മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി, പ്രഖ്യാപനം മെയ്യ് 6ന് ശേഷം.
സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി. ലിറ്ററിന് നാല് രൂപ കൂട്ടും. പ്രഖ്യാപനം ഇന്നുണ്ടാവില്ലെന്നും തീരുമാനം നടപ്പിലാക്കുക മെയ്യ് 6ന് ശേഷമെന്നും ഡയറക്ടർ ബോർഡ് അറിയിച്ചു. ഇന്ന് തന്നെ വില വർധന പ്രാബല്യത്തിൽ വരുത്താത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഭരണ സമിതി നേതൃത്വം നൽകുന്ന എറണാകുളം യൂണിയൻ രംഗത്തെത്തി. പാൽ വില വർദ്ധിപ്പിക്കാൻ ചേർന്ന യോഗത്തിലാണ് ഡയറക്ടർ ബോർഡ് തീരുമാനം വ്യക്തമാക്കിയത്.
മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി, പ്രഖ്യാപനം മെയ്യ് 6ന് ശേഷം. Read More »


