PUDUKAD-NEWS-PUTHUKAD-NEWS

കാഞ്ഞാണിയിൽ വാഹനാപകടം: രണ്ട് പേർ മരിച്ചു.

കാഞ്ഞാണി : ഏനാമാവ് റോഡിൽ കെഎസ്ബി 110 കെ.വി. സബ്സ്റ്റേഷനു മുന്നിൽ പിക്കപ്പ് വാനും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ വാടാനപ്പള്ളി സ്വദേശി കൊടുവത്ത്പറമ്പിൽ പ്രണവ് (17), കരുവന്തല സ്വദേശി ചുക്കാശ്ശേരി അഭിമന്യു (19) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ മദർ ഹോസ്പ‌ിറ്റലിൽ, പ്രവേശിപ്പിച്ചു. ശനിയാഴ്‌ച രാത്രി 10.30 ഓടെയാണ് അപകടം. ഇടറോഡിലേക്ക് തിരിഞ്ഞ പിക്കപ്പിൽ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. അപകടത്തിൽ പിക്കപ്പ് വാഹനത്തിലെ ജീവനക്കാരനും ബൈക്കിൽ യാത്ര ചെയ്തിരുന്ന മറ്റൊരു യുവാവിനുമാണ് പരിക്കേറ്റത്. വാടാനപ്പള്ളി ആക്സ് പ്രവർത്തകരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

Spread the love
See also  തെക്കേക്കര കുടുംബയോഗം വാർഷികം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top