല്ലം ബൈപാസ് മുള്ളുവിള ശ്രീനാരായണ പബ്ലിക് സ്കൂളിന്‌ സമീപം, ഉമയനല്ലൂർ ബസ് ബേയ്ക്കു സമീപം, ചാത്തന്നൂർ ജങ്ഷനിൽ ഭാരത് പെട്രോൾ പമ്പിന്‌ സമീപം, കൊട്ടിയം സിതാര ജങ്ഷനിൽ കിംസ് ആശുപത്രിക്ക് എതിർവശം, ചാത്തന്നൂർ എസ്.ബി.ഐക്ക് സമീപം, ചാത്തന്നൂർ ശീമാട്ടി ജങ്ഷൻ, കല്ലുവാതുക്കൽ ബസ് ബേയ്ക്ക്‌ സമീപം എന്നിവിടങ്ങളിലാണ്‌ നടപ്പാലം നിർമിക്കുക.

ഉദ്യോഗസ്ഥസംഘം ഇതുസംബന്ധിച്ച റിപ്പോർട്ട്‌ കലക്‌ടർക്ക്‌ കൈമാറും. തുടർന്നാവും നഷ്‌ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുക. മികച്ച വില നൽകി സ്ഥലം ഏറ്റെടുക്കാനാണ് ദേശീയപാത അതോറ്റിയുടെ തീരുമാനം. ദേശീയപാത നിർമാണം ഏറ്റെടുത്തിട്ടുള്ള ശിവാലയ കൺസ്ട്രക്‍ഷന്‍ കമ്പനിയാണ് നടപ്പാലം നിർമിക്കുക.

Top News Now

ഈരാറ്റുപേട്ട – വാഗമൺ റോഡിൽ അപകടം, നിയന്ത്രണം വിട്ട ടാങ്കർ ലോറി ട്രാവലറിൽ ഇടിച്ചു. നിരവധി പേർക്ക് പരുക്ക്. ട്രാവലർ പിന്നോട്ട് ഉരുണ്ട് ഓട്ടോറിക്ഷയിൽ ഇടിക്കുകയും ചെയ്തു

കോട്ടയം: ഈരാറ്റുപേട്ട-വാഗമൺ റോഡിൽ മാവടിയിൽ ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.

സെപ്റ്റിക് ടാങ്ക് മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം.

ഇന്നു രാവിലെ 10 മണിയോടെയാണ് അപകടം.

നിയന്ത്രണം വിട്ട ലോറി എതിരെ വന്ന ട്രാവലറിൽ ഇടിച്ചു കയറുകയായിരുന്നു.

 പിന്നാലെ വന്ന ഓട്ടോറിക്ഷയിലേക്ക് ട്രാവലർ പിന്നോട്ട് ഉരുണ്ട് ഇടിക്കുകയും ചെയ്തു.

 പാലക്കാട് സ്വദേശികളാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. ഓട്ടോറിക്ഷയുടെ മുൻഭാഗവും തകർന്നിട്ടുണ്ട്.

പരുക്കേറ്റ രണ്ടു പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 അപകടത്തിൽ തുടർന്നു റോഡിൽ വലിയ ഗതാഗത തടസവും ഉണ്ടായി.

Top News Now

ഫുട്ബോൾ ടൂർണമെന്റിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 21 വിദ്യാർഥികൾക്കെതിരെ കേസ് എടുത്ത് പൊലീസ്

കൊച്ചി: ഫുട്ബോൾ ടൂർണമെന്റിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 21 വിദ്യാർഥികൾക്കെതിരെ തൃക്കാക്കര പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. തൃക്കാക്കര ബിഎം നഗറിലെ സ്വകാര്യ ഫുട്ബോൾ ടർഫിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

കുസാറ്റ് വിദ്യാർഥികൾ സംഘടിപ്പിച്ച ടൂർണമെന്റിനിടെയാണ് ആദ്യ സംഘർഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 14 വിദ്യാർഥികളുടെ പേരിലാണ് പൊലീസ് കേസ് എടുത്തത്.

 മറ്റൊരു സംഭവത്തിൽ കാഴ്ചപരിമിതിയുള്ള വിദ്യാർഥിയെ മർദിച്ചതായാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴ് വിദ്യാർഥികൾക്കെതിരെ പ്രത്യേക കേസും രജിസ്റ്റർ ചെയ്തു. ഇരു സംഭവങ്ങളിലുമായി പ്രതികളായ 21 പേരും കുസാറ്റിലെ വിദ്യാർഥികളാണെന്ന് തൃക്കാക്കര പൊലീസ് വ്യക്തമാക്കി. പരാതികളിൽ അന്വേഷണം തുടരുകയാണ്.

 

Top News Now

ജാര്‍ഖണ്ഡിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണംപരിക്കേറ്റ മൂന്ന് പേരെ രക്ഷപ്പെടുത്തി

റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം.

 നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം.

ധൻബാദ് ജില്ലയിലെ കത്രാസിലെ രാംകനാലി ഒപി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേശൽപൂർ കുംഹാർപട്ടിയിൽ രാവിലെ 7 മണിയോടെയാണ് അപകടം.

പരിക്കേറ്റ മൂന്ന് പേരെ രക്ഷപ്പെടുത്തി. കൽക്കരി ശേഖരിക്കുന്നതിനായി സംഘമാണ്‌ അപകടത്തിൽ പെട്ടത്. തുരങ്കത്തിനുള്ളിലേക്ക് കടന്ന സമയത്ത് മുകൾഭാഗം ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

Top News Now

കനത്ത മഴയിൽ വിറങ്ങലിച്ച് പടിഞ്ഞാറൻ സിക്കിം. വൻ പാറക്കല്ലുകളുമായി റിമ്പി ഗ്രാമത്തിലേക്ക് മലയിടിഞ്ഞു. നിരവധി വീടുകൾ തകർന്നു. ഖേചുപെരി പാത പൂർണ്ണമായി തകർന്ന് ഗതാഗതം സ്തംഭിച്ചു. ഡാർജിലിങ്ങിലും വിള്ളലുകൾ. രക്ഷാപ്രവർത്തനം ദുഷ്‌കരം. ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗ്യാംഗ്‌ടോക്ക്: തോരാതെ പെയ്യുന്ന കനത്ത മഴയിൽ പടിഞ്ഞാറൻ സിക്കിമിൽ വൻ മലയിടിച്ചിൽ. റിമ്പി ഗ്രാമത്തിൽ വൻ പാറക്കല്ലുകളും മണ്ണും അവശിഷ്ടങ്ങളും ഒലിച്ചിറങ്ങി വീടുകൾക്ക് കനത്ത നാശനഷ്ടം സംഭവിച്ചു. പ്രദേശം ഇതോടെ ഭീതിയുടെ മുൾമുനയിലാണ്.

യുക്സോം-താഷിഡിംഗ് മണ്ഡലത്തിൽ റിമ്പിയെയും വിനോദസഞ്ചാര കേന്ദ്രമായ ഖേചുപെരിയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡിലേക്ക് മലയിടിഞ്ഞു വീണതോടെ പാത പൂർണ്ണമായും തകർന്നു.

മേഖലയിൽ വാഹന ഗതാഗതം പൂർണ്ണമായി നിലച്ചിരിക്കുകയാണ്. പ്രദേശം അതീവ ദുർബലമായി തുടരുന്നതും മലനിരകളിലെ വിള്ളലുകളും നാട്ടുകാരിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു.

സിക്കിമിന് പുറമെ സമീപപ്രദേശമായ ഡാർജിലിംഗ് മലനിരകളിലും പലയിടങ്ങളിലായി വ്യാപകമായ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേഖലയിൽ പേമാരി ഇപ്പോഴും തുടരുകയാണ്.

ഇനിയും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ നദീതീരങ്ങളിലും മലയോരങ്ങളിലുമുള്ള താമസക്കാർക്ക് ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി. 

പ്രതികൂല കാലാവസ്ഥയും അസ്ഥിരമായ ഭൂപ്രകൃതിയും തകർന്നടിഞ്ഞ റോഡുകളും കാരണം ദുരന്തമേഖലയിലേക്കുള്ള രക്ഷാപ്രവർത്തനങ്ങൾ കനത്ത വെല്ലുവിളി നേരിടുകയാണ്.

Top News Now

കുടുംബ വഴക്കിന് പരിഹാരം കാണാൻ ജനപ്രതിനിധി ഇടപെട്ടതോടെ കൂട്ടത്തല്ല്.  വഴക്ക് തീർക്കാൻ ഇടപെടണമെന്ന് കുടുംബനാഥയാണ് ജനപ്രതിനിധിയോട് അഭ്യർഥിച്ചത്. ജനപ്രതിനിധി വീട്ടിലെത്തിയതോടെ തർക്കം രൂക്ഷമാകുകയും, ​ഗൃഹനാഥനെ തല്ലുകയും ചെയ്തതോടെ പിന്നെ നടന്നത് കൂട്ടയടി

കോട്ടയം: കുടുംബ വഴക്കിന് പരിഹാരം കാണുന്നതിനിടെ രണ്ടാഴ്ചക്കിടെ നടന്നത് നാലോളം കൂട്ടയടികൾ. ഏറ്റവും ഒടുവിലെ സംഘട്ടനം അൽപം കടന്നു പോയതോടെ പൊലീസ് കേസെടുത്തു. കോട്ടയത്താണ് സംഭവം. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ ഒരു പഞ്ചായത്തിലാണ് കൂട്ടയടി അരങ്ങേറിയത്.

വഴക്ക് തീർക്കാൻ ഇടപെടണമെന്ന് കുടുംബനാഥയാണ് ജനപ്രതിനിധിയോട് അഭ്യർഥിച്ചത്. എല്ലാം പറഞ്ഞ് നേരെയാക്കാനാണ് ജനപ്രതിനിധി വീട്ടിലെത്തിയതെങ്കിലും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് കുടുംബനാഥനും ജനപ്രതിനിധിയും തമ്മിൽ തർക്കം മൂത്തു. 

അതിനിടെ ജനപ്രതിനിധി കുടുംബനാഥനെ തല്ലി. ദിവസങ്ങൾക്കുള്ളിൽ കുടുംബനാഥൻ ജനപ്രതിനിധിയെ വീട്ടിൽക്കയറി തിരിച്ചുതല്ലി. ഇത് വലിയ നാണക്കേടായതോടെ ജനപ്രതിനിധിയും സംഘവും കുടുംബനാഥനെ കൂട്ടംകൂടി മർദിച്ചു. 

തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലായെങ്കിലും പ്രശ്നം തല്ലിത്തീർത്തോളാം എന്നായിരുന്നു കുടുംബനാഥന്റെ മറുപടി.

അതിനിടെ കുടുംബനാഥന്റെയും കൂട്ടരുടെയും മുൻപിൽ കൂട്ടംകൂടിയുള്ള അടിക്ക് നേതൃത്വം നൽകിയ ആൾ കഴിഞ്ഞ ദിവസം പെട്ടു. സംഘം ചേർന്നുള്ള ആക്രമണത്തിൽ ഇയാളുടെ മുഖത്തിനും മൂക്കിനും ഗുരുതരപരിക്കേറ്റു.

Top News Now

സിക്കിമില്‍ മണ്ണിടിച്ചില്‍; വീടുകള്‍ക്ക് കേടുപാട്, നിരവധിയിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു

റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ മണ്ണിടിച്ചിലുണ്ടായത്.

രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 പ്രദേശത്ത് വലിയ പാറകള്‍ വീണുകിടക്കുന്നതാണ് ഗതാഗതം തടസപ്പെടാന്‍ കാരണം. ആളപായമില്ല.

സിക്കിമില്‍ കനത്ത മഴ തുടരുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

യുക്സോം-താഷിഡിംഗ് മേഖലയില്‍ റിംബിയെയും ഖേചുപെരിയെയും ബന്ധിപ്പിക്കുന്ന റോഡ് ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടുണ്ട്.

 റോഡിനിരുവശത്തുമുള്ള ദുര്‍ബല പ്രദേശങ്ങളില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായേക്കാമെന്നും മഴയ്ക്ക് ശമനമില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

 കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നില്‍ക്കാതെ പെയ്യുന്ന മഴയാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു.

Top News Now

റഷ്യൻ മിസൈൽ വർഷത്തിൽ യുക്രെയ്ൻ ടെന്നീസ് താരം ദയാന യാസ്‌ട്രെംസ്‌കയുടെ കുടുംബവീട് തകർന്നു. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ ബാക്കിയായത് ഒരു ഫ്രഞ്ച് ഓപ്പൺ ടവ്വൽ മാത്രം. ‘ഇതാണ് റഷ്യയുടെ യഥാർത്ഥ മുഖം’ എന്ന് ഇൻസ്റ്റാഗ്രാമിൽ വികാരനിർഭരമായ കുറിപ്പ്. ഡബ്ല്യു.ടി.എയും ഐ.ടി.എഫും ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യം

കീവ്: റഷ്യയുടെ ക്രൂരമായ മിസൈൽ ആക്രമണത്തിൽ യുക്രെയ്നിയൻ അന്താരാഷ്ട്ര ടെന്നീസ് താരം ദയാന യാസ്‌ട്രെംസ്‌കയുടെ കുടുംബവീട് പൂർണ്ണമായി തകർന്നു. 

യുക്രെയ്നിലെ തുറമുഖ നഗരമായ ഒഡേസയിൽ റഷ്യ തൊടുത്തുവിട്ട ‘കാലിബർ ക്രൂയിസ് മിസൈൽ’ പതിച്ചാണ് താരം ജനിച്ചുവളർന്ന വലിയ അപ്പാർട്ട്‌മെന്റ് സമുച്ചയം തകർന്നടിഞ്ഞത്. 

വീട് തകർന്നതിന്റെ നെഞ്ചുപിളർക്കുന്ന ചിത്രങ്ങൾ യാസ്‌ട്രെംസ്‌ക ഇൻസ്റ്റാഗ്രാമിലൂടെ ലോകത്തോട് പങ്കുവെച്ചു.

തകർന്നുവീണ കോൺക്രീറ്റ് പാളികൾക്കും അവശിഷ്ടങ്ങൾക്കുമിടയിൽ പൊടിപിടിച്ച് കിടക്കുന്ന ഒരു ഫ്രഞ്ച് ഓപ്പൺ (റോളണ്ട് ഗാരോസ്) ടവ്വലിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. 

“ഇതാണ് റഷ്യയുടെ യഥാർത്ഥ മുഖം. ഒഡേസയിലെ ഞങ്ങളുടെ അപ്പാർട്ട്‌മെന്റ് ഒരു കാലിബർ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ തകർന്നു തരിപ്പണമായി. 

ആ കൊടുംനാശത്തിൽ നിന്ന് എന്റെ കുടുംബത്തിന് അവശേഷിച്ച ഒരേയൊരു വസ്തു ഈ റോളണ്ട് ഗാരോസ് ടവ്വൽ മാത്രമാണ്” എന്ന് താരം അതിതീവ്ര വേദനയോടെ കുറിച്ചു.

യുക്രെയ്ൻ ജനത നേരിടുന്ന ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര കായിക സംഘടനകൾ കണ്ണടയ്ക്കരുതെന്ന് യാസ്‌ട്രെംസ്‌ക ആവശ്യപ്പെട്ടു. പ്രതിസന്ധി ഘട്ടത്തിൽ റഷ്യക്കെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കാനും യുക്രെയ്ൻ താരങ്ങൾക്ക് പിന്തുണ നൽകാനും വനിതാ ടെന്നീസ് അസോസിയേഷനും (WTA) ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷനും (ITF) അടിയന്തരമായി ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു.

ഇതാദ്യമായല്ല യാസ്‌ട്രെംസ്‌കയുടെ കുടുംബം റഷ്യൻ ആക്രമണത്തിന്റെ ഇരയാകുന്നത്. 2024 ഡിസംബറിൽ തന്റെ മുത്തശ്ശി താമസിച്ചിരുന്ന കെട്ടിടത്തിന് നേരെയും റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ച വിവരം താരം മുൻപ് പങ്കുവെച്ചിരുന്നു.

2024-ലെ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനൽ വരെ മുന്നേറി ചരിത്രം കുറിച്ച യാസ്‌ട്രെംസ്‌ക, കഴിഞ്ഞ ഓഗസ്റ്റിലാണ് അവസാനമായി അന്താരാഷ്ട്ര കോർട്ടിലിറങ്ങിയത്. ലോക ടെന്നീസിൽ യുക്രെയ്ന്റെ ശക്തമായ ശബ്ദമാണ് ഈ ഇരുപത്തിനാലുകാരി. 

Top News Now

കിഷോർ കുമാറിൻ്റെ പാട്ട് പാടി മലേഷ്യൻ പ്രധാനമന്ത്രി: ഡൽഹിയിൽ ബോളിവുഡ് തരംഗമായി അൻവർ ഇബ്രാഹിം | Malaysian PM

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം തന്റെ ബോളിവുഡ് ഇഷ്ടത്തിലൂടെ ശ്രദ്ധേയനാകുന്നു. 1965-ൽ പുറത്തിറങ്ങിയ ‘തീൻ ദേവിയാം’ എന്ന സിനിമയിലെ കിഷോർ കുമാർ ആലപിച്ച വിഖ്യാത ഗാനമായ ‘ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്’ എന്ന പാട്ടുപാടി അൻവർ ഇബ്രാഹിം സദസ്സിനെ കയ്യിലെടുത്തു.(Malaysian PM Anwar Ibrahim Sings Kishore Kumar Song BRICS Summit 2026 Delhi Visit)

ഡൽഹിയിലെ ഹോട്ടലിൽ വെച്ച് അദ്ദേഹം ഈ ഗാനം ആലപിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. എസ്.ഡി. ബർമൻ സംഗീതം പകർന്ന് മജ്‌റൂഹ് സുൽത്താൻപുരി എഴുതിയ വരികളോടുള്ള തന്റെ പ്രിയം നയതന്ത്ര കൂടിക്കാഴ്ചകൾക്കിടയിലും അദ്ദേഹം മറച്ചുവെച്ചില്ല. മുൻപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചകളിൽ അൻവർ ഇബ്രാഹിം തനിക്കുള്ള ഹിന്ദി സിനിമായോടുള്ള ഇഷ്ടം പ്രകടിപ്പിച്ചിട്ടുണ്ട്. മോദിയുടെ മലേഷ്യൻ സന്ദർശന വേളയിൽ ‘കഭി ഖുഷി കഭി ഗം’ എന്ന ചിത്രത്തിലെ ‘ബോലെ ചൂഡിയാൻ’ എന്ന ഗാനം പശ്ചാത്തലമാക്കിയ വീഡിയോ അദ്ദേഹം പങ്കുവെച്ചിരുന്നു.

സന്ദർശനത്തിനിടെ ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ‘കോംപ്രിഹെൻസീവ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ തലത്തിലേക്ക് ഉയർത്തുകയും ഡിജിറ്റൽ സാങ്കേതികവിദ്യ, ടൂറിസം മേഖലകളിൽ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തു. നയതന്ത്ര ബന്ധം വീണ്ടും ശക്തമാക്കുന്നതിന്റെ സൂചനയായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്.

Story Summary

Malaysian Prime Minister Anwar Ibrahim highlighted his admiration for Bollywood by singing Kishore Kumar’s classic song “Khwab Ho Tum Ya Koi Haqeeqat” during his visit to New Delhi for the BRICS Summit 2026. The visit marked a milestone as India and Malaysia elevated their bilateral ties to a Comprehensive Strategic Partnership.

Top News Now

ഇനി ഫാസ്റ്റാഗ് മാറ്റേണ്ടതില്ല, ബാങ്ക് മാറ്റാൻ ‘വൺടാഗ്’ പോർട്ടബിലിറ്റി സൗകര്യം: നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ | Govt Launches OneTag

മുംബൈ: വാഹനം ഓടിക്കുന്നവർക്ക് ബാങ്ക് മാറ്റുമ്പോഴെല്ലാം ഫാസ്റ്റാഗ് (FASTag) മാറ്റി പുതിയത് ഒട്ടിക്കേണ്ട ബുദ്ധിമുട്ട് ഇനിയില്ല. നിലവിലെ ഫിസിക്കൽ ടാഗ് മാറ്റിസ്ഥാപിക്കാതെ തന്നെ മറ്റൊരു ബാങ്കിലേക്ക് മാറാൻ സൗകര്യമൊരുക്കുന്ന ‘വൺടാഗ്’ (OneTag) പോർട്ടബിലിറ്റി പദ്ധതി കേന്ദ്ര സർക്കാർ പുറത്തിറക്കി. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഈ പുതിയ സൗകര്യം ഉദ്ഘാടനം ചെയ്തത്.(Govt Launches OneTag FASTag Portability Facility Nitin Gadkari)

ഇതുവരെ ഫാസ്റ്റാഗ് നൽകിയ ബാങ്ക് മാറ്റണമെങ്കിൽ പഴയ ടാഗ് ക്ലോസ് ചെയ്ത് പുതിയ ടാഗിനായി വീണ്ടും അപേക്ഷിക്കണമായിരുന്നു. എന്നാൽ ‘വൺടാഗ്’ വരുന്നതോടെ വാഹനത്തിൽ ഒട്ടിച്ചിരിക്കുന്ന ടാഗ് മാറ്റിസ്ഥാപിക്കാതെ തന്നെ പുതിയ ബാങ്കിലേക്ക് ഫാസ്റ്റാഗ് മാറ്റാം. പോർട്ടബിലിറ്റി പൂർത്തിയായാലും ടാഗ് ഐഡിയും വാഹന രജിസ്ട്രേഷൻ നമ്പറും മാറ്റമില്ലാതെ തുടരും.

ദേശീയപാത അതോറിറ്റിയുടെ ‘രാജ്മാർഗ് യാത്ര’ മൊബൈൽ ആപ്പ് വഴി ഉപഭോക്താക്കൾക്ക് പോർട്ടബിലിറ്റി സേവനം ലഭ്യമാകും. പഴയ ബാങ്കിന്റെ വാളറ്റിലുള്ള തുകയുടെ റീഫണ്ട്, നിലവിലുള്ള ഇടപാടുകൾ എന്നിവ പഴയ ബാങ്ക് തന്നെ കൈകാര്യം ചെയ്യും. പുതിയ ബാങ്ക് പോർട്ടബിലിറ്റി പൂർത്തിയാകുന്നതോടെ സേവനങ്ങൾ നൽകിത്തുടങ്ങും. ഭാവിയിൽ കൃത്രിമബുദ്ധിയും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷനും ഉപയോഗിച്ച് ടോൾ ബൂത്തുകളിലെ കാത്തുനിൽപ്പ് പൂർണ്ണമായും ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.

Story Summary

Union Minister Nitin Gadkari launched ‘OneTag’, a FASTag portability facility at the Global Fintech Fest 2026 in Mumbai. This facility allows vehicle owners to switch their issuer bank without having to replace the existing physical FASTag on their vehicles.

Top News Now

‘മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നു’: സർക്കാരിനെ പരിഹസിച്ച് CJP നേതാവ് അഭിജിത് ദീപ്കെ | Abhijeet Dipke

ന്യൂഡൽഹി: ബാലാഘട്ട് ജില്ലയിൽ മുപ്പതിലധികം ആദിവാസി കുട്ടികൾ പകർച്ചവ്യാധി ബാധിച്ച് മരിച്ച സംഭവത്തിൽ മധ്യപ്രദേശ് സർക്കാരിനെ പരിഹസിച്ച് കൊക്ക്റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജിത് ദീപ്കെ. മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും താൻ ഉടനടി രാജിവെക്കുന്നു എന്ന് പ്രഖ്യാപിക്കുന്ന പരിഹാസ രൂപത്തിലുള്ള സമൂഹ മാധ്യമ പോസ്റ്റിലൂടെയും വ്യാജ രാജിക്കത്തിലൂടെയുമാണ് അദ്ദേഹം സർക്കാരിന്റെ വീഴ്ച തുറന്നുകാട്ടിയത്.(Abhijeet Dipke Mocks MP Govt Announces Fake Resignation As CM Balaghat Tribal Children Deaths)

ദുരന്ത ബാധിത മേഖലയായ ബാലാഘട്ടിലെ അഡോറി, കോർക്ക, ബോണ്ടാരി ഗ്രാമങ്ങൾ സന്ദർശിക്കാനെത്തിയ ദീപ്കെയ്ക്ക് നേരെ പ്രദേശത്തുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ഈ പ്രതികരണം. ആദിവാസി കുട്ടികളുടെ മരണത്തിൽ കൃത്യസമയത്ത് വൈദ്യസഹായം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും വൻ തുക നഷ്ടപരിഹാരം നൽകി മുഖം രക്ഷിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ദീപ്കെ തന്റെ കുറിപ്പിൽ ആരോപിച്ചു.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഗ്രാമസന്ദർശനത്തിന് ശേഷം മടങ്ങുകയായിരുന്ന ദീപ്കെയെ തടഞ്ഞുനിർത്തി “മൃതദേഹങ്ങളിൽ രാഷ്ട്രീയം കളിക്കാനാണോ വന്നത്?” എന്ന് ചോദിച്ചുകൊണ്ട് ഒരു സംഘം ആളുകൾ രംഗത്തെത്തിയിരുന്നു. തുടർന്ന് പാർട്ടി പ്രവർത്തകർ ഇടപെട്ട് ഇദ്ദേഹത്തെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി കൊണ്ടുപോവുകയായിരുന്നു.

Story Summary

Cockroach Janta Party (CJP) founder Abhijeet Dipke mockingly announced his resignation as MP Chief Minister on social media to target the government over the tragic deaths of over 30 tribal children due to infectious diseases in Balaghat.

Top News Now

18ാമത് ബ്രിക്സ് ഉച്ചകോടിക്ക് സമാപനം: നിർണ്ണായക ചർച്ചകൾക്ക് പിന്നാലെ പുടിൻ ഡൽഹിയിൽ നിന്ന് മടങ്ങി, റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് മോദിയും ഷീ ജിൻപിങ്ങും | Vladimir Putin

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മടങ്ങി. രണ്ട് ദിവസം നീണ്ടുനിന്ന ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകളും നടത്തിയാാണ് അദ്ദേഹം റഷ്യയിലേക്ക് തിരിച്ചത്. കൂടുതൽ നീതിയുക്തവും ബഹുമുഖവുമായ പുതിയ ലോക ക്രമത്തിനായി 11 അംഗ ബ്രിക്സ് കൂട്ടായ്മ പ്രവർത്തിക്കുകയാണെന്ന് മടങ്ങുന്നതിന് മുൻപ് പുടിൻ വ്യക്തമാക്കി.(Vladimir Putin Departs India After 18th BRICS Summit 2026 New Delhi Declaration) സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, ഊർജ്ജം, വ്യാപാരം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ ഇന്ത്യ-റഷ്യ സഹകരണം ഇരുനേതാക്കളും ചർച്ച ചെയ്തു. പതിനെട്ടാമത് ഉച്ചകോടിയുടെ ഭാഗമായി ‘ന്യൂഡൽഹി പ്രഖ്യാപനം 2026’ ഏകോപനത്തോടെ അംഗീകരിച്ചു. “ന്യൂഡൽഹി ഡിക്ലറേഷൻ — ബിൽഡിംഗ് ഫോർ റെസിലിയൻസ്, ഇന്നൊവേഷൻ, കോഓപ്പറേഷൻ ആൻഡ് സസ്റ്റൈനബിലിറ്റി” എന്ന തലക്കെട്ടിലുള്ള ഈ രേഖയിൽ ആഗോള ഭരണം, ഭീകരവിരുദ്ധ പ്രവർത്തനം, വ്യാപാരം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, സാങ്കേതികവിദ്യ എന്നീ മേഖലകളെക്കുറിച്ചുള്ള 140 നിർദ്ദേശങ്ങളുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ തുടങ്ങിയ പ്രമുഖ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, സൗദി അറേബ്യ, യു.എ.ഇ എന്നീ 11 രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്സ് കൂട്ടായ്മ ആഗോള ജനസംഖ്യയുടെ 49.5 ശതമാനത്തെയും ആഗോള ജി.ഡി.പിയുടെ (GDP) 40 ശതമാനത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെയും വാഗ്ദാനത്തെ സ്വാഗതം ചെയ്ത് റഷ്യ. ഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും തങ്ങളുടെ സന്നദ്ധത അറിയിച്ചതെന്നും, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഈ നീക്കത്തെ പരസ്യമായി പ്രശംസിച്ചുവെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് മോദി വ്യക്തമാക്കിയപ്പോൾ, സമാധാനശ്രമങ്ങളിൽ പ്രധാന പങ്കുവഹിക്കാൻ സന്നദ്ധരാണെന്ന നിലപാടാണ് ചൈനയും സ്വീകരിച്ചത്. ഉച്ചകോടിയുടെ ഭാഗമായി സെപ്റ്റംബർ 11-ന് പ്രധാനമന്ത്രി മോദി പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രൈൻ വിഷയത്തിന് പുറമെ കരിങ്കടൽ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷയെക്കുറിച്ചും പ്രധാനമന്ത്രി ആശങ്കയറിയിച്ചു. എങ്കിലും സമാധാന ചർച്ചകൾക്ക് റഷ്യ മുന്നോട്ടുവെക്കുന്ന ഉപാധികൾ പാശ്ചാത്യ രാജ്യങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല എന്നത് പ്രധാന വെല്ലുവിളിയായി തുടരുന്നു. നാറ്റോയുടെ വികാസം തടയണമെന്ന റഷ്യയുടെ പ്രധാന ആവശ്യം യുക്രൈനും പാശ്ചാത്യ സഖ്യകക്ഷികളും മുൻപും തള്ളിക്കളഞ്ഞിട്ടുള്ളതാണ്.…

Top News Now

വൈദ്യുതി പ്രതിസന്ധി രൂക്ഷം: സഹായം തേടി KSEB ഉദ്യോഗസ്ഥർ ഉത്തരേന്ത്യയിലേക്ക് | Kerala power crisis

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര സഹായം തേടി കെ.എസ്.ഇ.ബി. അധിക വൈദ്യുതി ഉറപ്പാക്കുന്നതിനായി ബോർഡ് ഡയറക്ടർമാർ നാളെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് തിരിക്കും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ ഊർജ്ജ വകുപ്പ് ഉദ്യോഗസ്ഥരുമായി ഇവർ നേരിട്ട് ചർച്ച നടത്തും.(Kerala power crisis, A delegation of KSEB directors is heading to North Indian states)

ഇന്ന് രാവിലെ ചേർന്ന കെ.എസ്.ഇ.ബി ഉന്നതതല യോഗത്തിലാണ് മറ്റ് സംസ്ഥാനങ്ങളുമായി നേരിട്ട് ചർച്ച നടത്തി വൈദ്യുതി ലഭ്യമാക്കാൻ തീരുമാനമായത്. അതേസമയം, വായ്പാ വ്യവസ്ഥയിൽ ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്നും സംസ്ഥാനത്തിന് ലഭ്യമാകില്ല.

ഇത് പ്രതിസന്ധിയുടെ ആഘാതം വർദ്ധിപ്പിച്ചിട്ടുണ്ട്. പകരം 50 മെഗാവാട്ട് വൈദ്യുതി താൽക്കാലികമായി എത്തിക്കാൻ കെ.എസ്.ഇ.ബി ക്രമീകരണം ഒരുക്കിയിട്ടുണ്ടെങ്കിലും, ആവശ്യകതയും ലഭ്യതയും തമ്മിലുള്ള വലിയ വ്യത്യാസം ആശങ്കയായി തുടരുകയാണ്.

Story Summary

With the electricity crisis deepening in Kerala, a delegation of KSEB directors is heading to North Indian states to secure additional power. Discussions will be held with officials in Maharashtra, Uttar Pradesh, Punjab, and Bihar after a shortage of 200 MW further strained the state’s power supply.

Top News Now

നന്ദിഗ്രാം, രജിനഗർ ഉപതിരഞ്ഞെടുപ്പ്: TMCയുടെ പേരും ചിഹ്നവും സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു | TMC Party Symbol Dispute

കൊൽക്കത്ത: നന്ദിഗ്രാം, രജിനഗർ നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ സെപ്റ്റംബർ 16 അടുത്തിരിക്കെ, തൃണമൂൽ കോൺഗ്രസിന്റെ പാർട്ടിയുടെ പേരും ചിഹ്നവും സംബന്ധിച്ച തർക്കത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വൈകുന്നു. ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കത്തിൽ എപ്പോൾ തീരുമാനമുണ്ടാകുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.(TMC Party Symbol Dispute ECI Decision Pending Nandigram Rejinagar Bypolls)

പാർട്ടി പേരിനും ചിഹ്നത്തിനുമുള്ള അവകാശവാദങ്ങളിൽ റിതാബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന്റെയും മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെയും വാദങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വെവ്വേറെ കേട്ടിരുന്നു. ഇതിന് പിന്നാലെ ഇരുവിഭാഗങ്ങളിൽ നിന്നും കമ്മീഷൻ കൂടുതൽ രേഖകളും വിശദീകരണങ്ങളും തേടിയിട്ടുണ്ട്.

റിതാബ്രത വിഭാഗം സമർപ്പിച്ച രേഖകളിൽ മമത വിഭാഗത്തിന്റെ നിലപാട് തേടി കമ്മീഷൻ സന്ദേശമയച്ചപ്പോൾ, എതിർവിഭാഗം നൽകിയ രേഖകളുടെ പൂർണ്ണ വിവരങ്ങൾ ലഭ്യമാക്കണമെന്ന് മമത വിഭാഗവും ആവശ്യപ്പെട്ടു. തുടർ രേഖകൾ കൈമാറുന്ന നടപടികൾ നീളുന്നതിനാൽ പത്രികാ സമർപ്പണത്തിന് മുൻപ് തീരുമാനം ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഒക്ടോബർ 6-നാണ് നന്ദിഗ്രാം, റെജിനഗർ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 9-ന് വോട്ടെണ്ണൽ നടക്കും.

Story Summary

Uncertainty looms over the TMC party name and symbol as the Election Commission of India is yet to decide on the claims of the rival factions led by Mamata Banerjee and Ritabrata Banerjee ahead of the September 16 nomination deadline for Nandigram and Rejinagar bypolls.

Top News Now

റെഡ്മി 17 5ജി വിപണിയിൽ; 7,900mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിംഗും | Redmi 17 5G

കൊച്ചി: ദൈനംദിന ഉപയോഗത്തിനും മൾട്ടിടാസ്‌കിംഗിനും ഗെയിമിംഗിനും അനുയോജ്യമായ ഫീച്ചറുകളുമായി ഷവോമി ഇന്ത്യ റെഡ്മി 17 5ജി (Redmi 17 5G) സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. സ്നാപ്ഡ്രാഗൺ 4 ജെൻ 5 മൊബൈൽ പ്ലാറ്റ്ഫോമിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 120 ഹെർട്സ് അഡാപ്റ്റീവ് സിങ്ക് പിന്തുണയുള്ള 6.9 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് മറ്റൊരു പ്രധാന സവിശേഷത.

ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണം എന്നിവയും ഫോണിലുണ്ട്. ഷവോമിയുടെ ഹൈപ്പർ ഒഎസ് 3ൽ പ്രവർത്തിക്കുന്ന റെഡ്മി 17 5ജി മൾട്ടിടാസ്‌കിംഗിലും ഗെയിമിംഗിലും മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് ഒരുക്കിയിരിക്കുന്നത്.

7,900mAh ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകർഷണം. 45 വാട്ട് ഫാസ്റ്റ് ചാർജിംഗിനൊപ്പം 22.5 വാട്ട് വയർഡ് റിവേഴ്‌സ് ചാർജിംഗ് സൗകര്യവും നൽകിയിട്ടുണ്ട്. ഫോട്ടോഗ്രാഫിക്കായി 50 മെഗാപിക്സൽ എഐ ഡ്യുവൽ റിയർ ക്യാമറയും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണ് നൽകിയിരിക്കുന്നത്.

ഐപി64 റേറ്റിംഗ്, 2TB വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയും ഫോണിന്റെ സവിശേഷതകളാണ്. കണ്ണുകളുടെ സുരക്ഷയ്ക്കായി ട്യുവി റൈൻലാൻഡ് സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

അബ്സല്യൂട്ട് ബ്ലാക്ക്, എൻഡ്ലെസ് ബ്ലൂ, വീഗൻ ലെതർ ഫിനിഷിലുള്ള എറ്റേണൽ ഓറഞ്ച് എന്നീ നിറങ്ങളിൽ റെഡ്മി 17 5ജി ലഭിക്കും. 6GB + 128GB വേരിയന്റിന് 23,999 രൂപയും 8GB + 128GB വേരിയന്റിന് 26,999 രൂപയുമാണ് വില.

എംഐ ഡോട്ട് കോം, ആമസോൺ, ഷവോമി റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഫോൺ വാങ്ങാനാകും.

Story Summary:
Xiaomi India has launched the Redmi 17 5G with a 7,900mAh battery, 45W fast charging and a 6.9-inch 120Hz adaptive display. The smartphone is available in two RAM and storage configurations, starting at Rs 23,999.

Top News Now

സിക്കിമിൽ കനത്ത മഴയും മണ്ണിടിച്ചിലും: റോഡ് ഗതാഗതം തടസ്സപ്പെട്ടു, വീടുകൾ അപകടഭീഷണിയിൽ, രക്ഷാപ്രവർത്തനം തുടരുന്നു | Sikkim Landslide

ഗാംഗ്‌ടോക്ക്: സിക്കിമിലും അയൽ സംസ്ഥാനമായ പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് കുന്നിൻപ്രദേശങ്ങളിലും പെയ്യുന്ന കനത്ത മഴയെ തുടർന്ന് വൻ മണ്ണിടിച്ചിൽ. പടിഞ്ഞാറൻ സിക്കിമിലെ റിമ്പി ഗ്രാമത്തിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ വലിയ പാറക്കല്ലുകളും മണ്ണും പതിച്ച് റിമ്പി-ഖെച്ചൂപേരി പാതയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പ്രദേശത്തെ രണ്ട് വീടുകൾ നിലവിൽ വൻ അപകടഭീഷണിയിലാണ്.(Sikkim Landslide Rimbi Khechuperi Road Blocked Heavy Rain Darjeeling Damage)

മണ്ണിടിച്ചിൽ തുടരാനുള്ള സാധ്യത മുന്നിൽക്കണ്ട് മേഖലയിലെ നിവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സിക്കിമിലും ഡാർജിലിംഗിലും തുടരുന്ന ശക്തമായ മഴയിൽ നിരവധി റോഡുകൾക്കും പാലങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

ഡാർജിലിംഗിലെ തബാകോശിയിൽ റംഗ്ഭംഗ് നദിക്ക് കുറുകെയുള്ള താത്കാലിക പാലവും ദുധെയിലെ ബാലാസൺ നദിക്ക് കുറുകെയുള്ള പൈപ്പ് പാലവും കുത്തിയൊഴുകിയ വെള്ളത്തിൽ ഒലിച്ചുപോയി. ഇതോടെ മിരിക്-സിലിഗുരി പാതയിലെ ചരക്ക് വാഹന ഗതാഗതം സ്തംഭിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തിര രക്ഷാപ്രവർത്തനവും റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Story Summary 

Heavy rainfall triggered a massive mudslide in Rimbi village, West Sikkim, blocking the key Rimbi-Khechuperi road and putting two nearby houses at risk. Meanwhile, relentless rain in the Darjeeling Hills washed away temporary bridges over the Rangbhang and Balason rivers, disrupting major traffic routes.

Top News Now

രാഹുലിനെയും പ്രിയങ്കയെയും കണ്ട് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം: മൻമോഹൻ സിങ്ങുമായുണ്ടായിരുന്ന സൗഹൃദം ശ്രദ്ധേയമാകുന്നു | Malaysian PM

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് എം പി പ്രിയങ്ക ഗാന്ധി വദ്രയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. പ്രഭാതഭക്ഷണത്തോടൊപ്പം നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യ-മലേഷ്യ ബന്ധവും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ചർച്ചയായി.(Malaysian PM Anwar Ibrahim Meets Rahul Gandhi Priyanka Gandhi in New Delhi)

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് തൊട്ടുപിന്നാലെയാണ് അദ്ദേഹം കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങുമായി അൻവർ ഇബ്രാഹിമിനുണ്ടായിരുന്ന ആഴത്തിലുള്ള സൗഹൃദവും ആദരവും ഈ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ ശ്രദ്ധേയമാകുന്നുണ്ട്. താൻ രാഷ്ട്രീയ പ്രതിസന്ധികൾ നേരിട്ട് ജയിലിലായിരുന്ന കാലത്ത് മക്കളെ പഠിപ്പിക്കാൻ മൻമോഹൻ സിങ് സഹായിക്കാൻ സന്നദ്ധത അറിയിച്ച കാര്യം അൻവർ ഇബ്രാഹിം മുൻപ് ഓർത്തെടുത്തിരുന്നു.

Story Summary

Leader of Opposition Rahul Gandhi and Congress general secretary Priyanka Gandhi Vadra met Malaysian Prime Minister Anwar Ibrahim over breakfast in New Delhi. The leaders discussed India-Malaysia ties during Ibrahim’s visit for the BRICS Summit 2026.

Top News Now

സെപ്സിസിന്റെ മറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ: നിസാരമെന്ന് കരുതുന്ന അണുബാധ പോലും ജീവന് ഭീഷണിയാകാം | World Sepsis Day

സെപ്റ്റംബർ 13 ലോക സെപ്സിസ് ദിനമായി ആചരിക്കുന്നു (World Sepsis Day). പലപ്പോഴും നമ്മൾ നിസ്സാരമെന്ന് കരുതുന്ന ഒരു അണുബാധ നമ്മുടെ ജീവൻ തന്നെ കവർന്നെടുക്കുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അതാണ് സെപ്സിസ്. ശരീരത്തിലുണ്ടാകുന്ന ഒരു അണുബാധയോട് നമ്മുടെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുകയും, അത് സ്വന്തം അവയവങ്ങളെയും കോശങ്ങളെയും നശിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്ന വളരെ അപകടകരമായ അവസ്ഥയാണിത്. ഒരു സാധാരണ അണുബാധ എങ്ങനെ ജീവന് ഭീഷണിയാകുന്നു? ചെറിയൊരു മുറിവ്, മൂത്രാശയ അണുബാധ (യുടിഐ), ന്യുമോണിയ, അല്ലെങ്കിൽ വയറിലെ ഇൻഫെക്ഷൻ എന്നിങ്ങനെ പല സാധാരണ അണുബാധയും സെപ്സിസിലേക്ക് നയിക്കാം. അണുബാധ ശരീരത്തിൽ പടരുമ്പോൾ, പ്രതിരോധ സംവിധാനം പുറപ്പെടുവിക്കുന്ന രാസവസ്തുക്കൾ രക്തക്കുഴലുകളിൽ വീക്കമുണ്ടാക്കുന്നു. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ, ഇത് രക്തസമ്മർദ്ദം ക്രമാതീതമായി കുറയാനും (സെപ്റ്റിക് ഷോക്ക്), വൃക്ക, കരൾ, ശ്വാസകോശം, ഹൃദയം തുടങ്ങിയ പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കാനും കാരണമാകുന്നു. സെപ്സിസിന്റെ മറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ സെപ്സിസ് തിരിച്ചറിയാൻ വൈകുന്നതാണ് പലപ്പോഴും മരണകാരണമാകുന്നത്. ഇതിന്റെ ലക്ഷണങ്ങൾ മറ്റ് സാധാരണ പനികളുടേതിന് സമാനമായതിനാൽ തുടക്കത്തിൽ അവഗണിക്കപ്പെടാൻ സാധ്യതയുണ്ട്. താഴെ പറയുന്ന ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക: • താപനില: അമിതമായ വിറയലും ഉയർന്ന പനിയും, അല്ലെങ്കിൽ ശരീരതാപനില അസാധാരണമായി കുറയുക. • അണുബാധ: നിലവിൽ എന്തെങ്കിലും അണുബാധയോ മുറിവോ ഉള്ളവരിൽ പെട്ടെന്ന് ലക്ഷണങ്ങൾ വഷളാകുക. • മാനസികാവസ്ഥയിലെ മാറ്റം: കടുത്ത ആശയക്കുഴപ്പം, സ്ഥലകാലബോധം നഷ്ടപ്പെടുക, അമിതമായ ഉറക്കം അല്ലെങ്കിൽ ബോധക്ഷയം. • കഠിനമായ അസ്വസ്ഥത: അതികഠിനമായ വേദന, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, ഹൃദയമിടിപ്പ് വർദ്ധിക്കുക, വിളറിയ അല്ലെങ്കിൽ നീലിച്ച ചർമ്മം. ബോധവൽക്കരണം എന്ത് കൊണ്ട് അനിവാര്യമാണ്? ലോകമെമ്പാടും പ്രതിവർഷം ലക്ഷക്കണക്കിന് ആളുകളാണ് സെപ്സിസ് ബാധിച്ച് മരിക്കുന്നത്. ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാതം പോലെ തന്നെ അടിയന്തര ചികിത്സ ആവശ്യമുള്ള ഒരു മെഡിക്കൽ എമർജൻസിയാണ് സെപ്സിസ് എന്ന് ഭൂരിഭാഗം ആളുകൾക്കും അറിയില്ല. ഓരോ മണിക്കൂർ ചികിത്സ വൈകുമ്പോഴും രോഗിയുടെ മരണസാധ്യത വർദ്ധിച്ചുകൊണ്ടിരിക്കും. ലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പലപ്പോഴും ചികിത്സ വൈകിക്കുന്നത്. സെപ്സിസിനെ എങ്ങനെ അതിജീവിക്കാം? നേരത്തെയുള്ള രോഗനിർണ്ണയവും അടിയന്തര ചികിത്സയുമാണ് സെപ്സിസിനെ അതിജീവിക്കാനുള്ള വഴി. • അടിയന്തര വൈദ്യസഹായം തേടുക: ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ആശുപത്രിയിൽ എത്തിക്കുക. ആദ്യത്തെ മണിക്കൂറുകളിൽ നൽകുന്ന ആന്റിബയോട്ടിക്കുകളും ഐ.വി ഫ്ലൂയിഡുകളും ജീവൻ രക്ഷിക്കാൻ നിർണായകമാണ്. • പ്രതിരോധം: അണുബാധകൾ വരാതെ നോക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധം. കൃത്യമായ വാക്സിനേഷനുകൾ എടുക്കുക, വ്യക്തിശുചിത്വം പാലിക്കുക, ചെറിയ മുറിവുകൾ പോലും കൃത്യമായി വൃത്തിയാക്കി സൂക്ഷിക്കുക. പ്രമേഹം പോലുള്ള അസുഖങ്ങളുള്ളവരും പ്രായമായവരും കൂടുതൽ…

Thrissur District

കാർ മറിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്ക്


https://www.youtube.com/watch?v=Rz876V3MY-o

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates

Website ► http://www.media4channel.in
Facebook ► https://www.facebook.com/Media4channel
Twitter ► https://www.instagram.com/media4_news_thrissur

Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and also having a full media coverage from all district via stringers.

Pudukad

PUDUKADNEWS.com കുരിയച്ചിറയിൽ ആംബുലൻസ് അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്


———————————- കുരിയച്ചിറയിൽ ആംബുലൻസ് അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്….
പുതുക്കാട് അസംബ്ലിയിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും വലിയ വാർത്താ കൂട്ടായ്മയിലേക്ക് നിങ്ങൾക്കും സ്വാഗതം. നാട്ടിലെ പ്രധാന സംഭവങ്ങൾ, പ്രാദേശിക വാർത്തകൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവയൊന്നും ഇനി നിങ്ങൾക്ക് നഷ്ടമാകില്ല.

പുതുക്കാട് നിയോജകമണ്ഡലത്തിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും പുതിയതും വിശ്വസനീയവുമായ വാർത്തകളും വിശേഷങ്ങളും ഉടനടി അറിയാൻ ഈ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ!

നിങ്ങളുടെ നാട്ടിലെ വാർത്തകളും അറിയിപ്പുകളും ഞങ്ങളെ അറിയിക്കാൻ മറക്കരുത്. ഈ വീഡിയോ ഇഷ്ടമായാൽ ദയവായി ലൈക് ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക!

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യാം:

📌 Instagram: https://www.instagram.com/thrissurupdates_pudukad_news/
📌 Facebook: https://www.facebook.com/profile.php?id=100063671596029

🔔 സബ്‌സ്‌ക്രൈബ് ചെയ്ത് ബെൽ ഐക്കൺ ഓൺ ചെയ്തു വെക്കൂ… എല്ലാ അപ്‌ഡേറ്റുകളും നേരത്തെ അറിയാം!

#PudukadNews #Pudukad #Kodakara #ThrissurNews #KeralaNews #LocalUpdates #PudukadAssembly #KodakaraBlock

Pudukad

ദേശീയപാത പുതുക്കാട് ഗതാഗതക്കുരുക്ക് രൂക്ഷം; കുറുമാലി പാലത്തിൽ നടത്തിയ അറ്റക്കുറ്റപ്പണി പോലീസ് തടഞ്ഞു


———————————- ദേശീയപാത പുതുക്കാട് ഗതാഗതക്കുരുക്ക് രൂക്ഷം;
മുന്നറിയിപ്പില്ലാതെ കുറുമാലി പാലത്തിൽ നടത്തിയ അറ്റക്കുറ്റപ്പണി പോലീസ് തടഞ്ഞു…
പുതുക്കാട് അസംബ്ലിയിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും വലിയ വാർത്താ കൂട്ടായ്മയിലേക്ക് നിങ്ങൾക്കും സ്വാഗതം. നാട്ടിലെ പ്രധാന സംഭവങ്ങൾ, പ്രാദേശിക വാർത്തകൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവയൊന്നും ഇനി നിങ്ങൾക്ക് നഷ്ടമാകില്ല.

പുതുക്കാട് നിയോജകമണ്ഡലത്തിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും പുതിയതും വിശ്വസനീയവുമായ വാർത്തകളും വിശേഷങ്ങളും ഉടനടി അറിയാൻ ഈ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ!

നിങ്ങളുടെ നാട്ടിലെ വാർത്തകളും അറിയിപ്പുകളും ഞങ്ങളെ അറിയിക്കാൻ മറക്കരുത്. ഈ വീഡിയോ ഇഷ്ടമായാൽ ദയവായി ലൈക് ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക!

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യാം:

📌 Instagram: https://www.instagram.com/thrissurupdates_pudukad_news/
📌 Facebook: https://www.facebook.com/profile.php?id=100063671596029

🔔 സബ്‌സ്‌ക്രൈബ് ചെയ്ത് ബെൽ ഐക്കൺ ഓൺ ചെയ്തു വെക്കൂ… എല്ലാ അപ്‌ഡേറ്റുകളും നേരത്തെ അറിയാം!

#PudukadNews #Pudukad #Kodakara #ThrissurNews #KeralaNews #LocalUpdates #PudukadAssembly #KodakaraBlock

Thrissur District

റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 71 കിലോയിലധികം ക ഞ്ചാവുമായി നാല് പേർ അറസ്റ്റിൽ..

പാലക്കാട്: കേരള സർക്കാരിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ 71 കിലോയിലധികം ക ഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ മൈനുൽ ഇസ്ലാം (21), മന്നൻ മൊല്ല (38), തോജമ്മൽ എസ്.കെ. (36), നൂർ ഇസ്ലാം (19) എന്നിവരെ അറസ്റ്റ് ചെയ്തു. ആർപിഎഫ് ക്രൈം വിംഗ്, ആർപിഎഫ് പാലക്കാട്, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പാലക്കാട് എന്നിവയുടെ സംയുക്ത സംഘമാണ് പരിശോധന […]
The post റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 71 കിലോയിലധികം ക ഞ്ചാവുമായി നാല് പേർ അറസ്റ്റിൽ.. appeared first on Thrissur Vartha.

Thrissur District

കാർ ബസ്സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം, ഒരാൾ മ രിച്ചു.

തൃശൂർ: മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ വാണിയമ്പാറയിൽ കാർ നിയന്ത്രണം വിട്ട് ബസ്സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപ കടം. ബസ്സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ഒരാൾ മ രിച്ചു. രണ്ട് പേർക്ക് പരിക്കുണ്ട്. ഇന്ന് പുലർച്ചെ ആറ് മണിയോടെ പാലക്കാട് ഭാഗത്തു നിന്നും തൃശ്ശൂർ ഭാഗത്തേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. വാണിയംപാറ സ്വദേശി അബ്ദുൾ റസാഖ് എന്നയാളാണ് മരി ച്ചത്.
The post കാർ ബസ്സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം, ഒരാൾ മ രിച്ചു. appeared first on Thrissur Vartha.

Top News Now

ഷി ജിൻപിങ്ങിനെ വേദിയിലിരുത്തി ആഞ്ഞടിച്ച് മോദി. സാങ്കേതികവിദ്യയും നിർണ്ണായക ധാതുക്കളും ആയുധമാക്കരുതെന്ന് മുന്നറിയിപ്പ്. സപ്ലൈ ചെയിൻ തടസ്സപ്പെടുത്തുന്നതിനെതിരെ ബ്രിക്സ് ഉച്ചകോടിയിൽ തുറന്നടിച്ച് പ്രധാനമന്ത്രി. മഹാമാരികളെ നേരിടാൻ ‘ഏർലി വാണിങ് സിസ്റ്റം’ പ്രഖ്യാപിച്ചു. പുടിനും പെസെഷ്‌കിയനും ഉൾപ്പെടെയുള്ള ലോകനേതാക്കളുടെ സാന്നിധ്യത്തിൽ ഇന്ത്യയുടെ ശക്തമായ നയതന്ത്ര നിലപാട്

ന്യൂഡൽഹി: സാങ്കേതികവിദ്യയെയും ലോക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ നിർണ്ണായക ധാതുക്കളെയും ഭൂരാഷ്ട്രീയ താല്പര്യങ്ങൾക്കായി ആയുധവൽക്കരിക്കുന്ന അപകടകരമായ പ്രവണതയ്‌ക്കെതിരെ ആഗോളതലത്തിൽ ശക്തമായ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 

ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തിലെ പ്ലീനറി സെഷനിൽ സംസാരിക്കവെയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വേദിയിലിരിക്കെ പ്രധാനമന്ത്രിയുടെ ഈ നിർണ്ണായക ഒളിയമ്പ്. 

വിതരണ ശൃംഖലകൾ ഏകപക്ഷീയമായി തടസ്സപ്പെടുത്തുന്നതും ആഗോള വിപണിയെ സമ്മർദ്ദത്തിലാക്കുന്നതും ലോകത്തിന് ആപത്താണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പരസ്പരം ഇഴചേർന്നു കിടക്കുന്ന ആധുനിക ലോകത്ത് ഉണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും ഏതെങ്കിലും ഒരു പ്രത്യേക ഭൂമേഖലയിൽ മാത്രമായി ഒതുങ്ങിനിൽക്കില്ലെന്നും, അത് വിനാശകരമായ തരംഗമായി എല്ലാ രാജ്യങ്ങളെയും ബാധിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

മനുഷ്യകുലത്തിന്റെ കൂട്ടായ വളർച്ചയ്ക്കായി ലോകം ഇതുവരെ പടുത്തുയർത്തിയ നേട്ടങ്ങളെ തകർക്കുന്ന വിധത്തിൽ അസംസ്കൃത വസ്തുക്കളും നിർണ്ണായക ധാതുക്കളും സാങ്കേതികവിദ്യയും രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റുന്നതിലെ വിപത്ത് ബ്രിക്സ് കൂട്ടായ്മ തിരിച്ചറിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ലോകമെമ്പാടും വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ സാധാരണ ജനങ്ങളുടെ നിത്യജീവിതത്തെയാണ് ഏറ്റവും ക്രൂരമായി ബാധിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. “മഹാമാരികൾ, കാലാവസ്ഥാ വ്യതിയാന ദുരന്തങ്ങൾ, വിതരണ ശൃംഖലകളിലെ വിള്ളലുകൾ എന്നിവ തെളിയിക്കുന്നത് ഒരു പ്രദേശത്തെയും പ്രതിസന്ധി അവിടെ മാത്രമായി ഒതുങ്ങില്ലെന്നാണ്.” 

ആഗോളതലത്തിൽ വീണ്ടും തലപൊക്കാവുന്ന പകർച്ചവ്യാധികളെയും ആരോഗ്യ അടിയന്തരാവസ്ഥകളെയും മുൻകൂട്ടി കണ്ട് പ്രതിരോധിക്കുന്നതിനായി ‘ബ്രിക്‌സ് ഇന്റഗ്രേറ്റഡ് ഏർലി വാണിങ് സിസ്റ്റം’ (BRICS Integrated Early Warning System) നടപ്പാക്കാൻ ഉച്ചകോടിയിൽ സമവായമായതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായുള്ള ഡാറ്റാ ഇന്റഗ്രേഷൻ സിസ്റ്റത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ഇതിനകം തയ്യാറായിക്കഴിഞ്ഞു.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ തുടങ്ങിയ പ്രമുഖ ലോകനേതാക്കൾ പങ്കെടുത്ത വേദിയിലായിരുന്നു പ്രധാനമന്ത്രി ഇന്ത്യയുടെ നിലപാട് ആവർത്തിച്ചത്. 

ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടി പ്രതിരോധം, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ നാല് സുപ്രധാന തത്വങ്ങളിലാണ് ഊന്നൽ നൽകിയിരിക്കുന്നത്.

Top News Now

മൊബൈല്‍ ഫോണ്‍ കവര്‍ച്ച: കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

മലപ്പുറം : കോട്ടക്കലിൽ നടന്ന രണ്ട് വ്യത്യസ്ത മൊബൈൽ ഫോൺ കവർച്ചാ കേസുകളിലായി രണ്ടു പേർ അറസ്റ്റിലായി.

ബൈക്കിലെത്തി ഫോൺ തട്ടിപ്പറിച്ച കേസിലെ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയും ഓട്ടോ ഡ്രൈവറുടെ ഫോൺ കവരാൻ ശ്രമിച്ചയാളെ നാട്ടുകാരുടെ സഹായത്തോടെയുമാണ് പിടികൂടിയത്.

ബൈക്കിലെത്തി മഹാരാഷ്ട്ര സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസിലെ ഒന്നാം പ്രതിയെയും യാത്രയ്ക്കിടെ ഓട്ടോറിക്ഷാ ഡ്രൈവറുടെ ഫോണ്‍ കവര്‍ന്നെടുക്കാന്‍ ശ്രമിച്ചയാളെയുമാണ് പൊലീസ് പിടികൂടിയത്. ഇതില്‍ ഒരാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Top News Now

തമിഴ്നാട് മുഖ്യമന്ത്രി വിജയിന്റെ നേതൃത്വത്തിലുള്ള സർക്കാർ ആദ്യ ബജറ്റിന് പിന്നാലെ 79,219.06 കോടി രൂപയുടെ 17 പദ്ധതികൾ പ്രഖ്യാപിച്ചു. വൻ കടബാധ്യതയ്ക്കിടെ പദ്ധതികൾ പ്രഖ്യാപിച്ചതിനെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചു.

ചെന്നൈ: അധികാരത്തിലെത്തി ആദ്യ ബജറ്റ് അവതരിപ്പിച്ചതിനു പിന്നാലെ വൻ പദ്ധതികളുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്.

അടിസ്ഥാനസൗകര്യം, വൈദ്യുതി, ക്ഷേമം, കർഷകസഹായം തുടങ്ങിയ മേഖലകളിലായി 79,219.06 കോടി രൂപയുടെ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഇതിനകം തന്നെ വൻ കടബാധ്യതയിലും മറ്റും നട്ടംതിരിയുന്ന സംസ്ഥാനത്തിന് പുതിയ ചെലവുപദ്ധതികൾ കൂടുതൽ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

28 ദിവസം നീണ്ട ബജറ്റ് സമ്മേളനത്തിൽ 17 പ്രധാന പ്രഖ്യാപനങ്ങളാണ് സർക്കാർ നടത്തിയത്. വൈദ്യുതി-ട്രാൻസ്മിഷൻ അടിസ്ഥാനസൗകര്യത്തിന് 33,066 കോടി രൂപ, തൂത്തുക്കുടി സൂപ്പർക്രിട്ടിക്കൽ തെർമൽ പവർ പ്ലാന്റിന് 20,800 കോടി, റോഡ്-അടിസ്ഥാനസൗകര്യ വികസനത്തിന് 11,000 കോടി, നഗര റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 1,850 കോടി, പുതിയ നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയത്തിന് 1,200 കോടി രൂപ എന്നിവയാണ് അനുവദിച്ചിട്ടുള്ളത്. ആകെ 57,703 കോടി രൂപ മൂലധന, അടിസ്ഥാനസൗകര്യ നിക്ഷേപമായാണ് കണക്കാക്കുന്നത്.

അതേസമയം സംസ്ഥാനത്തിന്റെ കടബാധ്യതയും മറ്റും ഉയർന്ന സാഹചര്യത്തിൽ ഇത്രയും വലിയ ചെലവുപദ്ധതികൾ കൂടുതൽ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നാണ് പ്രതിപക്ഷം വിമർശിച്ചത്.

 സംസ്ഥാനത്തിന്റെ ആകെ കുടിശ്ശിക കടം 10.98 ലക്ഷം കോടി രൂപയും ഖജനാവിൽ 1.21 ലക്ഷം കോടി രൂപ കുറവുമുണ്ട്. നടപ്പ് സാമ്പത്തിക വർഷം 1.73 ലക്ഷം കോടി രൂപ വായ്പയെടുക്കാനാണ് സർക്കാർ തീരുമാനം. റവന്യൂ കമ്മി 55,775 കോടി രൂപയും മുൻ വായ്പകളുടെ പലിശയിനത്തിലെ ബാധ്യത 78,683 കോടി രൂപയുമാണ്.

ധനസ്ഥിതി പ്രയാസകരമാണെങ്കിലും തിരിച്ചുവരവിന്റെ സൂചനകളുണ്ടെന്ന് ധനകാര്യ സെക്രട്ടറി എം.എ. സിദ്ദീഖ് പറഞ്ഞു. അധികമായി 15,000 കോടി രൂപ കണ്ടെത്താൻ സാമ്പത്തിക ഉപദേശക സമിതിക്കും സർക്കാർ രൂപം നൽകിയിട്ടുണ്ടത്രെ.

എന്നാൽ പുതിയ സെക്രട്ടേറിയറ്റ്-നിയമസഭാ സമുച്ചയത്തിനായി 1,200 കോടി രൂപ ചെലവഴിക്കുന്നതടക്കമുള്ള പദ്ധതികൾക്കെതിരെ എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി രംഗത്തെത്തി. ടി.വി.കെ സർക്കാർ സാമ്പത്തിക ഏകീകരണത്തിന് ശ്രമിക്കാതെ വൻതോതിൽ കടമെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മുൻ ധനമന്ത്രി തങ്കം തെന്നരസുവും ബജറ്റിനെ വിമർശിച്ചു. സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും നൽകിയ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയില്ലെന്നാണ് അദ്ദേഹം ആരോപിച്ചത്.

Top News Now

‘ഒരൊറ്റ ചോദ്യം മാത്രം’; സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരുന്നതിനിടെ കെ.കെ. രമയുടെ രൂക്ഷ വിമർശനം. ‘ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ഏറ്റുപറയാൻ രാഷ്ട്രീയ സത്യസന്ധതയുണ്ടോ?’; നേതൃത്വത്തോട് ചോദിച്ച് രമ. തെറ്റുതിരുത്താൻ കോഴിക്കോട് യോഗം ചേരുമ്പോൾ തിരുത്താനാവാത്ത തെറ്റായി ടി.പി വധം ചൂണ്ടിക്കാട്ടി എം.എൽ.എ

കോഴിക്കോട്: തെറ്റുതിരുത്തി തിരിച്ചുവരാനുള്ള സി.പി.എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി കോഴിക്കോട് നടക്കുന്നതിനിടെ ഉള്ളുലക്കുന്ന ചോദ്യവുമായി കെ.കെ. രമ എംഎൽഎ.

നേതൃത്വം ചെയ്തുകൂട്ടിയ രാഷ്ട്രീയവും സംഘടനാപരവുമായ നൂറുകൂട്ടം തെറ്റുകള്‍ തിരുത്താനെന്ന പേരില്‍ കൊട്ടിഘോഷിച്ച് കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കാരോട് ഒരൊറ്റ ചോദ്യം മാത്രം എന്ന ആമുഖത്തോടെയാണ് കുറിപ്പ്.

ഇതേ കോഴിക്കോട് ജില്ലയുടെ മണ്ണില്‍ വെട്ടിനുറുക്കി തീര്‍ത്തുകളഞ്ഞ ടി.പി ചന്ദ്രശേഖരനെന്ന ധീര കമ്യൂണിസ്റ്റിന്‍റെ നിഷ്ഠൂര കൊലപാതകമെന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ നിങ്ങള്‍ക്ക് എന്നാണ് രമയുടെ ചോദ്യം.

നേതൃത്വത്തിന്‍റെ അഴിമതിക്കും നയവഞ്ചനകള്‍ക്കുമെതിരെ സഖാവ് വിഎസും വിജയന്‍ മാഷുമടക്കമുള്ളവര്‍ പാര്‍ട്ടിക്കകത്തും പുറത്തും നടത്തിയ ഉജ്വലമായ രാഷ്ട്രീയ സമരത്തെ പിന്തുണച്ച്, നേതൃത്വത്തിന്‍റെ തെറ്റുകള്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ വിരല്‍ ചൂണ്ടിയെന്ന ഒരൊറ്റ കുറ്റത്തിന് സിപിഎം നേതാക്കള്‍ ഗൂഢാലോചന നടത്തിയാണ് ടി.​പിയെ കൊലപ്പെടുത്തിയതെന്നും രമ ചൂണ്ടിക്കാട്ടി.

കോഴിക്കോട് എ.കെ.ജി ഓഡിറ്റോറിയത്തിൽ ഇന്നുമുതൽ ചൊവ്വാഴ്ച വരെയാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരുന്നത്. ഇന്ന് രാവിലെ ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് നാലിന് ലക്ഷം പേർ പങ്കെടുക്കുന്ന റാലിയോടെ സംസ്ഥാന സമിതിക്ക് സമാപനമാകും.

തുടർന്ന് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനം ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുക്കും.

Top News Now

പാർട്ടി നേരിടുന്ന ദൗർബല്യങ്ങളും പോരായ്മകളും ഗൗരവത്തോടെ തിരുത്തും. ഉയർന്നുവരുന്ന വിമർശനങ്ങൾ തുറന്ന മനസോടെ ചർച്ച ചെയ്യും: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

കോഴിക്കോട്: പാർട്ടി നേരിടുന്ന ദൗർബല്യങ്ങളും പോരായ്മകളും ഗൗരവത്തോടെ തിരുത്തുമെന്നും ഉയർന്നുവരുന്ന വിമർശനങ്ങൾ തുറന്ന മനസോടെ ചർച്ച ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

പുതിയ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് പാർട്ടി പ്രവർത്തന ശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുപ്പിലെ തിരിച്ചടികളിലേക്ക് നയിച്ച ഘടകങ്ങൾ സംസ്ഥാന, കേന്ദ്ര ഘടകങ്ങൾ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവ എങ്ങനെ പരിഹരിക്കാമെന്നത് വിശാലയോഗം ഗൗരവമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി കേരള രാഷ്ട്രീയത്തിൽ പിടിമുറുക്കാൻ നടത്തുന്ന ശ്രമങ്ങളെയും വലതുപക്ഷത്തിന്‍റെ മേൽക്കൈ സ്ഥാപിക്കാനുള്ള നീക്കങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാനാണ് പാർട്ടിയുടെ നീക്കം.

ഭരണ പങ്കാളിത്തം ഉള്ളതുകൊണ്ട് മാത്രം വർഗീയ ശക്തികളോട് ചേർന്നുനിൽക്കാൻ മുസ്ലിം ലീഗ് കാണിക്കുന്ന സമീപനത്തെ ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. 

ന്യൂനപക്ഷ അവകാശങ്ങളുടെ പേരുപറയുകയും എന്നാൽ വർഗീയ ശക്തികളുമായി കൂട്ടുകൂടുകയും ചെയ്യുന്നതാണ് ലീഗിന്‍റെ രീതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സമീപനങ്ങൾ ഉൾപ്പെടെയുള്ളവ ഇതിന് തെളിവാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്‍റെ പേരിൽ വർഗീയ പ്രീണനം നടത്തുന്ന നിലപാടുകൾക്കെതിരെ ജനങ്ങൾക്കിടയിൽ ആശയവിനിമയം ശക്തമാക്കുമെന്നും പാർട്ടി വിലയിരുത്തുന്നു.

തെറ്റായ പ്രവണതകളും പോരായ്മകളും പരിഹരിക്കാൻ പാർട്ടിയിൽ താഴെത്തട്ട് മുതൽ ഗൗരവകരമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജില്ലാ-പ്രാദേശിക ഘടകങ്ങളുടെ പ്രവർത്തനം കൂടുതൽ ജനകീയവും ഫലപ്രദവുമാക്കും.

ഇതിന്‍റെ ഭാഗമായി പാർട്ടി അംഗങ്ങളുടെ സൈദ്ധാന്തികവും സംഘടനാപരവുമായ നിലവാരം ഉയർത്തേണ്ടതുണ്ടെന്നും, സമകാലിക രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ പാർട്ടിയെ നവീകരിക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Top News Now

പനിയും ചുമയും വ്യാപകം; ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സയില്ല, രോഗികൾ ദുരിതത്തിൽ. കുട്ടികളിൽ രോഗവ്യാപനം രൂക്ഷം; സർക്കാർ ആശുപത്രികളിൽ മാത്രം ദിവസേന 300ലേറെ പേർ ചികിത്സ തേടുന്നു. രാത്രി ഡോക്ടറുടെ സേവനമില്ല; ഗുരുതര രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ട സ്ഥിതി. ആർ.എസ്.വി, ഇൻഫ്ലുവൻസ വൈറസുകൾ രോഗത്തിന് കാരണമെന്ന് ഡോക്ടർമാർ; ദിവസങ്ങളോളം നീളുന്ന ചുമയും പനിയും

ഈരാറ്റുപേട്ട: പനിയും ചുമയും വ്യാപകമാകുന്നതിനിടെ ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ സൗകര്യമില്ലാത്തത് രോഗികൾക്ക് ദുരിതമാകുന്നു.

നഗരസഭ പരിധിയിലും സമീപ പഞ്ചായത്തുകളിലും മുതിർന്നവർക്കും കുട്ടികൾക്കുമിടയിൽ പനിയും ചുമയും വ്യാപകമായി പടരുകയാണ്. കാലവർഷത്തിന്റെ തുടക്കത്തിൽ പനിയും മഞ്ഞപ്പിത്തവും വ്യാപകമായിരുന്നെങ്കിലും പിന്നീട് നിയന്ത്രണവിധേയമായിരുന്നു.

ആഗസ്റ്റ് മുതലാണ് കുട്ടികളിൽ വീണ്ടും പനിയും ചുമയും വ്യാപകമായത്. മലയോര മേഖലയിലാണ് രോഗവ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ ആശുപത്രികളിൽ മാത്രം ദിനേന 300ലധികം കുട്ടികൾ പനിയും ചുമയുമായി ചികിത്സ തേടിയെത്തുന്നതായാണ് കണക്ക്.

 

കഫമില്ലാത്ത വരണ്ട ചുമയാണ് പല കുട്ടികളിലും കാണുന്നത്. മരുന്ന് കഴിച്ചാലും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചുമയും പനിയുമാണ് മിക്കവർക്കും. ഒരാഴ്ചയോളം ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കഴിച്ച് രോഗം ഭേദമായ ശേഷവും വീണ്ടും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതായും രക്ഷിതാക്കൾ പറയുന്നു.

ശ്വാസകോശത്തെ ബാധിക്കുന്ന റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ് (ആർ.എസ്.വി), ഇൻഫ്ലുവൻസ എ, ബി വൈറസുകൾ എന്നിവ കുട്ടികളിൽ പനിക്കും ചുമക്കും കാരണമാകുന്നതായി ഡോക്ടർമാർ പറയുന്നു. രോഗലക്ഷണങ്ങളിൽ താൽക്കാലിക ആശ്വാസം ലഭിക്കുന്നതോടെ കുട്ടികളെ സ്കൂളുകളിലും അംഗൻവാടികളിലും അയക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നതായും ആരോഗ്യപ്രവർത്തകർ പറയുന്നു.

ഈരാറ്റുപേട്ട മേഖലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ രാത്രി ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. കിടത്തി ചികിത്സക്കുള്ള സൗകര്യം ഇല്ലാത്തതിനാൽ രാത്രി ഗുരുതരാവസ്ഥയിലുള്ള രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ട സാഹചര്യമാണ്.

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷനും കേരള ഹൈകോടതിയും നേരത്തെ ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാർ ആശുപത്രികളെ താലൂക്കാശുപത്രികളായി ഉയർത്തിയിട്ടും ഈരാറ്റുപേട്ടയോട് അവഗണന തുടരുകയാണെന്നാണ് ആരോപണം.

ഈരാറ്റുപേട്ട സർക്കാർ ആശുപത്രി താലൂക്കാശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫും നഗരസഭ ചെയർപേഴ്സൻ വി.പി. നാസറും രണ്ടു മാസം മുമ്പ് മന്ത്രി കെ. മുരളീധരന് നിവേദനം നൽകിയിരുന്നു.

Top News Now

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ യു.കെ സന്ദർശനത്തെ പരിഹസിച്ച് ഡി.എം.കെ. അജിത് കുമാറിന്റെ കാർ റേസ് കാണാനാണ് വിജയ് പോയതെന്ന് വിമർശനം. നിക്ഷേപ സാധ്യതകളും മോട്ടോർ സ്പോർട്സ് അടിസ്ഥാനസൗകര്യങ്ങളും പരിശോധിക്കാനാണ് സന്ദർശനമെന്ന് ടി.വി.കെ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ യു.കെ സന്ദർശനത്തെ പരിഹസിച്ച് ഡി.എം.കെ. വിജയ്‍യുടെ യുകെ സന്ദർശനം “തന്റെ സുഹൃത്തായ അജിത്തിന്റെ കാർ റേസ് കാണാൻ” മാത്രമുള്ളതാണെന്ന് ഡി.എം.കെ വിമർശിച്ചു.

യു.കെയിലെ സിൽവർസ്റ്റോണിൽ നടനും മോട്ടോർസ്‌പോർട്ട് മത്സരാർത്ഥിയുമായ അജിത് കുമാർ 2026-ലെ ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം റൗണ്ടിൽ ട്രാക്കിലിറങ്ങിയ മത്സരം വിജയ് ആയിരുന്നു ഫ്ലാഗ് ഓഫ് ചെയ്തത്.

 

അജിത് കുമാറിനെ കെട്ടിപ്പിടിക്കുന്ന വിജയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ലണ്ടനിൽ നിക്ഷേപകരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു വിജയ്. എന്നാൽ ഡി.എം.കെ വക്താവ് ടി.കെ.എസ് ഇളങ്കോവൻ ഇതിനെതിരെ രംഗത്തെത്തി.

“ലണ്ടനിൽ നിന്ന് നിക്ഷേപം സ്വീകരിക്കാനാണ് താൻ പോകുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ അദ്ദേഹം തന്റെ സുഹൃത്തായ അജിത്തിന്റെ കാർ റേസ് കാണാനാണ് പോയതെന്ന് എല്ലാവരും കണ്ടു,” അദ്ദേഹം പറഞ്ഞു.

ഡി.എം.കെ എം.എൽ.എ മാർക്കണ്ഡേയനും സന്ദർശനത്തെ വിമർശിച്ചു. മുഖ്യമന്ത്രി വിജയ് ലണ്ടനിലാണ്. സംസ്ഥാനത്ത് കർഷകരുടെ പ്രശ്നങ്ങളും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും മറ്റ് നിരവധി പ്രശ്നങ്ങളുമുണ്ട്. ഇപ്പോൾ നിക്ഷേപം ആകർഷിക്കാൻ യാതൊരു തിടുക്കവുമില്ലെന്ന് മാർക്കണ്ഡേയൻ പറഞ്ഞു. എന്നാൽ വിമർശനങ്ങളെ ടി.വി.കെ തള്ളി. സന്ദർശന വേളയിൽ ചെന്നു സുഹൃത്തിനെ കാണുന്നത് അനുചിതമല്ലെന്ന് ടി.വി.കെ വക്താവ് വി. നാരായണൻ പറഞ്ഞു.

തമിഴ്‌നാട്ടിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും ചെന്നൈയ്ക്ക് സമീപം നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മോട്ടോർ സ്‌പോർട്‌സ് സിറ്റിക്കായി ലോകോത്തര കായിക സൗകര്യങ്ങൾ പരിശോധിക്കുന്നതിനുമാണ് അദ്ദേഹം അവിടെയെത്തിയത്.

മോട്ടോർ സ്‌പോർട്‌സ് അടിസ്ഥാന സൗകര്യങ്ങൾ, സ്പോർട്സ് ടൂറിസം, അതുമായി ബന്ധപ്പെട്ട സ്പെഷ്യലിസ്റ്റ് ഓട്ടോമോട്ടീവ് വ്യവസായങ്ങൾ എന്നിവയുടെ സാധ്യതകൾ പരിശോധിക്കാൻ ഈ സന്ദർശനം അവസരമൊരുക്കുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

സിൽവർസ്റ്റോണിൽ തന്നെ സന്ദർശിച്ചതിന് അജിത്തും മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞു. “ഞങ്ങൾ 34 വർഷമായി ചലച്ചിത്ര മേഖലയിലെ സഹപ്രവർത്തകരാണ്, അദ്ദേഹത്തിന്റെ പുതിയ യാത്രയിൽ ഞാൻ വളരെ സന്തോഷവാനാണ്.

ഇത്തരം പരിപാടികൾ ചെന്നൈയിലേക്ക് കൊണ്ടുവരാൻ എന്ത് അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക്സുമാണ് വേണ്ടതെന്ന് അദ്ദേഹം നേരിട്ട് മനസ്സിലാക്കാനാണ് ഞങ്ങൾ അദ്ദേഹത്തെ ക്ഷണിച്ചത്. ഞങ്ങളെല്ലാം ഉടൻ തന്നെ ഇന്ത്യയിൽ തിരിച്ചെത്തി സ്വന്തം നാട്ടിൽ റേസ് ചെയ്യുന്നത് കാണണമെന്നാണ് എന്റെ ആഗ്രഹം,” അദ്ദേഹം കൂട്ടിച്ചേർത്തു.

Top News Now

80 ശതമാനവും നോൺ-വെജ് കഴിക്കുന്ന നാടാണ് ഇന്ത്യ. ലോകനേതാക്കൾക്കായി മോദി വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം. ഗാലാ ഡിന്നറിനെതിരെ ചോലെ ഭട്ടൂര പങ്കുവെച്ച് രാഹുൽ ഗാന്ധിയുടെ ഒളിയമ്പ്. ഷി ജിൻപിങ്ങും യു.എ.ഇ കിരീടാവകാശിയും വിരുന്നിൽ പങ്കെടുക്കാതിരുന്നതിന് പിന്നാലെ ഭക്ഷണ രാഷ്ട്രീയം ചൂടുപിടിക്കുന്നു

ന്യൂഡൽഹി: തലസ്ഥാനത്ത് അരങ്ങേറിയ ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകനേതാക്കൾക്കായി ഒരുക്കിയ ഔദ്യോഗിക ഗാലാ ഡിന്നറിലെ മെനുവിനെതിരെ രൂക്ഷമായ പരോക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 

ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക, യു.എ.ഇ, മലേഷ്യ, ഈജിപ്ത് തുടങ്ങി ലോകത്തിലെ വൻശക്തി രാഷ്ട്രങ്ങളുടെ തലവന്മാർ പങ്കെടുത്ത അന്താരാഷ്ട്ര വിരുന്ന് സൽക്കാരത്തിൽ പൂർണ്ണമായും സസ്യഭക്ഷണം (വെജിറ്റേറിയൻ) മാത്രം വിളമ്പിയതിനെ ചൊല്ലിയാണ് ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

വിരുന്നിനെക്കുറിച്ച് നേരിട്ട് പേരെടുത്ത് പറഞ്ഞില്ലെങ്കിലും, രാഹുൽ ഗാന്ധി തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച കുറിപ്പും ചിത്രവുമാണ് രാഷ്ട്രീയ വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും കൊടുങ്കാറ്റായി മാറിയത്.

പ്രശസ്തമായ ചോലെ ഭട്ടൂര അടങ്ങിയ ഉച്ചഭക്ഷണത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ച വരികൾ ഇങ്ങനെയാണ്, ‘ഒരു കാര്യം ഓർമ്മിപ്പിക്കുന്നു: ഇന്ത്യയിൽ 80 ശതമാനവും നോൺ-വെജ് കഴിക്കുന്നവരാണ്. ഇന്ത്യൻ നോൺ-വെജ് ഭക്ഷണങ്ങൾ വളരെ സ്വാദിഷ്ടമാണ്, അതുപോലെ തന്നെ എന്റെ സഹോദരിയുടെ ചോലെ ഭട്ടൂരയും.’

പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിച്ച ഈ ഗാലാ ഡിന്നറിൽ ഇന്ത്യയുടെ തനതായ വിവിധതരം സസ്യവിഭവങ്ങളാണ് ലോകനേതാക്കൾക്കായി ഒരുക്കിയിരുന്നത്.

കന്ദ്‍വി മിൽഫെൽ, മഷ്റൂം കബാബ് തുടങ്ങിയ സ്റ്റാർട്ടറുകളോടെ ആരംഭിച്ച മെനുവിൽ പനീർ ലബാബ്ദർ, ഗുച്ചി മാർമിക്, കാർട്ട് ബീൻ പൊരിയൽ, റാഗി-മില്ലറ്റ് പുലാവ് തുടങ്ങിയ വൈവിധ്യമാർന്ന വിഭവങ്ങളും ഉൾപ്പെടുത്തിയിരുന്നു. കൂടാതെ ഡെസർട്ടുകളായി വിവിധതരം മധുരപലഹാരങ്ങളും ഒരുക്കിയിരുന്നു.

എന്നാൽ ഈ ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും യു.എ.ഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദും ഗാലാ ഡിന്നറിൽ നിന്ന് വിട്ടുനിന്നത് വലിയ രീതിയിൽ വാർത്തകളിൽ ഇടംനേടിയിരുന്നു. 

ഇതിനിടയിലാണ് രാജ്യത്തെ ജനങ്ങളുടെ ഭക്ഷണരീതികളും താൽപ്പര്യങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് രാഹുൽ ഗാന്ധി പങ്കുവെച്ച ഈ കുറിപ്പ് രാഷ്ട്രീയ തലത്തിലും സാമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായി മാറിയിരിക്കുന്നത്.

Top News Now

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര​ക്കെ​തി​രെ കേ​സെ​ടു​ത്തു. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യു​ടെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്

ആ​ല​പ്പു​ഴ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര​ക്കെ​തി​രെ കേ​സെ​ടു​ത്തു. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യു​ടെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സ​മ​ര​ത്തി​ൽ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യെ പൂ​ത​ന​യെ​ന്നും അ​ഴി​മ​തി​ക്കാ​രി​യെ​ന്നും രാ​ജു അ​പ്സ​ര വി​ളി​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലി​സാ​ണ് കേ​സെ​ടു​ത്ത​ത്.

Top News Now

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി സർക്കാർ സഹായം തേടി. പീക്ക് സമയത്ത് 1000 മെഗാവാട്ടിന്റെ കുറവിനിടെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി എത്തിക്കാൻ നീക്കം. യൂണിറ്റിന് 13 രൂപയ്ക്ക് മേൽ നൽകേണ്ട സാഹചര്യമാണുള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനായി സർക്കാർ സഹായം തേടി കെ.എസ്.ഇ.ബി. വൈദ്യുതി ഉപഭോഗം ഉയർന്നതും ലഭ്യതയിൽ കുറവ് നേരിടുന്നതും കാരണം കടുത്ത പ്രതിസന്ധിയാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. മധ്യപ്രദേശിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാത്തതും സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.

 

നിലവിൽ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് ഏകദേശം 1000 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് അനുഭവപ്പെടുന്നത്. പ്രതിസന്ധി മറികടക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി എത്തിക്കാനാണ് നീക്കം.

 

ഗുജറാത്ത്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനായി കെ.എസ്.ഇ.ബി ഡയറക്ടർമാർ നേരിട്ട് ചർച്ച നടത്തും. പീക്ക് സമയത്തെ ആവശ്യകത നിറവേറ്റുന്നതിനായി വൈദ്യുതി എക്സ്ചേഞ്ചിൽ നിന്ന് ഉയർന്ന നിരക്കിലാണ് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നത്.

നിലവിൽ യൂണിറ്റിന് 13 രൂപയ്ക്ക് മേൽ നൽകേണ്ട സാഹചര്യമാണുള്ളത്. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് കെ.എസ്.ഇ.ബിക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. നിലവിലെ പ്രതിസന്ധി തുടർന്നാൽ വൈദ്യുതി വാങ്ങുന്നതിനായി വരുന്ന അധിക ചെലവ് ഭാവിയിൽ സർചാർജ് രൂപത്തിൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കേണ്ട സാഹചര്യമുണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

അതേസമയം, സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലെ 94.94 ദശലക്ഷം യൂണിറ്റായിരുന്നു മൊത്തം വൈദ്യുതി ഉപയോഗം. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 4,938 മെഗാവാട്ട് ആയി.

Top News Now

മകന്റെ മരണത്തിനും തീരാരോഗങ്ങൾക്കും കാരണം മരുമകളുടെ ‘മന്ത്രവാദം’. 42-കാരിയെ കോടാലികൊണ്ട് തലയ്ക്കടിച്ച് ഭർതൃപിതാവിന്റെ കൊടുംക്രൂരത. കൊലപാതകത്തിന് പിന്നാലെ കിണറ്റിൽ ചാടിയ 72-കാരനെ പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. സംഭവം നാഗ്‌പുരിൽ

മുംബൈ: മകന്റെ മരണത്തിനും തന്റെ തീരാരോഗങ്ങൾക്കും കാരണം മരുമകളുടെ ‘മന്ത്രവാദ’മാണെന്ന് ആരോപിച്ച് 42-കാരിയായ മരുമകളെ 72-കാരനായ ഭർതൃപിതാവ് കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. 

മഹാരാഷ്ട്രയിലെ നാഗ്‌പുർ യശോധര നഗറിലാണ് നാടിനെ നടുക്കിയ ഈ അരുംകൊല അരങ്ങേറിയത്. യശോധര നഗർ സ്വദേശിയായ ലക്ഷ്മി രവിശങ്കർ പാലി (42) ആണ് സംഭവസ്ഥലത്തുതന്നെ ദാരുണമായി കൊല്ലപ്പെട്ടത്. 

കൃത്യം നടത്തിയ ശേഷം വീടിന് പിന്നിലെ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർതൃപിതാവ് നഥൂലാൽ പാലിയെ (72) പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ഇയാൾ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് കാവലിൽ ചികിത്സയിലാണ്.

ശനിയാഴ്ച വീടിന്റെ പരിസരത്ത് ലക്ഷ്മി വസ്ത്രം കഴുകിക്കൊണ്ടിരുന്ന സമയത്താണ് നഥൂലാലുമായി രൂക്ഷമായ തർക്കമുണ്ടാകുന്നത്. വാക്കേറ്റം അതിരുവിട്ടതോടെ അനിയന്ത്രിതമായ ക്രോധത്തിൽ നഥൂലാൽ വീട്ടിലുണ്ടായിരുന്ന മൂർച്ചയേറിയ കോടാലിയെടുത്ത് ലക്ഷ്മിയുടെ തലയ്ക്ക് ആഞ്ഞുവെട്ടുകയായിരുന്നു. തലയോട്ടി തകർന്ന് രക്തം വാർന്ന ലക്ഷ്മി നിമിഷങ്ങൾക്കകം നിലത്തുവീണ് മരിച്ചു.

പ്രായാധിക്യത്താൽ നിരന്തരം രോഗബാധിതനായിരുന്ന നഥൂലാലിന് മരുമകൾക്കെതിരെ കടുത്ത പകയും അന്ധവിശ്വാസവുമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. തനിക്ക് പിടിപെട്ട മാറാരോഗങ്ങൾക്ക് കാരണം മരുമകൾ തനിക്കെതിരെ പ്രയോഗിച്ച മന്ത്രവാദമാണെന്ന് ഇയാൾ അടിയുറച്ച് വിശ്വസിച്ചിരുന്നു. 

ഇതിനുപുറമെ, മൂന്ന് വർഷങ്ങൾക്ക് മുൻപ് സ്വന്തം മകൻ (ലക്ഷ്മിയുടെ ഭർത്താവ്) അകാലത്തിൽ മരണപ്പെട്ടതിന് പിന്നിലും മരുമകളുടെ കൂടോത്രമാണെന്ന് ഇയാൾ നിരന്തരം ആരോപിച്ചിരുന്നു. ഇതിനെച്ചൊല്ലി മാസങ്ങളായി വീട്ടിൽ കടുത്ത കുടുംബവഴക്കുകൾ പതിവായിരുന്നു.

ഭർത്താവിന്റെ മരണശേഷം ലക്ഷ്മി തന്റെ രണ്ട് മക്കളോടൊപ്പം ഇതേ വീടിന്റെ മറ്റൊരു മുറിയിലായിരുന്നു കഴിഞ്ഞിരുന്നത്. സ്വന്തം ഭാര്യയുമായും കുടുംബവുമായും അകൽച്ചയിലായിരുന്ന നഥൂലാൽ കടുത്ത മാനസിക വിഭ്രാന്തിയിലായിരുന്നുവെന്നാണ് വിവരം.

നഥൂലാൽ കിണറ്റിൽ ചാടിയ വിവരമറിഞ്ഞ് യശോധര നഗർ പോലീസ് ഇൻസ്പെക്ടർ യൂനുസ് ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള സംഘവും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് ഇയാളെ അതിസാഹസികമായി കിണറ്റിൽനിന്ന് പുറത്തെടുത്തത്. തുടർന്ന് വീട്ടുപരിസരം പരിശോധിച്ചപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന ലക്ഷ്മിയുടെ മൃതദേഹം പോലീസ് കണ്ടെത്തുന്നത്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പോലീസ് ലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും ആശുപത്രി വിടുന്നതോടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികളിലേക്ക് കടക്കുമെന്നും യശോധര നഗർ പോലീസ് വ്യക്തമാക്കി.

Top News Now

മാക്സ്വാ 2026–27 പ്രവർത്തനങ്ങൾക്ക് തുടക്കം; ‘ഒരുമിച്ച് ആരോഗ്യകരമായ നാളെയിലേക്ക്’ പ്രമേയവുമായി മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് അസോസിയേഷൻ

രാമപുരം:  മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് അസോസിയേഷൻ മാക്സ്വാ (MACSWA) 2026~27 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ   ഉദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷതവഹിച്ചു.

ചങ്ങനാശ്ശേരി എസ്.ബി. കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ദീപക് ജോസഫ്  ഉദ്ഘാടനം നിർവ്വഹിച്ചു.  “ഒരുമിച്ച് ആരോഗ്യകരമായ നാളെയിലേക്ക്”   എന്നതാണ് ഈ  വർഷത്തെ പ്രമേയം.

 രണ്ടാം വർഷ എം.എസ്.ഡബ്ല്യു. മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക് വിദ്യാർഥികളുടെ വൈറ്റ് കോട്ട് ചടങ്ങും, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വിഭാഗം വിദ്യാർഥികളുടെ ബാഡ്ജ് വിതരണവും ഒന്നാം വർഷ സോഷ്യൽ വർക്ക് വിദ്യാർഥികൾക്ക് ക്യാപ്സ് വിദ്യാർഥി മെമ്പർഷിപ്പും ചടങ്ങിൽ നൽകി.

 

കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ,സോഷ്യൽ വർക്ക് വിഭാഗം മേധാവി സിജു തോമസ്, മാക്‌സ്വാ പ്രസിഡൻ്റ് സാധിക ശെൽവൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥി പ്രതിനിധി നോയൽ തോമസ് റിനോ റിപ്പോർട്ട് അവതരിപ്പിച്ചു .
 
അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് സ്റ്റാഫ് കോ-ഓർഡിനേറ്ററായി അസിസ്റ്റന്റ് പ്രൊഫ. ഐഡ ഇമ്മാനുവൽ സ്റ്റുഡന്റ് കോ-ഓർഡിനേറ്റർമാരായി സാധിക സെൽവിൻ, ജെസ പ്രകാശ്, റിയ, ജിയ ബൈജു, വിനോദ്, ജോസ്മി പി. എം. എന്നിവരെ തിരഞ്ഞെടുത്തു

Top News Now

പവർകട്ടിനെതിരെ മലമ്പുഴയിൽ ഡിവൈഎഫ്ഐയുടെ പന്തംകൊളുത്തി പ്രതിഷേധം; കെഎസ്ഇബി ഓഫീസിന് മുന്നിൽ സമാപിച്ച പ്രകടനത്തിൽ ജീവനക്കാർക്ക് വെളിച്ചത്തിനായി മെഴുകുതിരിയും നൽകി

മലമ്പുഴ: കേരള സർക്കാർ നടപ്പിലാക്കിയ പവ്വർ കട്ടിനെതിരെ ഡിവൈഎഫ് ഐ യുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

മലമ്പുഴ കാർ പാർക്കിൽ നിന്നും വെള്ളിയാഴ്ച്ച രാത്രി ഏഴുമണിക്ക് ആരംഭിച്ച പ്രകടനം കെ എസ് ഇ ബി ഓഫീസിനു മുന്നിൽ സമാപിച്ചു. ഡിവൈഎഫ്ഐ മുണ്ടൂർ ബ്ലോക്ക് പ്രസിഡന്റ് കെ പി ഐശ്വര്യ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

 

മലമ്പുഴ മേഖല പ്രസിഡന്റ് എൻ ശ്രീജിത്ത് അധ്യക്ഷനായി. മേഖല സെക്രട്ടറി പികാർത്തിക്, ബ്ലോക്ക് കമ്മിറ്റിയംഗം കെ രോഹിത്, സി പി ഐ എം ലോക്കൽ സെക്രട്ടറി കെ കെ പ്രമോദ്, മലമ്പുഴ മേഖല ട്രഷറർ പി സന്തോഷ് എന്നിവർ പ്രസംഗിച്ചു.

പവ്വർ കട്ട് സമയത്ത് ഇരുട്ടിലാകുന്ന കെ എസ് ഇ ബി ഓഫിസിലെ ജീവനക്കാർ ക്ക്
വെളിച്ചം കിട്ടാൻ മെഴുകുതിരികൾ നൽകിയാണ് പ്രതിഷേധക്കാർ മടങ്ങിയത്.

Top News Now

മലപ്പുറത്ത് വൻ ലഹരിവേട്ടയിൽ മുഖ്യപ്രതികൾ ഡൽഹിയിൽ നിന്ന് പിടിയിൽ. കേരളത്തിലേയ്ക്ക് എംഡിഎംഎ എത്തിക്കുന്നതിലെ മുഖ്യ കണ്ണിയായ യുവാവും പെൺസുഹൃത്തും കസ്റ്റഡിയിൽ

മലപ്പുറം: മലപ്പുറം മഞ്ചേരിയിലെ വൻ ലഹരിവേട്ടയിൽ മുഖ്യപ്രതികൾ ഡൽഹിയിൽ നിന്ന് പിടിയിലായി. മലപ്പുറം സ്വദേശി അജ്മലും ഇയാളുടെ പെൺസുഹൃത്തായ തിരുവനന്തപുരം സ്വദേശി സൂര്യയുമാണ് പിടിയിലായത്. മാസങ്ങൾ മുൻപ് പന്തീരങ്കാവിൽ നിന്ന് എംഡിഎംഎ കേസിൽ പിടിയിലായ ആളാണ് അജ്മൽ.

അന്ന് ഒരു കിലോ എംഡിഎംഎ ആണ് അന്ന് ഇയാളിൽ നിന്ന് കണ്ടെടുത്തത്. കേരളത്തിലേയ്ക്ക് എംഡിഎംഎ എത്തിക്കുന്നതിലെ മുഖ്യ കണ്ണിയാണ് അജ്മലെന്ന് പൊലീസ് പറഞ്ഞു. 

മലപ്പുറം മഞ്ചേരിയിൽ നിന്ന് അടുത്തിടെ 10 കോടിയിലധികം വിലവരുന്ന 13 കിലോയോളം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിലെയും പ്രധാനിയാണ് അജ്മൽ.

അജ്മലിന്റെ സുഹൃത്തായ സൂര്യയുടെ ഡൽഹി നോയിഡയിലെ ഫ്ളാറ്റിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ബം​ഗളൂരുവിൽ നഴ്സിങ്ങിന് പഠിക്കുന്ന സൂര്യ അജ്മലിനെ പരിചയപ്പെട്ട് ഡൽഹിയിൽ എത്തുകയായിരുന്നുവെന്നാണ് വിവരം.

ശേഷം ഇരുവരും ഒരുമിച്ചാണ് ലഹരിമരുന്ന് കേരളത്തിലേയ്ക്ക് എത്തിച്ചുകൊണ്ടിരുന്നത്. ഇവരിൽ നിന്നും എടിഎം കാർഡുകളും ലഹരി ഉപയോ​ഗിക്കാനുള്ള ഉപകരണങ്ങളും പൊലീസ് പിടികൂടി. 

Top News Now

ഫെയിലക്ക ദ്വീപിൽ കുവൈത്ത് നാവികസേനയുടെ വെടിവെയ്പ്പ് പരിശീലനം: സെപ്റ്റംബർ 30 വരെ കടലിൽ പോകുന്നവർക്ക് ജാഗ്രതാ നിർദേശം

കുവൈത്ത് സിറ്റി: ഫെയിലക്ക ദ്വീപിന് സമീപമുള്ള സൈനിക പരിശീലന കേന്ദ്രത്തിൽ കുവൈത്ത് നാവികസേനയുടെ തത്സമയ വെടിവെയ്പ്പ് പരിശീലനം ആരംഭിക്കുന്നു. സെപ്റ്റംബർ 13 ഞായറാഴ്ച മുതൽ സെപ്റ്റംബർ 30 വരെയാണ് പരിശീലനം നിശ്ചയിച്ചിരിക്കുന്നത്.

കുവൈത്ത് ആർമിയുടെ ഡയറക്ടറേറ്റ് ഓഫ് മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് ആണ് വാർത്താക്കുറിപ്പിലൂടെ കാര്യം അറിയിച്ചത്.

പരിശീലനം നടക്കുന്ന കാലയളവിൽ സുരക്ഷ മുൻനിർത്തി കടലിൽ പോകുന്നവരും മത്സ്യബന്ധനത്തിലേർപ്പെടുന്നവരും വിനോദസഞ്ചാരികളും പ്രഖ്യാപിത പ്രദേശങ്ങളിലേക്ക് പ്രവേശിക്കുകയോ അടുക്കുകയോ ചെയ്യരുതെന്ന് അധികൃതർ കർശന നിർദേശം നൽകി.

Top News Now

യുവാക്കളെ നേർവഴിക്കു നടത്താൻ സിനിമയെ ഉപയോഗപ്പെടുത്താം; ചിന്തകളെയും വികാരങ്ങളെയും ഏറ്റവും സ്വാധീനിക്കാൻ കഴിയുന്ന കലാരൂപമാണ് ചലച്ചിത്രമെന്ന് പാലക്കാട് ജില്ലാ കളക്ടർ സുധീർ ഐഎഎസ്

പാലക്കാട്:  ‘ചിന്തയെ ഏറ്റവും അധികം സ്വാധീനിക്കാനും 
വികാരങ്ങളെ ഏറ്റവും അധികം ഉദ്ദീപിപ്പിക്കാനും കഴിയുന്ന കലാരൂപം ചലച്ചിത്രമാണ്.
യുവാക്കളെ നേർവഴിക്കു നടത്താൻ അതുപയോഗപ്പെടു ത്താം’ എന്നു പാലക്കാട് ജില്ലാ കളക്ടർ സുധീർ ഐഎഎസ് പ്രസ്താവിച്ചു.

ഇൻസൈറ്റ് സംഘടിപ്പിച്ച 16-ആമത് ഹാഫ് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ലയൻസ് സ്കൂളിൽ ഇൻസൈറ്റ് സെക്രട്ടറി മേതിൽ കോമളൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫെസ്റ്റിവൽ ഡയറക്ടർ കെ.വി. വിൻസന്റ് ഫെസ്റ്റിവൽ അവലോകനവും.

 ലയൻസ് ക്ലബ് പ്രസിഡന്റ് സാബു പി, റീജിയണൽ കൗൺസിൽ അംഗം രാജേശ്വരി കെ. കെ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാണിക്കോത്ത് മാധവദേവ് സ്വാഗതവും സി.കെ. രാമകൃഷ്ണൻ നന്ദിയും പ്രകാശിപ്പിച്ചു.

മത്സര വിഭാഗത്തിൽ ആറ് ഡോക്യുമെന്ററികളും, മത്സരേ തര വിഭാഗത്തിൽ രണ്ട് ഡോക്യുമെന്ററികളും 25-ഓളംഹൈക്കു സിനിമ കളും  മേളയിൽ പ്രദർശിപ്പിച്ചു.
സമാപന ദിവസമായ ഞായർ അഞ്ചുമിനുട്ടിൽ താഴെയുള്ള ഹാഫ് ചിത്രങ്ങളുടേയും ഒരു മിനുട്ടിൽ താഴെയുള്ള മൈന്യൂട്ട് ചിത്രങ്ങളുടേയും മത്സരങ്ങൾ നടക്കും.

Top News Now

‘ഐക്യരാഷ്ട്രസഭയും രക്ഷാസമിതിയും പുനഃസംഘടിപ്പിക്കണം’: ബ്രിക്സ് ഉച്ചകോടിയിൽ UN സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് | UN Chief

ന്യൂഡൽഹി: 1945-ലെ ആഗോള സാഹചര്യമല്ല ഇന്നുള്ളതെന്നും, മാറിയ ലോകക്രമത്തിനനുസരിച്ച് ഐക്യരാഷ്ട്രസഭയും (UN) ലോകബാങ്ക് ഉൾപ്പെടെയുള്ള ആഗോള സാമ്പത്തിക സ്ഥാപനങ്ങളും പുനഃസംഘടിപ്പിക്കണമെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(UN Chief Antonio Guterres BRICS Summit 2026 New Delhi Reforms Security Council)

ഇന്നത്തെ ആഗോള സാമ്പത്തിക, ജനസംഖ്യാ, ഭൂരാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ 1945-ലേതിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. നമ്മുടെ അന്താരാഷ്ട്ര സ്ഥാപന ഘടനകളിൽ ഈ മാറ്റങ്ങൾ പ്രതിഫലിക്കണം. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ഈ മാറിയ യാഥാർത്ഥ്യത്തിന്റെ പ്രതിരൂപങ്ങളാണ്. ലോകം കൂടുതൽ ബഹുമുഖ ക്രമത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്, ഗുട്ടെറസ് ചൂണ്ടിക്കാട്ടി.

യു.എൻ രക്ഷാസമിതിയിലും ബ്രെട്ടൻ വുഡ്സ് സംവിധാനങ്ങളിലും കാലാനുസൃതമായ പരിഷ്കാരങ്ങൾ വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉച്ചകോടിയുടെ പ്രമേയം ചൂണ്ടിക്കാണിക്കുന്നത് പോലെ പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയിൽ അധിഷ്ഠിതമായ വികസനം സാധ്യമാക്കാൻ ഇത്തരം പരിഷ്കരണങ്ങൾ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

Addressing Day 2 of the 18th BRICS Summit 2026 in New Delhi, UN Secretary-General António Guterres called for urgent reforms in global multilateral institutions, including the UN Security Council and the Bretton Woods system, to reflect the modern multipolar world.

Top News Now

‘നാരാസ് ഫൂഫാ’: പ്രതിപക്ഷത്തെ പരിഹസിച്ച് ബി.ജെ.പിയുടെ അനിമേഷൻ വീഡിയോ | BJP Naraz Phupha cartoon

ന്യൂഡൽഹി: 2026-ലെ ബ്രിക്സ് ഉച്ചകോടി ഇന്ത്യയിൽ നടന്ന അവസരത്തിൽ പ്രതിപക്ഷ നേതാക്കളെ പരിഹസിച്ച് ബി.ജെ.പിയുടെ പുതിയ അനിമേഷൻ വീഡിയോ. ഉച്ചകോടിയിലെ ഇന്ത്യയുടെ നേട്ടങ്ങളെയും ആഗോള സ്വാധീനത്തെയും വിമർശിക്കുന്ന പ്രതിപക്ഷത്തെ ‘നാരാസ് ഫൂഫാ’ (പിണങ്ങിനിൽക്കുന്ന കാരണവർ) എന്ന് പരിഹസിച്ചാണ് ബി.ജെ.പി സോഷ്യൽ മീഡിയയിൽ ആനിമേറ്റഡ് വീഡിയോ പങ്കുവെച്ചത്.(BJP Naraz Phupha cartoon, BJP released a satirical ‘Naraz Phupha’ cartoon video on social media)

ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനവും നേതൃശേഷിയും ലോകം മുഴുവൻ അംഗീകരിക്കുമ്പോൾ, പ്രതിപക്ഷ നേതാക്കൾ പുറത്തുനിന്ന് അകാരണമായി അസംതൃപ്തി പ്രകടിപ്പിക്കുകയാണെന്ന് പാർട്ടി വീഡിയോയിലൂടെ ആരോപിക്കുന്നു. ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം വിവിധ വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് ബി.ജെ.പിയുടെ ഈ സൈബർ മറുപടി.

Story Summary

The Bharatiya Janata Party (BJP) released a satirical ‘Naraz Phupha’ cartoon video on social media, mocking opposition leaders for allegedly expressing unwarranted displeasure over India’s growing global influence and leadership showcased at the BRICS Summit 2026.

Top News Now

മുഖ്യമന്ത്രി വിജയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയുമായി ഇടത് പാർട്ടികൾ: തമിഴ്‌നാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ CPMഉം CPIയും തനിച്ച് മത്സരിക്കും | Left parties

ചെന്നൈ: തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന മധുരാന്തകം, ധാരാപുരം നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ഇടത് പാർട്ടികൾ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചു. നിലവിൽ ഭരിക്കുന്ന ടി.വി.കെ (TVK) സർക്കാരിന് പുറത്തുനിന്ന് നൽകുന്ന പിന്തുണ തുടരുമ്പോഴും, മൂന്ന് പ്രധാന മുന്നണികളുടെയും ഭാഗമാകാതെ സ്വതന്ത്രമായി മത്സരിക്കാനാണ് സി.പി.എമ്മും സി.പി.ഐയും തീരുമാനിച്ചിരിക്കുന്നത്.(Left parties in Tamil Nadu have decided to contest the upcoming Assembly bypolls)

ധാരണപ്രകാരം മധുരാന്തകം മണ്ഡലത്തിൽ സി.പി.എമ്മും ധാരാപുരത്ത് സി.പി.ഐയും സ്ഥാനാർത്ഥികളെ നിർത്തും. സി.പി.ഐ (എം.എൽ) ലിബറേഷൻ പാർട്ടിയും ഇവരോടൊപ്പം പ്രചാരണത്തിലുണ്ടാകും. ചെന്നൈയിൽ സെപ്റ്റംബർ 15-ന് ചേരുന്ന യോഗത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി സെപ്റ്റംബർ 16 ആണ്.

എ.ഐ.എ.ഡി.എം.കെ ടിക്കറ്റിൽ ജയിച്ച ശേഷം എം.എൽ.എ സ്ഥാനം രാജിവെച്ച് ടി.വി.കെയിൽ ചേർന്ന ജനപ്രതിനിധികളുടെ നടപടിയെ വിമർശിച്ചാണ് ഇടത് നേതാക്കൾ രംഗത്തെത്തിയത്. ജനവിധി മാനിച്ചും വർഗീയ ശക്തികളെ പ്രതിരോധിക്കാനുമാണ് ടി.വി.കെ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്നതെന്നും, ആ നിലപാടിൽ മാറ്റമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖവും സി.പി.ഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യനും തിരുച്ചിയിലും ചെന്നൈയിലുമായി മാധ്യമങ്ങളോട് പറഞ്ഞു.

Story Summary

Left parties (CPM and CPI) in Tamil Nadu have decided to contest the upcoming Madurantakam and Dharapuram Assembly bypolls independently, despite continuing their outside support to the ruling TVK government. CPM will contest from Madurantakam and CPI from Dharapuram.

Top News Now

‘ഇന്ത്യക്കാരിൽ 80 ശതമാനവും നോൺ വെജ് കഴിക്കുന്നവർ, ഇന്ത്യൻ നോൺ വെജിറ്റേറിയൻ ഭക്ഷണം വളരെ രുചികരമാണ്’: ബ്രിക്സ് അത്താഴവിരുന്നിലെ സസ്യഭക്ഷണത്തെ വിമർശിച്ച് രാഹുൽ ഗാന്ധി | Rahul Gandhi

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി കേന്ദ്ര സർക്കാർ ഒരുക്കിയ ശുദ്ധ സസ്യഭക്ഷണ അത്താഴവിരുന്നിനെ വിമർശിച്ച് കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഇന്ത്യക്കാരിൽ 80 ശതമാനവും മാംസാഹാരം കഴിക്കുന്നവരാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ രംഗത്തെത്തിയത്.(Rahul Gandhi Criticizes BRICS Summit Vegetarian Dinner Menu 80 Percent Non Vegetarian)

‘കണക്കുകൾക്കായി പറയട്ടെ: 80% ഇന്ത്യക്കാരും മാംസാഹാരം കഴിക്കുന്നവരാണ്. ഇന്ത്യൻ നോൺ വെജിറ്റേറിയൻ ഭക്ഷണം വളരെ രുചികരമാണ്; എന്റെ സഹോദരിയുടെ ചോലെ ഭട്ടൂറെയും,’ രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ചോലെ ഭട്ടൂറെയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത് മണ്ഡപത്തിൽ വെച്ച് ബ്രിക്സ് നേതാക്കൾക്കായി ഒരുക്കിയ അത്താഴവിരുന്നിൽ ഖാണ്ട്വി, പനീർ ലബാബ്ദാർ, മഷ്‌റൂം ഗലൗട്ടി, ചെറുധാന്യങ്ങൾ കൊണ്ടുള്ള വിഭവങ്ങൾ തുടങ്ങിയ സസ്യഭക്ഷണങ്ങളാണ് വിളമ്പിയത്. ഇന്ത്യയുടെ പരമ്പരാഗത ഭക്ഷണ സംസ്കാരവും സുസ്ഥിര ഭക്ഷണ രീതികളും വിദേശ നേതാക്കൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സസ്യഭക്ഷണ വിരുന്ന് ഒരുക്കിയതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഗാന്ധി വിമർശനവുമായി രംഗത്തെത്തിയത്.

Story Summary

Congress MP Rahul Gandhi criticized the Narendra Modi government over the exclusively vegetarian menu served at the BRICS Summit gala dinner in New Delhi, asserting that 80% of Indians consume non-vegetarian food. Sharing a picture of chole bhature, Rahul highlighted Indian non-vegetarian cuisine while questioning the official menu choice for visiting world leaders.

Top News Now

‘ഇത് ഇന്ത്യയ്ക്ക് പുതിയ കാര്യമല്ല’: ബ്രിക്സിലെ സമവായ നീക്കത്തിൽ ഇന്ത്യയെ പ്രശംസിച്ച് ഒമാൻ | Oman Praises India

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനത്തിലെത്താൻ അംഗരാജ്യങ്ങൾക്കിടയിൽ സമവായമുണ്ടാക്കിയ ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളെ പ്രശംസിച്ച് ഒമാൻ. വിവിധ രാജ്യങ്ങളെ ഒരുമിച്ചുകൊണ്ടുവരാനും പ്രധാന വിഷയങ്ങളിൽ സമവായം കണ്ടെത്താനുമുള്ള കഴിവ് ഇന്ത്യ തുടർച്ചയായി തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യയിലെ ഒമാൻ അംബാസഡർ ഈസ അൽഷിബാനി വ്യക്തമാക്കി. വാർത്താ ഏജൻസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Oman Praises India BRICS Summit 2026 Consensus Joint Declaration)

ഉച്ചകോടിയിൽ ഒരു സംയുക്ത പ്രഖ്യാപനം സാധ്യമാകുമോ എന്ന കാര്യത്തിൽ പല ആഗോള നിരീക്ഷകരിലും സംശയങ്ങളും നിരാശയും നിലനിന്നിരുന്നു. എന്നാൽ എല്ലാ അഭിപ്രായവ്യത്യാസങ്ങളും പരിഹരിച്ച് അംഗരാജ്യങ്ങളെ ഒരു പ്രഖ്യാപനത്തിലേക്ക് എത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. വിവിധ അന്താരാഷ്ട്ര കൂട്ടായ്മകളിൽ ഒന്നിലധികം രാജ്യങ്ങളെ ഒരുമിച്ചു നിർത്തി തീരുമാനങ്ങളെടുക്കാൻ ഇന്ത്യ കാണിക്കുന്ന ഈ മികവ് പുതിയൊരു കാര്യമല്ലെന്നും മുൻപും ഇന്ത്യ അത് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary 

Oman commended India for its consensus-building efforts at the 18th BRICS Summit 2026 in New Delhi, leading to the adoption of the joint declaration. Oman’s Ambassador to India, Issa Alshibani, stated that bringing multiple nations together on key issues is “nothing new” for New Delhi.

Top News Now

‘വിപുലീകൃത സംസ്ഥാന കമ്മിറ്റിയെക്കുറിച്ച് തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നത്, മാർഗരേഖ അവതരണം പൂർത്തിയായി, പോരായ്മകൾ തിരുത്തും’: MV ഗോവിന്ദൻ | MV Govindan

കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായ സംഘടനാപരമായ പോരായ്മകളും തെറ്റായ പ്രവണതകളും തിരുത്തി പാർട്ടി മുന്നോട്ടുപോകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോഴിക്കോട്ട് ചേർന്ന സി.പി.എം വിപുലീകൃത സംസ്ഥാന സമിതി യോഗ തീരുമാനങ്ങൾ വിശദീകരിച്ച് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(MV Govindan detailed the decisions of the extended CPM State Committee meeting)

കേരളത്തിൽ ഇടതുപക്ഷത്തെ ദുർബലപ്പെടുത്തി വലതുപക്ഷ-വർഗീയ ശക്തികൾക്ക് മേൽക്കൈ ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. ബി.ജെ.പി മൂന്ന് മണ്ഡലങ്ങളിൽ ജയിച്ച് കേരള രാഷ്ട്രീയത്തിൽ പിടിമുറുക്കാൻ ശ്രമിക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ നേരിടാൻ പ്രത്യയശാസ്ത്രപരമായ കരുത്ത് പാർട്ടി ആർജ്ജിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുത്തൽ നടപടികൾ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് ഓരോ മൂന്നു മാസം കൂടുമ്പോഴും പരിശോധിക്കും. പ്രാദേശിക തലത്തിലുണ്ടാകുന്ന പരാതികൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടും. പിണറായി വിജയനെതിരെ ഇ.ഡി നടത്തുന്ന നീക്കങ്ങളും മാധ്യമ പ്രചാരണങ്ങളും പാർട്ടിക്കെതിരെയുള്ള കടന്നാക്രമണമാണെന്ന് എല്ലാവർക്കും ബോധ്യമുള്ളതിനാൽ അതിൽ പ്രത്യേക പ്രമേയത്തിന്റെ ആവശ്യകതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

CPM State Secretary MV Govindan detailed the decisions of the extended CPM State Committee meeting held in Kozhikode, emphasizing organizational corrections, strengthening party education, and countering the rise of BJP and communal forces in Kerala.

Pudukad

PUDUKADNEWS.com കാർ മറിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്ക്


———————————- കാർ മറിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്ക്…
പുതുക്കാട് അസംബ്ലിയിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും വലിയ വാർത്താ കൂട്ടായ്മയിലേക്ക് നിങ്ങൾക്കും സ്വാഗതം. നാട്ടിലെ പ്രധാന സംഭവങ്ങൾ, പ്രാദേശിക വാർത്തകൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവയൊന്നും ഇനി നിങ്ങൾക്ക് നഷ്ടമാകില്ല.

പുതുക്കാട് നിയോജകമണ്ഡലത്തിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും പുതിയതും വിശ്വസനീയവുമായ വാർത്തകളും വിശേഷങ്ങളും ഉടനടി അറിയാൻ ഈ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ!

നിങ്ങളുടെ നാട്ടിലെ വാർത്തകളും അറിയിപ്പുകളും ഞങ്ങളെ അറിയിക്കാൻ മറക്കരുത്. ഈ വീഡിയോ ഇഷ്ടമായാൽ ദയവായി ലൈക് ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക!

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യാം:

📌 Instagram: https://www.instagram.com/thrissurupdates_pudukad_news/
📌 Facebook: https://www.facebook.com/profile.php?id=100063671596029

🔔 സബ്‌സ്‌ക്രൈബ് ചെയ്ത് ബെൽ ഐക്കൺ ഓൺ ചെയ്തു വെക്കൂ… എല്ലാ അപ്‌ഡേറ്റുകളും നേരത്തെ അറിയാം!

#PudukadNews #Pudukad #Kodakara #ThrissurNews #KeralaNews #LocalUpdates #PudukadAssembly #KodakaraBlock

Top News Now

ഗുജറാത്ത് വ്യാപാരിയുടെ രണ്ട് കോടിയുടെ സ്വർണ്ണവും 33.35 ലക്ഷം രൂപയും തട്ടി, രണ്ട് മലയാളികൾക്കെതിരെ പരാതി. പൊലീസ് അന്വേഷണം മലപ്പുറം സ്വദേശികളായ രണ്ട് പേരെ കേന്ദ്രീകരിച്ച്

മുംബൈ: 67 കാരനായ സൂറത്ത് വസ്ത്ര വ്യാപാരി മുംബൈയിൽ വച്ച് തട്ടിപ്പിനിരയായി. 1.5 കിലോ സ്വർണ്ണവും 33.35 ലക്ഷം രൂപയും നഷ്ടമായതായി വ്യാപാരി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

മലപ്പുറം സ്വദേശികളായ മുഹമ്മദ് ആസിഫ്, നിയാസ് മുഹമ്മദ് എന്നിവ‍ർക്കെതിരെയാണ് പരാതി. 

വ്യാപാരിയുടെ മൊഴി ഇങ്ങനെ. മുഹമ്മദ് ആസിഫിൻ്റെ നിർദേശപ്രകാരം ദുബൈയിൽ നിന്നാണ് സ്വർണ്ണ കട്ടികൾ വാങ്ങിയത്. തുട‍ർന്ന് ആസിഫും സുഹൃത്ത് നിയാസ് മുഹമ്മദും വ്യാപാരിക്കൊപ്പം മുംബൈയിൽ എത്തി. 

വിമാനത്താവളത്തിൽ വച്ച് സഹായിക്കാനെന്ന വ്യാജേന നിയാസ് പണവും സ്വർണ്ണവുമടങ്ങിയ ബാഗ് കൈക്കലാക്കുകയായിരുന്നു. 

കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കുന്നതിനിടെ നിയാസ് ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ ബാഗുമായി കടന്നുകളയുകയായിരുന്നുവെന്ന് വ്യാപാരി പരാതിപ്പെട്ടു. പരാതിയിൽ മുംബൈ സഹർ പോലീസ് അന്വേഷണം തുടങ്ങി

Top News Now

2026–2027 അക്കാദമിക് വർഷം: സുരക്ഷയും ഗതാഗത നിയന്ത്രണവും ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം; 870 പട്രോളിംഗ് യൂണിറ്റുകൾ രംഗത്ത്

കുവൈത്ത് സിറ്റി: 2026–2027 പുതിയ അക്കാദമിക് വർഷത്തിന് തുടക്കമാകുന്നതിന് മുന്നോടിയായി രാജ്യത്തുടനീളം സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും കർശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. 

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി 870 സെക്യൂരിറ്റി-ട്രാഫിക് പട്രോളിംഗ് യൂണിറ്റുകളെയാണ് സ്കൂൾ പരിസരങ്ങളിലും പ്രധാന റോഡുകളിലും നിർണായക മേഖലകളിലുമായി വിന്യസിച്ചിരിക്കുന്നത്.

റോഡുകളിലെ സ്ഥിതിഗതികൾ തത്സമയം നിരീക്ഷിക്കുന്നതിനായി 338 ട്രാഫിക് ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും.

ഇതോടൊപ്പം പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും അവബോധം വളർത്തുന്നതിനായി “പ്രിവൻഷൻ ആൻഡ് സേഫ്റ്റി” (Prevention and Safety) എന്ന പേരിൽ പ്രത്യേക പ്രചാരണ പരിപാടിക്കും മന്ത്രാലയം തുടക്കമിട്ടു. 

ട്രാഫിക് സുരക്ഷ, കുട്ടികളുടെ സംരക്ഷണം, മയക്കുമരുന്ന് വിരുദ്ധ സന്ദേശങ്ങൾ, സൈബർ സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയെക്കുറിച്ച് സമൂഹത്തിൽ വലിയ തോതിലുള്ള അവബോധം സൃഷ്ടിക്കുകയാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

 

Top News Now

മുതിര്‍ന്ന സിപിഎം നേതാവും ട്രേഡ്യൂണിയൻ നേതാവുമായ ബേബി ജോൺ മാസ്റ്റർ അന്തരിച്ചു. 74 വയസായിരുന്നു. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം

തൃശ്ശൂർ: മുതിര്‍ന്ന സിപിഎം നേതാവും ട്രേഡ്യൂണിയൻ നേതാവുമായ ബേബി ജോൺ മാസ്റ്റർ അന്തരിച്ചു. 74 വയസായിരുന്നു.

ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്.

സിപി എം സംസ്ഥാനകമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

മണലൂർ മണ്ഡലത്തിെൽ തൈക്കാട് ചക്രമാക്കിൽ അന്തോണിയുടെയും മേരിയുടെയും മകനായി 1952ലായിരുന്നു ജനനം. 1969 മുതൽ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അദ്ദേഹം 1971ൽ പാർട്ടി അംഗമായി. പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചശേഷം 1984മുതൽ 97വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായി. 1986ൽ ജില്ലാ കമ്മിറ്റിയംഗമായ ഇദ്ദേഹം 97മുതൽ ജില്ലാ സെക്രട്ടറിയറ്റംഗമാണ്. 2006 ജൂലൈയിൽ സിപിഐ എം തൃശൂർ ജില്ലാസെക്രട്ടറിയായി. 

കേരള ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി യൂണിയന്റെ ജില്ലാ സെക്രട്ടറി, സംസ്ഥാന ഫെഡറേഷൻ ഭാരവാഹി, ചാവക്കാട് മേഖലാ ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ്, യൂണിയന്റെ സ്റ്റേറ്റ് ഫെഡറേഷൻ വൈസ് പ്രസിഡന്റ്, തൃശൂർ ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ്, സംസ്ഥാന ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 

ഒട്ടേറെ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ബേബിജോൺ അടിയന്തരാവസ്ഥയിൽ രണ്ടരമാസം ജയിലിലായി. അടിയന്തരാവസ്ഥക്കാലത്ത് ഡിഐആർ പ്രകാരം രണ്ടുതവണ അറസ്റ്റിലായി. 

തൈക്കാട് പഞ്ചായത്തിലെ ബ്ലാങ്ങാട് പിവിഎംഎൽപി സ്കൂളിൽ 1971 മുതൽ അധ്യാപകനായിരുന്നു. പൊലീസ് നടപടികളെത്തുടർന്ന് ഒന്നരകൊല്ലം സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. 

1991ൽ സർവീസിൽനിന്നും സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. ചാവക്കാട് നഗരസഭ നിലവിൽ വന്നപ്പോൾ (1980–-85) കൗൺസിലറും ആദ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി. 88ൽ വീണ്ടും കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. 

ചാവക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും കള്ള് വ്യവസായ ക്ഷേമനിധി ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 

ബേബി ജോൺ 2011ൽ നിയമസഭ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിയമസഭയിലേക്ക് ജനവിധി തേടി. ബേബി ജോൺ 2011ലെ നിയമസഭ തെരഞ്ഞടുപ്പ് വരെ ആ സ്ഥാനത്തുണ്ടായി. ഭാര്യ: ഷീല. മാനവൻ (ദേശാഭിമാനി), ഹിമവാൻ (ചാവക്കാട് സർവീസ് സഹകരണ ബാങ്ക്), അംഗന (അയ്യന്തോൾ സഹകരണബാങ്ക് )എന്നിവരാണ് മക്കൾ

Thrissur District

ചേർപ്പിൽ മെഴുകുതിരി തെളിയിച്ച് ബി.ജെ.പിയുടെ പ്രതിഷേധ മാർച്ച്


Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates

Website ► http://www.media4channel.in
Facebook ► https://www.facebook.com/Media4channel
Twitter ► https://www.instagram.com/media4_news_thrissur

Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and also having a full media coverage from all district via stringers.

Thrissur District

ചേർപ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സർഗോത്സവം കലോത്സവം അരങ്ങേറി


Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates

Website ► http://www.media4channel.in
Facebook ► https://www.facebook.com/Media4channel
Twitter ► https://www.instagram.com/media4_news_thrissur

Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and also having a full media coverage from all district via stringers.

Thrissur District

13-09-2026 NEWS


Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates

Website ► http://www.media4channel.in
Facebook ► https://www.facebook.com/Media4channel
Twitter ► https://www.instagram.com/media4_news_thrissur

Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and also having a full media coverage from all district via stringers.