PUDUKAD-NEWS-PUTHUKAD-NEWS

നാലമ്പല ദർശനം; സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

നാലമ്പല ദർശനം; സ്പെഷ്യൽ സർവീസുകളുമായി ഇത്തവണയും കെഎസ്ആർടിസി …

 

ഇരിങ്ങാലക്കുട : കുറഞ്ഞ നിരക്കിലും വരി നില്ക്കാതെയും നാലമ്പല ദർശനം സാധ്യമാക്കാൻ പ്രത്യേക സർവീസുകളുമായി ഇത്തവണയും കെഎസ്ആർടിസി. കൂടൽമാണിക്യം ദേവസ്വത്തിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കെഎസ്ആർടിസി യുടെ സ്പെഷ്യൽ സർവീസുകളുടെ ഉദ്ഘാടനം കൊട്ടിലാക്കൽ പരിസരത്ത് നടന്ന ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ നിർവഹിച്ചു. ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷനായിരുന്നു. നഗരസഭ പ്രതിപക്ഷ നേതാവ് പി വി ശിവകുമാർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി, വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ, ദേവസ്വം ഭരണ സമിതി അംഗം ഡോ മുരളി ഹരിതം എന്നിവർ ആശംസകൾ നേർന്നു. കെഎസ്ആർടിസി ടൂറിസം കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ സ്വാഗതവും യൂണിറ്റ് ഇൻസ്പെക്ടർ കെ എൽ യേശുദാസ് നന്ദിയും പറഞ്ഞു. രാവിലെ 6 നും 6 .30 നുമായി രണ്ട് സർവീസുകളാണ് നാലമ്പല തീർഥാടകർക്കായി സജ്ജീകരിച്ചിരിക്കുന്നതെന്നും ഒരാൾക്ക് 320 രൂപയാണ് ഈടാക്കുന്നതെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

Spread the love
See also  വി.വി.യു.പി സ്കൂളിലെ സ്റ്റോർറൂമിൽ നിന്ന് 250 കിലോ അരിയും പാചക പാത്രങ്ങളും മോഷ്ടിച്ച് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം മുടക്കിയ കേസിൽ ഡൽഹി സ്വദേശിയായ പ്രതി കൂടി അറസ്റ്റിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top