യുവാവിനെ ഇടിവളകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ

🌐 Select your Language:
Current: മലയാളം
കടപ്പുറം ആനന്ദവാടിയിൽ യുവാവിനെ ഇടിവള ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടാപ്പ് മാട് സ്വദേശികളായ ചാലിൽ മുഹമ്മദ് ബിലാൽ (29), ചാലിൽ ഷഹറൂദ് (27), കടപ്പുറം കുറ്റിയാലയ്ക്കൽ വീട്ടിൽ നാസിൽ (27) എന്നിവ ചാവക്കാട് എസ്എച്ച്ഒ പ്രീത ബാബു, എസ്ഐ വി.ബി. അനൂപ്, എസ്സിപിഒ രതീഷ്, സിപിഒമാരായ മരിയദാസ്, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. തൊട്ടാപ്പ് സ്വദേശി മുനീഫിനെയാണ് കഴിഞ്ഞ 4ന് സംഘംചേർന്ന് ആക്രമിച്ചത്
Get more updates from Pudukad News on Google



