September 9, 2026

ഷൂട്ടിംഗ് സെറ്റിൽ ഷോക്കേറ്റ് മരണം.

ഷൂട്ടിംഗ് സെറ്റിൽ ഷോക്കേറ്റ് മരണം.

ആലുവ എടയാറിൽ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായ ദാരുണ അപകടത്തിൽ ടെക്‌നീഷ്യന് ദാരുണാന്ത്യം. തൃശ്ശൂർ സ്വദേശിയായ വിഷ്‌ണുവാണ് ലൈറ്റിങ് ജോലികൾക്കിടെ ഷോക്കേറ്റ് മരണപ്പെട്ടത്. പ്രമുഖ നടൻ നിവിൻ പോളി കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് ദാരുണമായ സംഭവം നടന്നത്.
എടയാറിലെ ലൊക്കേഷനിൽ ചിത്രീകരണത്തിൻ്റെ ആദ്യ ദിനമായിരുന്നു ഇന്ന്. ജോലികൾ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായി വിഷ്‌ണുവിന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Spread the love
See also  ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: നാല് കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ ചെന്നൈ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *