ഇരിഞ്ഞാലക്കുട ഐടിയു ബാങ്കിലെ നിക്ഷേപകരെ അവഹേളിച്ചുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കേയ്യറ്റം ചെയ്ത യൂത്ത് കോണ്‍ഗ്രസിനെതിരെ പരാതിയുമായി പ്രസ്‌ക്ലബ്ബ്‌

ഇരിഞ്ഞാലക്കുട ഐടിയു ബാങ്കിലെ നിക്ഷേപകരെ അവഹേളിച്ചുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കേയ്യറ്റം ചെയ്ത യൂത്ത് കോണ്‍ഗ്രസിനെതിരെ പരാതിയുമായി പ്രസ്‌ക്ലബ്ബ്‌

 

 

സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുടയിൽ മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം; കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എംഎൽഎ യ്ക്കും പോലീസ് വകുപ്പിനും പരാതി നൽകി പ്രസ്സ് ക്ലബ്

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തിൽ മാധ്യമപ്രവർത്തകർക്ക് നേരെ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കയ്യേറ്റത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ യ്ക്കും റൂറൽ എസ്പിക്കും പരാതി നൽകി ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ്. സാമ്പത്തികമായ അച്ചടക്കം പാലിക്കാഞ്ഞതിനെ തുടർന്ന് ആർബിഐ യുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇരിങ്ങാലക്കുട ടൗൺ ബാങ്കിലെ സ്ത്രീകൾ അടക്കം വരുന്ന നിക്ഷേപകർ നഗരസഭ അധികൃതർക്ക് നിവേദനം നൽകി മടങ്ങുമ്പോൾ നിക്ഷേപകരെ അവഹേളിക്കുകയും ഇത് സംബന്ധിച്ച് സംസാരിച്ച വ്യക്തിയോട് പേര് വിവരങ്ങൾ ആരാഞ്ഞപ്പോൾ പ്രകോപിതരായി ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ തുനിയുകയായിരുന്നുവെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിർഭയമായ മാധ്യമപ്രവർത്തനത്തിനുള്ള സാഹചര്യം ഒരുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലബ് പ്രസിഡൻ്റ് വി ആർ സുകുമാരൻ, സെക്രട്ടറി ടി ജി സിബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരാതികൾ കൈമാറിയത് . ഇത് സംബന്ധിച്ച ദൃശ്യങ്ങളും പത്രറിപ്പോർട്ടുകളും മാധ്യമ പ്രവർത്തകർ പരാതിയോടൊപ്പം കൈമാറിയിട്ടുണ്ട്

Spread the love
See also  പടിയൂരിൽ കർഷക ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top