"> Skip to content
Sample Header Banner
October 31, 2026
⌕

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് കൺവെൻഷൻ

October 31, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം വനിതാ വിംഗ് കൺവെൻഷനും 2026 – 2028 വർഷത്തിലേക്കുള്ള തെരഞ്ഞെടുപ്പും ഇരിങ്ങാലക്കുട വ്യാപാരഭവനിൽ വച്ച് നടന്നു.

കൺവെൻഷൻ സംസ്ഥാന വനിതാ വിംഗ് ട്രഷററും ജില്ലാ വനിതാ വിംഗ് പ്രസിഡൻ്റുമായ ഷൈന ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം വനിതാ വിംഗ് ചെയർപേഴ്സൺ സുനിത ഹരിദാസ് അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം ചെയർമാൻ കെ.കെ. പോളി മുഖ്യപ്രഭാക്ഷണം നടത്തി.

ജില്ലാ വനിതാ വിംഗ് ജനറൽ സെക്രട്ടറി ഫൗസിയ ഷാജഹാൻ വരണാധികാരിയായിരുന്നു.

നിയോജക മണ്ഡലം ജനറൽ കൺവീനർ ഷാജു പാറേക്കാടൻ, ട്രഷറർ ടി.ജി. ശിവരാമൻ, ബേബി ജോസ് കാട്ട്ള എന്നിവർ ആശംസകൾ നേർന്നു.

ഷാന്റി ഉണ്ണികൃഷ്ണൻ സ്വാഗതവും, സിനി അനീഷ് നന്ദിയും പറഞ്ഞു.

ജോഫി ബിജു (ചെയർപേഴ്സൺ, ഷാന്റി ഉണ്ണികൃഷ്ണൻ (ജനറൽ കൺവീനർ), സിമി അനീഷ് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു

Get more updates from Pudukad News on Google