തൃപ്രയാർ ക്ഷേത്രത്തിലെ നാലമ്പല തീർത്ഥാടനത്തോടനുബന്ധിച്ച് വാടാനപ്പള്ളി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നാട്ടിക ഗ്രാമപ്പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ തൃപ്രയാർ ക്ഷേത്രപരിസരം മുതൽ സെന്റർ വരെയുള്ള ഹോട്ടലുകൾ, ബേക്കറികൾ ശീതളപാനീയ വില്പന ശാലകൾ, താൽകാലിക കടകൾ തുടങ്ങി 29 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
ശുചിത്വ സൗകര്യങ്ങളുടെ പോരായ്മ,മാലിന്യ സംസ്കരണ സൗകര്യങ്ങളുടെ അഭാവം, ഇന്ത്യൻ പുകയില നിയന്ത്രണ നിയമം 2003 പാലിക്കാത്ത സ്ഥാപനങ്ങൾ,ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങൾ തുടങ്ങി 7 സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം മുന്നറിയിപ്പ് നോട്ടീസ് നൽകി.
പരിശോധനക്ക് തൃശൂർ ജില്ലാ മെഡിക്കൽ ഓഫിസിലെ ടെക്നിക്കൽ അസിസ്റ്റന്റ് ചാർജ്ജ് വഹിക്കുന്ന ടി. പി. ഹനീഷ് കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി. രാജൻ, എസ്. എൽ. ദീപ,എ. എ. സുബൈർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്. ഫസീല ബീവി, എൽ. അഖില, സി. പി. നിഷൻ, ഫിദ ഫാത്തിമ, ഒ. പ്രിയ കുമാരി, ടി. എസ്. സബീന,പി. ആർ. കീർത്തന നാട്ടിക ഗ്രാമപ്പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ആർ.റീജ. തുടങ്ങയവർ നേതൃത്വം നൽകി.



