കയ്പമംഗലം വഞ്ചിപ്പൂര ബീച്ചിൽ സ്കൂൾ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കയ്പമംഗലം വഴിയമ്പലം കിഴക്ക് കുറ്റിക്കാട്ട് ക്ഷേത്രത്തിനടുത്ത് തട്ടാർകുഴി വീട്ടിൽ അമീർഅലി (17) ആണ് മരിച്ചത്. തട്ടാർകുഴി വീട്ടിൽ സുബീറിൻ്റെ മകനാണ്.
ഇന്ന് രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർഥി സ്കൂളിൽ എത്തിയിരുന്നില്ല. കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ കയ്പമംഗലം പോലീസിൽ അറിയിക്കാനായി സ്റ്റേഷനിൽ എത്തിയ സമയത്താണ് കുട്ടിയുടെ മരണവിവരം എത്തുന്നത്.
കയ്പമംഗലം വഞ്ചിപ്പുര ബീച്ചിനടുത്താണ് കുട്ടിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ചെന്ത്രാപ്പിന്നി ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.


