ഗുരുവായൂർ–കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

🌐 Select your Language:
Current: മലയാളം
റോഡിലെ കുഴികൾ അടയ്ക്കാമെന്ന് ഉറപ്പ്; ഒരാഴ്ചയ്ക്കുള്ളിൽ നിർമ്മാണം ആരംഭിക്കുമെന്നും വാഗ്ദാനം.
ഗുരുവായൂർ–കൊടുങ്ങല്ലൂർ റൂട്ടിൽ നാളെ നടത്താൻ തീരുമാനിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചതായി ബിഎംഎസ് നേതാക്കൾ അറിയിച്ചു.
ഗുരുവായൂർ എംഎൽഎ, പോലീസ് ഉദ്യോഗസ്ഥർ, ദേശീയപാത നിർമാണ കമ്പനി പ്രതിനിധികൾ എന്നിവരുമായി ബിഎംഎസ് ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.
രണ്ടുദിവസത്തിനുള്ളിൽ റോഡിലെ വലിയ കുഴികൾ താൽക്കാലികമായി അടയ്ക്കാമെന്ന് ശിവാലയ കമ്പനിയും ഒരാഴ്ചയ്ക്കുള്ളിൽ റോഡ് നിർമാണം ആരംഭിക്കാമെന്ന് പുതിയ കരാറുകാരനും ഉറപ്പുനൽകിയതായി ബിഎംഎസ് അറിയിച്ചു.
Get more updates from Pudukad News on Google






