"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
മത്സര വള്ളം കളികൾക്കിടെ ചെറു വള്ളങ്ങൾ ഭീഷണിയാകുന്നു. ട്രാക്ക് സുരക്ഷയിൽ ആശങ്ക. താഴത്തങ്ങാടി വള്ളംകളി ബി ഗ്രേഡ് ഫൈനലിൽ മത്സരവള്ളത്തിൽ ചെറു വള്ളം തട്ടിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാ തിരിക്കാൻ നടപടി വേണം   •  പിണറായിയുടെ ഔദ്യോഗിക വാഹനം സസ്പെൻഷനിലുള്ള ഗൺമാൻമാർ ഉപയോഗിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. ഡ്രൈവറുടെ ‘ലിഫ്റ്റ്’ വാദം പൊളിഞ്ഞത് ടവർ ലൊക്കേഷൻ പരിശോധനയിൽ. ഡ്രൈവർ ഷിനോജിനെതിരെ നടപടിക്ക് ശുപാർശ. മുൻപും എസ്കോർട്ട് വാഹനം ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ   •  ഒരു ലിറ്റർ ഫിനൈലിന് 33,500 രൂപ, എൽ.ഇ.ഡി ബൾബിന് 11,800 രൂപ! മധ്യപ്രദേശിൽ നഗരസഭകളുടെ സാധനം വാങ്ങലിൽ 250 കോടി രൂപയുടെ വൻ അഴിമതി പുറത്തുകൊണ്ടുവന്ന് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ   •  ഡൽഹി-എൻ.സി.ആറിൽ അർദ്ധരാത്രിയിൽ ഇടിമിന്നലോടെ കനത്ത മഴ; താപനില കുത്തനെ കുറഞ്ഞു, ദേശീയ തലസ്ഥാന മേഖലയിൽ വരും ദിവസങ്ങളിലും തണുത്ത അന്തരീക്ഷം തുടരുമെന്ന് പ്രവചനം   •  കർഷകർക്കും വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും രാഹുലിന്‍റെ ക്ഷണം, നവംബർ ഒന്നിന് രാംലീല മൈതാനിയിൽ റാലി നടത്താൻ ഇന്ത്യ മുന്നണി   •  

ആനമല റോഡിൽ കലുങ്ക് പണി തുടങ്ങി

October 25, 2026
Share this post to
🌐 Select your Language: Current: മലയാളം

അതിരപ്പിള്ളി : ആനമലറോഡിൽ കലുങ്കിന്റെ പണി തുടങ്ങി. മലക്കപ്പാറക്കടുത്ത് പത്തടിപ്പാലത്ത് കലുങ്ക് ഇടിഞ്ഞതിനെത്തുടർന്ന് താത്‌കാലികപാത നിർമിച്ചായിരുന്നു ഗതാഗതം.

എന്നാൽ, ഈ പാത പൊളിച്ച്‌ ഗതാഗതം സുഗമമാക്കാൻ കലുങ്ക് പുനർ നിർമിക്കാൻ പൊതുമരാമത്തുവകുപ്പിന് നിർദേശം ലഭിക്കുകയായിരുന്നു. ഇതേത്തുടർന്ന് ചരക്കുവാഹനങ്ങളുൾപ്പെടെ വിനോദസഞ്ചാരികളുടെ വലിയ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി എത്രയും പെട്ടെന്ന് നിർമാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പൊതുമരാമത്തുവകുപ്പ്.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ചാലക്കുടി ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ വാഴച്ചാലിൽ വനംവകുപ്പിന്റെ ചെക്ക്‌പോസ്റ്റിൽ തടയും. തമിഴ്നാട്ടിൽനിന്നു വരുന്ന വാഹനങ്ങൾ മലക്കപ്പാറ ചെക്ക്‌പോസ്റ്റിലും തടയും. ക്രിസ്‌മസ് അവധിക്കു മുൻപ് കലുങ്കിന്റെ നിർമാണം പൂർത്തിയാക്കണമെന്ന് വാൽപ്പാറയിലെയും മലക്കപ്പാറയിലെയും വ്യാപാരികൾ ആവശ്യപ്പെട്ടു.

Get more updates from Pudukad News on Google