PUDUKAD-NEWS-PUTHUKAD-NEWS

പ്രിയദർശിനി യാത്രക്ക് സ്വീകരണം നൽകി താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മറ്റി.

പെരിങ്ങോട്ടുകര : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് താന്ന്യം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരണ്ടിയിലെ വനിതകൾക്ക് കെ എസ് ആർടിസി ബസിൽ സൗജന്യ യാത്ര പ്രിയദർശിനി ആരംഭിച്ച് ഒരു മാസം പിന്നിടുന്ന ഇന്ന് തൃശ്ശൂർ – പാലക്കൽ – അമ്മാടം – ചാഴൂർ – പെരിങ്ങോട്ടുകര – ചെമ്മാപ്പിള്ളി – തൃപ്രയാർ വഴി രാവിലെ എറണാങ്കുളത്തേക്ക് പോകുന്ന പ്രിയദർശിനി ബസിന് 6.30 ന് പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററിൽ സ്വീകരണവും, മധുരവിതരണവും നടത്തി.
ഡ്രൈവർ രാജു ബേബി, കണ്ടക്ടർ ജീജോ മോഹൻഎന്നിവരെ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആന്റോ തൊറയൻ ഷാൾ അണിയിച്ചു അനുമോദനങ്ങൾ നേർന്നു, ബസ് യാത്രക്കാർക്ക് മധുരവിതരണവും നടത്തി. വാഗ്ദാനങ്ങൾ പാലിച്ച് മുന്നോട്ട് പോകുന്ന UDF സർക്കാരിന് അഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യങ്ങളുമായാണ് ബസിനെ പ്രവർത്തകർ സ്വീകരിച്ചത്. ബ്ലോക്ക് കോൺഗ്രസ്സ് ട്രഷറർ വി.കെ.പ്രദീപ് സി എം പി ജില്ല കമ്മറ്റി മെമ്പർ പി.ബി. രമേഷ്
കോൺഗ്രസ് നേതാക്കളായ സിദ്ദിഖ് കൊളത്തേക്കാട്ട്, കെ.എൻ. വേണു ഗോപാൽ, സജീവൻ ഞാറ്റുവെട്ടി, ഷിബിത സലീഷ്, രണുക റിജു, സക്കീന റസാഖ്, ഗോപാലകൃഷ്ണൻ, വിൻസെന്റ് കുണ്ടുകുളങ്ങര, നിസാർ കുമ്മം കണ്ടത്ത്, രമേഷ് കീഴുപ്പിള്ളിക്കര, രാജൻ, ചെറിയയ്യപ്പൻ, തിലകൻ,സ സലീഷ് കരിപ്പാറ എന്നിവർ നേതൃത്വം നൽകി.

Spread the love
See also  എ.ഡി. ബെന്നിക്ക് സർഗ്ഗ ശ്രേഷ്ഠ പുരസ്കാരം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top