ഭക്തിനിർഭരമായി ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദുക്റാന ഊട്ടുതിരുനാൾ

ഭക്തിനിർഭരമായി ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദുക്റാന ഊട്ടുതിരുനാൾ

ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രലിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മ ആചരിക്കുന്ന ദുക്റാന തിരുനാൾ ഭക്തിനിർഭരമായി.

രാവിലെ വിശുദ്ധ കുർബാന, ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി, തുടർന്ന് ഊട്ടുനേർച്ച വെഞ്ചിരിപ്പ് എന്നിവ നടന്നു. തുടർന്ന് നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് റവ. ഫാ. ജോൺ പാലിയേക്കര മുഖ്യകാർമികത്വം വഹിച്ചു. റവ. ഫാ. ജോബി മേനോത്ത് തിരുനാൾ സന്ദേശം നൽകി. ശേഷം ആഘോഷമായ തിരുനാൾ പ്രദക്ഷിണവും അരങ്ങേറി.

25000 പേർക്ക് കത്തീഡ്രൽ അങ്കണത്തിലെ പന്തലിൽ ഒരുക്കിയ നേർച്ചസദ്യ കഴിക്കാൻ രാവിലെ 8.30 മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

Spread the love
See also  സപ്ലൈകോ: റെക്കോഡ് വിൽപ്പന.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top