ഗൾഫിൽ മയക്ക് മരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ നാട്ടിലെത്തി വീണ്ടും രാസലഹരി വിൽപ്പന.

ഗൾഫിൽ മയക്ക് മരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ നാട്ടിലെത്തി വീണ്ടും രാസലഹരി വിൽപ്പന.

വലപ്പാട് : ഗൾഫ് രാജ്യങ്ങളിൽ മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഭവിച്ച ശേഷം നാട്ടിലെത്തിയ രണ്ടുപേർ വീണ്ടും മാരക മയക്കുമരുന്നായ MDMA വിൽപ്പന നടത്തുന്നതിനിടെ പോലീസിന്റെ പിടിയിലായി.
വലപ്പാട് സ്വദേശി പുതിയവീട്ടിൽ മുഹമ്മദ് റാഷിദ് (31), പുല്ലൂറ്റ് സ്വദേശി കുന്നുപുറത്ത് വീട്ടിൽ ഷംനാദ് (34) എന്നിവരാണ് 20 ഗ്രാമോളം MDMA-യുമായി തൂഫാൻ സ്പെഷ്യൽ സ്ക്വാഡും വലപ്പാട് പോലീസും ചേർന്ന് പിടികൂടിയത്. വലപ്പാട് പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരുന്നു.
ഗൾഫിൽ വെച്ച് മയക്കുമരുന്ന് കേസിൽ ഷംനാദ് ആറു വർഷവും, മുഹമ്മദ് റാഷിദ് ഒന്നര വർഷവും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയ ശേഷവും ഇവർ മയക്കുമരുന്ന് ഇടപാടുകൾ തുടരുകയായിരുന്നു.

Spread the love
See also  വടക്കാഞ്ചേരിയിൽ വൻ ലഹരിവേട്ട: 160 ഗ്രാം എം.ഡി.എം.എ.യുമായി കുന്നംകുളം സ്വദേശി പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top