PUDUKAD-NEWS-PUTHUKAD-NEWS

സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ്‌ 30ന്

ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗവും, കൊച്ചി ഐ ഫൗണ്ടേഷനും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും, സംയുക്തമായി സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് മെയ് 30ന് ശനിയാഴ്ച സേവാഭാരതി ഓഫീസിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1മണി വരെ സംഘടിപ്പിക്കും.

സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു അധ്യക്ഷത വഹിക്കും.

പടിയൂർ പഞ്ചായത്ത് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ഈശ്വരി ജയൻ ഉദ്ഘാടനം നിർവഹിക്കും.

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യാതിഥിയായി പങ്കെടുക്കും.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9497624692 എന്ന നമ്പറിൽ ബന്ധപ്പെടുക.

Spread the love
See also  കാൽപ്പന്ത് ആവേശത്തിൽ വേറിട്ടൊരു പുസ്തകം ; ‘കാൽപ്പന്തുകൊണ്ട് കവിതയെഴുതുമ്പോൾ’ പ്രകാശനം ചെയ്തു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top