പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തണം; ആരോഗ്യ മന്ത്രിക്ക് നിവേദനം

പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തണം; ആരോഗ്യ മന്ത്രിക്ക് നിവേദനം

പുതുക്കാട്

താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ. മുരളീധരന് ഡിസിസി സെക്രട്ടറി സെബി കൊടിയന്‍, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ജോളി ചുക്കിരി എന്നിവരുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. താലൂക്ക് ആശുപത്രിയില്‍ 4 കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍മാരുടെയും ഒരു ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഇന്‍ ജനറല്‍ സര്‍ജറി തസ്തികയും നിലവില്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന് നിവേദനത്തില്‍ പറയുന്നു. ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമ്പോഴും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് ചികിത്സാ സൗകര്യങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് അടിയന്തര ഘട്ടങ്ങളില്‍ രോഗികള്‍ക്ക് തുണയാകേണ്ട കാഷ്വാലിറ്റി വിഭാഗത്തില്‍ 4 ഒഴിവുകള്‍ ഒരേസമയം കിടക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. ഈ സാഹചര്യത്തില്‍, ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് അടിയന്തരമായി നിയമനം നടത്തണമെന്നാണ് ആവശ്യം.

Spread the love
See also  രാപ്പാൾ പള്ളത്ത് കുറുമാലി പുഴയുടെ ബണ്ട് ഇടിഞ്ഞു PUDUKADNEWS.com

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top