റവന്യൂ ജില്ല ശാസ്ത്രമേള നവംബർ 5നും 6നും ; സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : റവനൂ ജില്ല ശാസ്ത്രമേള നവംബർ 5, 6 തിയ്യതികളിൽ സെൻ്റ് മേരീസ് എച്ച്.എസ്. എസ്, ഡോൺ ബോസ്കോ എച്ച്. എസ്. എസ്, ലിറ്റിൽ ഫ്ലവർ എച്ച്. എസ്. എസ്., നാഷണൽ എച്ച്. എസ്. എസ്, ഗവ. ബോയ്സ് എച്ച്. എസ് . എസ് എന്നിവിടങ്ങളിലായി നടക്കും. ഇതുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗം മുൻസിപ്പൽ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. കെ. സുധീഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ജോസ് ജെ. ചിറ്റിലപ്പിള്ളി, സി.ബി. ഷക്കീല, വി.എച്ച്.എസ്. ഇ. എ.ഡി. കെ.എ. റഹ്ന, വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി. ഷൈല, ഡി.ഇ. ഒ. എം.വി. ഉഷ, എ. ഇ. ഒ. എം. എസ്. രാജീവ്, ആൻസൻ മാസ്റ്റർ, എ.സി. സുരേഷ്, പ്രവീൺ കുമാർ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികൾ : അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ. ( ചെയർമാൻ ), ഡെപൂട്ടി ഡയറക്ടർ ടി. ഷൈല ( ജനറൽ കൺവീനർ ), ഡി.ഇ. ഒ. എം. വി. ഉഷ (ട്രഷറർ)





