PUDUKAD-NEWS-PUTHUKAD-NEWS

കാപ്പ ഉത്തരവ് പ്രകാരം മൂന്നു വധശ്രമകേസടക്കം 16 ക്രിമിനൽ കേസുകളിൽ പ്രതിയായ വലപ്പാട് സ്വദേശിയെ നാടുകടത്തി.

വലപ്പാട്: സ്റ്റേഷൻ റൗഡിയും നിരവധി ക്രിമിനൽക്കേസിലെ കേസിലെ പ്രതിയുമായ നാട്ടിക ചെമ്മാപ്പിള്ളി വെള്ളാഞ്ചേരി നിതിൻ (വക്കാണം കുട്ടു (32 വയസ്സ്) യാണ് കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് നാടുകടത്തിയത്. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ പി എസ് നല്കിയ ശുപാർശയിൽ തൃശ്ശൂർ റേഞ്ച് ഡി ഐ ജി നാരയണൻ ടി ഐ പി എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
നിതിന്റെ പേരിൽ വലപ്പാട് വാടാനപ്പള്ളി പോലീസ് സ്റ്റേഷനുകളിലായി മുന്ന് വധശ്രമ കേസുകൾ ലഹരിക്കടിമപ്പെട്ട് മനുഷ്യജീവനപകടം വരത്തക്കവിധം വാഹനമോടിച്ച ഒരു കേസ് പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ ഒരു കേസ് മയക്കുമരുന്ന് ഉപയോഗിച്ച ഒരു കേസ്, ആയുധ നിയമ പ്രകാരമുള്ള രണ്ടു കേസ് ലഹരിക്കടിമപെട്ട പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസ് നാല് അടിപിടികേസുകൾ എന്നിങ്ങനെ 16 കേസുകളിൽ പ്രതിയാണ് .
കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ എ,എസ് ഐ ഹരി ,എസ് സി പി ഒ സുബി എന്നിവർ പ്രധാന പങ്ക് വഹിച്ചു. “ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

Spread the love
See also  ഡൽഹിയിലെ സമരം; പോലീസ് നടപടിയെ അപലപിച്ച നടൻ ടൊവിനോയെ വിമർശിച്ചും അനുകൂലിച്ചും യുവജനസംഘടനകൾ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top