PUDUKAD-NEWS-PUTHUKAD-NEWS

ഐസിഎൽ ഫിൻകോർപ്പ് മേധാവികൾക്ക് യാത്രയയപ്പ്

ഇൻ്റർനാഷണൽ ലയൺസ് ക്ലബ് കൺവെൻഷനിൽ പങ്കെടുക്കാൻ യാത്രയാകുന്ന ഐസിഎൽ ഫിൻകോർപ്പ് മേധാവികൾക്ക് യാത്രയയപ്പ്

 

ഇരിങ്ങാലക്കുട : ഹോങ്കോങ്ങിൽ നടക്കുന്ന ഇൻ്റർനാഷണൽ ലയൺസ് ക്ലബ്ബ് കൺവെൻഷനിൽ പങ്കെടുക്കുന്നതിനായി യാത്രതിരിക്കുന്ന ചാർട്ടർ ഗവർണർ പിഎംജെഎഫ് അഡ്വ കെജി അനിൽകുമാർ, ഡിസ്റ്റിട്രിക് 3241 എഫ് ഗവർണർ ഉമ അനിൽകുമാർ എന്നിവർക്ക് ലയൺസ് ക്ലബ് ഓഫ് ഐ സിഎലിൻ്റെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാൻ ഇന്ത്യയിൽ ആദ്യമായി 105 അംഗങ്ങളോടെ പ്രവർത്തനം ആരംഭിച്ച ലയൺസ് ക്ലബ് ഓഫ് ഐ സി എലിന് സാധിക്കുമെന്ന് ചാർട്ടർ ഗവർണർ പിഎംജെഎഫ് അഡ്വ കെ ജി അനിൽകുമാർ പറഞ്ഞു. നിർദ്ദനരായ അഞ്ച് പേർക്ക് എങ്കിലും വീട് നിർമ്മിച്ച് നൽകണമെന്നാണ് ആഗ്രഹമെന്ന് ലയൺസ് ക്ലബ്ബിൻ്റെ ചെന്നൈ ഡിസ്റ്റിട്രിക് 3241 എഫിൻ്റെ ഗവർണർ ഇലക്റ്റായ ഉമ അനിൽകുമാർ പറഞ്ഞു. ലയൺസ് ക്ലബ് ഓഫ് ഐ സി എലിൻ്റെ പ്രസിഡൻ്റ് സാം എസ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് ഓഫ് ഡയറക്ടർമായ ഹരികുമാർ , ഡോ.ജയശ്രീ അജിത്ത്, വൈസ് പ്രസിഡൻ്റ് മാധവൻകുട്ടി ടി, വിശാഖൻ ടി വി എന്നിവർ ആശംസകൾ നേർന്നു . ജോയിൻ്റ് സെക്രട്ടറി മാല സതീഷ് സ്വാഗതവും സർവീസ് കോർഡിനേറ്റർ സതീശൻ കെ പി നന്ദിയും പറഞ്ഞു .

Spread the love
See also  പ്രായപൂർത്തിയാകാത്ത അതിജീവിതയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ റിമാന്റിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top