പെരിഞ്ഞനത്ത് തെരുവുനായയുടെ ആക്രമണം; എട്ടുപേർക്ക് കടിയേറ്റു

🌐 Select your Language:
Current: മലയാളം
പെരിഞ്ഞനം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ എട്ടുപേർക്ക് കടിയേറ്റു. കുറ്റിലക്കടവ്, പൊന്മാനിക്കുടം, കൊറ്റംകുളം തുടങ്ങിയ ഭാഗങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.
ഇന്നലെ വൈകീട്ടും ഇന്ന് രാവിലെയുമായാണ് എട്ടുപേർക്ക് കടിയേറ്റത്. ഇന്ന് രാവിലെ പത്രവിതരണത്തിനെത്തിയ ആളും നായയുടെ ആക്രമണത്തിനിരയായി. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
സംഭവമറിഞ്ഞതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ തളിക്കുളം എനിമൽ സ്ക്വാഡിനെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ സംഘം തെരുവുനായയെ പിടികൂടി നിരീക്ഷണത്തിലാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാജു പറഞ്ഞു.
Get more updates from Pudukad News on Google





