"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ജെയ്‌ഷെ മുഹമ്മദ് ബന്ധമെന്ന് സംശയം; മുംബൈയിൽ റാപ്പിഡോ ഡ്രൈവറായ 33കാരൻ അറസ്റ്റിൽ | Mumbai ATS terror investigation   •  ചെന്നിത്തലയിൽ പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം: പ്രതിഷേധം | Series Of Burglaries   •  18 വർഷത്തിന് ശേഷം വീണ്ടും ഒന്നിച്ച് വരുൺ സന്ദേശും ശ്വേത ബസു പ്രസാദും; പഴയ വഴക്കുകൾ മറന്ന് ഇപ്പോൾ അടുത്ത സുഹൃത്തുക്കൾ | Shweta Basu Prasad and Varun Sandesh reunion   •  ‘ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു, പോസ്റ്റുമായി യാതൊരു ബന്ധവുമില്ല’: EP ജയരാജൻ്റെ ഭാര്യയ്ക്കെതിരായ ആരോപണത്തിൽ വിശദീകരണവുമായി ബന്ധു | EP Jayarajan   •  പ്രദീപ് പൂർണേക്കർ വധക്കേസ്: ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ യുപിയിൽ നിന്ന് വാങ്ങിയത് 15,000 രൂപയ്ക്ക്; വെട്ടുകത്തികൾ മുംബൈയിൽ നിന്ന് | Pradeep Purnekar murder case   •  

കൂടൽമാണിക്യം ആർക്കൈവ്സിൻ്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ചരിത്രസെമിനാറിന് തുടക്കമായി; കേരളത്തിൽ ശാസ്ത്രീയ ചരിത്ര രചന ആരംഭിക്കുന്നത് ചട്ടമ്പിസ്വാമികളുടെ ” പ്രാചീന മലയാള” ത്തോടെയെന്ന് ഡോ പി എസ് മനോജ്കുമാർ

October 22, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : കേരളത്തിൽ ശാസ്ത്രീയ ചരിത്ര രചന ആരംഭിക്കുന്നത് ചട്ടമ്പിസ്വാമികളുടെ ” പ്രാചീന മലയാളം ” ത്തോടെയാണെന്ന് ചരിത്രകാരനും എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലുമായ ഡോ പി എസ് മനോജ്കുമാർ. കൂടൽമാണിക്യം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ ആറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഉണ്ടായിരുന്ന ധാരണകളെ പൊളിച്ച് കൊണ്ടുള്ള ചരിത്ര രചന ആരംഭിക്കുന്നത് പ്രാചീന മലയാളത്തോടെയാണ്. എന്നാൽ അദ്ദേഹം മുന്നോട്ട് വച്ച ചരിത്ര ധാരണകൾക്ക് അധികം ആയുസ്സ് ഉണ്ടായില്ലെന്ന് അദേഹം തുടർന്ന് പറഞ്ഞു. കിഴക്കേ നടയിൽ നടന്ന സെമിനാറിൽ ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. കൗൺസിലർ സ്‌മിത കൃഷ്ണകുമാർ, ഫാ ജോളി ആൻഡ്രൂസ്, ഡോ ഹരിനാരായണൻ , ഡോ മുരളി ഹരിതം തുടങ്ങിയവർ സംസാരിച്ചു. കോർഡിനേറ്റർ ഡോ കെ രാജേന്ദ്രൻ സ്വാഗതവും പ്രഫുല്ല ചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് ” ക്ഷേത്രം പ്രദേശം ഭരണകൂടം : കൊച്ചിയും തിരുവിതാംകൂറും തമ്മിലുള്ള പ്രാദേശിക നിയന്ത്രണത്തിലുള്ള പോരാട്ടം ” എന്ന വിഷയത്തിൽ ഡോ ശ്യാമ ബി മേനോനും ” സംഗമഗ്രാമവും സംഗമഗ്രാമത്തിലെ മാധവനും ” എന്ന വിഷയത്തിൽ പ്രൊഫ ലിറ്റി ചാക്കോയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അശോകൻ ചരുവിൽ, പ്രൊഫ സാവിത്രി ലക്ഷ്മണൻ എന്നിവർ മോഡറേറ്റർമാരായിരുന്നു. ഡോ എം വി അമ്പിളി, ടി എൻ രാമചന്ദ്രൻ , ഡോ സി വി സുധീർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. നാളെ രാവിലെ 9.30 ന് ” കൂടൽമാണിക്യം ഐതിഹൃങ്ങൾക്കപ്പുറം ചരിത്രത്തിലേക്ക് ” എന്ന വിഷയത്തിൽ സന്തോഷ് എളേടത്ത് പ്രബന്ധം അവതരിപ്പിക്കും

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

Get more updates from Pudukad News on Google