മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഗുണ്ടയും കൊലപാതക കേസിലെ പ്രതിയുമായ മരത്താക്കര എളംതുരുത്തി സ്വദേശിയും എടതിരുത്തി മുനയത്ത് താമസക്കാരനുമായ തെക്കേക്കര വീട്ടിൽ അമിത് ശങ്കറിനെയാണ് റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. എടത്തിരുത്തി മുനയം സ്വദേശി പുതുവീട്ടിൽ ശരത്തിനെയാണ് ഇയാൾ ആക്രമിച്ചത്.




