PUDUKAD-NEWS-PUTHUKAD-NEWS

വധശ്രമം : കടവി രഞ്ജിത്തും, സഹായിയും വിയ്യൂർ പോലീസിൻറ പിടിയിൽ.

കുറിച്ചിക്കര സ്വദേശിയെ ദേഹോപദ്രവം ചെയ്ത് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ കുറിച്ചിക്കര പൂളക്കൽ സ്വദേശിയായ കടവിവീട്ടിൽ കടവി രഞ്ജിത്ത് എന്നുവിളിക്കുന്ന രഞ്ജിത്ത് (43), പൂളക്കൽ സ്വദേശിയായ കറപ്പം വീട്ടിൽ സുധീർ (50) എന്നിവരാണ് വിയ്യൂർ പോലീസിൻറ പിടിയിലായത്.
മെയ് 24 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രതികൾ കുറിച്ചിക്കര സ്വദേശിയുടെ ഫ്ളാറ്റിലേക്ക് അതിക്രമിച്ചു കയറി കഠിനമായ ദേഹോപദ്രവം ചെയ്ത് വധിക്കാൻ ശ്രമിക്കുകയായിരുന്നു. തടയാൻ വന്ന ഉമ്മയേയും പ്രതികൾ ഉപദ്രവിച്ചിരുന്നു. ഇക്കാര്യം അറിഞ്ഞ ഉടൻ വിയ്യൂർ പോലീസ് സ്ഥലത്തെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്‌തു. കേസ് റജിസ്റ്റർ ചെയ്ത‌് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
അന്വേഷണത്തിൽ കടവി രഞ്ജിത്തിന് വിവിധ പോലീസ് സ്റ്റേഷനുകളിലായി 58 ഓളം കേസുകൾ നിലവിലുണ്ടെന്നും, കൂടാതെ നിരവധി തവണ കാപ്പ നിയമപ്രകാരം നാടുകടത്തപെട്ടിട്ടുണ്ടെന്നും കണ്ടെത്തി. രണ്ടാം പ്രതിയായ സുധീറിന് വിവിധ പോലീസ് സ്റ്റേഷനുകളിലായി 12 ഓളം കേസുകൾ നിലവിലുണ്ട്. വിയ്യൂർ എസ് എച്ച് ഒ മഹേഷ്കുമാറിന്റെ അന്വേഷണ സംഘത്തിൽ ജൂനിയർ എസ് ഐ ശ്രിജിൻ, എ എസ് ഐ സജീവ് എ. വി, ജിഎസ് സിപിഒ ജോൺസൻ, സിപിഒമാരായ ടോമി, അഖിലേഷ് , കൃഷ്‌ണ പ്രസാദ്, ഭദ്രൻ,

Spread the love
See also  പഠനോപകരണ വിതരണവും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top