Thrissur District

All other from thrissur District

PUDUKAD-NEWS-PUTHUKAD-NEWS

ദേശീയപാതയിൽ പിക്കപ്പ് വാഹനം മറിഞ്ഞു

ചെന്ത്രാപ്പിന്നി: ദേശീയ പാതയിൽ പിക്കപ്പ് വാഹനം മറിഞ്ഞ് അപകടം. ചാലക്കുടിയിൽനിന്ന് പാലുമായി കാഞ്ഞാണിയിലേക്ക് പോയിരുന്ന വാഹനമാണ് നിയന്ത്രണം തെറ്റി മറിഞ്ഞത്. ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ റോഡിന് സമീപം വ്യാഴാഴ്ച‌ പകൽ മൂന്നോടെ ആയിരുന്നു അപകടം.ടയർ പൊട്ടിയാണ് നിയന്ത്രണം വിട്ടതെന്ന് യാത്രികർ പറഞ്ഞു. സമീപത്തെ കടയുടെ മുന്നിലേക്കാണ് മറിഞ്ഞത്. രണ്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർക്ക് ചെറിയ പരിക്കുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന പാൽ റോഡിൽ ഒഴുകിയ നിലയിലാണ്.

ദേശീയപാതയിൽ പിക്കപ്പ് വാഹനം മറിഞ്ഞു Read More »

PUDUKAD-NEWS-PUTHUKAD-NEWS

‘ഞാന്‍ ആണ് വണ്ടി ഓടിച്ചിരുന്നത്; ബൈക്ക് വന്ന് കാറില്‍ ഇടിക്കുകയായിരുന്നു; ടെന്‍ഷനായിപ്പോയി’; മണിയന്‍പിള്ള രാജു

തിരുവനന്തപുരം: വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിന് സമീപമുണ്ടായ വാഹനാപകടത്തില്‍ പ്രതികരണവുമായി കാര്‍ ഓടിച്ച നടന്‍ മണിയന്‍ പിള്ള രാജു.ബൈക്ക് വന്ന് കാറില്‍ ഇടിക്കുകയായിരുന്നെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്കാണ് പരുക്കേറ്റത്. ഞാന്‍ ആണ് വണ്ടി ഓടിച്ചിരുന്നത്. ട്രിവാന്‍ട്രം ക്ലബ്ബില്‍ ഇറങ്ങുകയായിരുന്നു. വഴുതക്കാട് ഭാഗത്ത് നിന്ന വണ്ടി വന്ന് ഇടിക്കുകയായിരുന്നു. സൈഡ് ബമ്പറിലാണ് ഇടിച്ചത്. സുഖമില്ലാതിരിക്കുകയായിരുന്നു. വല്ലാത്ത ടെന്‍ഷനായിപ്പോയി – മണിയന്‍പിള്ള രാജു പറഞ്ഞു. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം നടന്നത്. ട്രിവാന്‍ഡ്രം ക്ലബ്ബില്‍

‘ഞാന്‍ ആണ് വണ്ടി ഓടിച്ചിരുന്നത്; ബൈക്ക് വന്ന് കാറില്‍ ഇടിക്കുകയായിരുന്നു; ടെന്‍ഷനായിപ്പോയി’; മണിയന്‍പിള്ള രാജു Read More »

PUDUKAD-NEWS-PUTHUKAD-NEWS

യുവാക്കളെ ഇടിച്ച് തെറിപ്പിച്ചത് നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാക്കളെ ഇടിച്ച് തെറിപ്പിച്ചത് നടൻ മണിയൻപിള്ള രാജുവിൻ്റെ കാർ. വാഹനത്തിന്റെ ആർ സി ഓണറുടെ പേര് സുധീര്‍കുമാര്‍ എന്നാണ്. മണിയന്‍പിളള രാജുവിന്റെ യഥാര്‍ത്ഥ പേരാണ് സുധീര്‍ കുമാര്‍. അപകടത്തിന് ശേഷം കാർ നിർത്താതെ പോയിരുന്നു. ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതികരണവുമായി മണിയന്‍പിളള രാജുവിന്റെ മകന്‍ നിരഞ്ജ് രംഗത്തെത്തിയിരുന്നു. മണിയന്‍പിളള രാജു ഇന്നലെ ദിവസം ട്രിവാന്‍ഡ്രം ക്ലബിലേക്ക് ഡ്രൈവര്‍ക്കൊപ്പം

യുവാക്കളെ ഇടിച്ച് തെറിപ്പിച്ചത് നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍; കേസെടുത്ത് പൊലീസ് Read More »

PUDUKAD-NEWS-PUTHUKAD-NEWS

വേണുനാദം മ്യൂസിക്ക് അക്കാദമിയുടെ ആദരിക്കൽ ചടങ്ങും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു

തൃശൂർ: സംഗീത വിദ്യാഭ്യാസരംഗത്ത് ഇരുപത് വർഷത്തിലറെ പ്രവർത്തന പരിചയമുള്ള വേണുനാദം മ്യൂസിക്ക് അക്കാദമിയുടെ ആദരിക്കൽ ചടങ്ങും ലോഗോ പ്രകാശനവും നടന്നു. പൂങ്കുന്നം ഉദയനഗറിലെ സരസ്വതി വിദ്യാനികേതനിൽ വൈകുന്നേരമാണ് ചടങ്ങ് നടന്നത്.ഡോ. കൃഷ്ണ ഗോപിനാഥും വേണുനാദം കുടുംബവും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ അക്കാദമിയിലെ വിദ്യാർത്ഥികളായ മണികണ്ഠൻ, സംസ്ഥാന അവാർഡ് നേടിയ പൂജ രമേഷ്, സൗമ്യ, നിവേദിത, നാഷണൽ അവാർഡും സ്റ്റേറ്റ് അവാർഡും നേടിയ ശ്രേയസ് കിരൺ, ദേവാനന്ദ്, ശ്രീഹരി എന്നിവരെയും വിശിഷ്ട അതിഥികളായ ഗിരീഷ് കുമാറിനെയും ഡോ. ഭാനുമതി

വേണുനാദം മ്യൂസിക്ക് അക്കാദമിയുടെ ആദരിക്കൽ ചടങ്ങും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

ക്രൈസ്റ്റ് കോളേജിന് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിൻ്റെ അവാർഡ്

ക്രൈസ്റ്റ് കോളേജിന് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിൻ്റെ അവാർഡ്   ഇരിങ്ങാലക്കുട :സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻ്റെ പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. മൃഗപരിപാലനത്തിനും ഗവേഷണത്തിനും നൂതനരീതികൾ അവലംബിച്ച് ക്രൈസ്റ്റ് കോളേജിൽ തുടങ്ങിയ ‘ക്രൈസ്റ്റ് അഗ്രോ ഫാം’ ആണ് സംസ്ഥാന സർക്കാരിൻ്റെ ഈ അവാർഡിന് അർഹമായത്. തൃശ്ശൂർ കലക്ടറേറ്റിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ കോളേജിനുവേണ്ടി മാനേജർ ഫാ ജോയ് പീണിക്കപറമ്പിൽ, പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ബർസാർ ഫാദർ ഡോ. വിൻസെൻ്റ് എൻ എസ് എന്നിവർ ജില്ലാ

ക്രൈസ്റ്റ് കോളേജിന് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിൻ്റെ അവാർഡ് Read More »

PUDUKAD-NEWS-PUTHUKAD-NEWS

കയ്പ്പമംഗലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്ക്.

ദേശീയപാതയിൽ കൈപ്പമംഗലം വഴിയമ്പലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്ക്. കയ്പമംഗലം കൂരികുഴി സ്വദേശികളായ തിണ്ടിക്കൽ ഹക്കീം, വേളയിൽ സിറാജ്, മൂന്നുപീടിക സ്വദേശി കണ്ണംകുളത്ത് ഹബീബ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരിഞ്ഞനം ലൈഫ് ഗാർഡ്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിലും, തൃശൂർ എലൈറ്റ് ആശുപത്രിയിലും എത്തിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ വഴിയമ്പലം മേൽപ്പാലത്തിന് സമീപത്തായിരുന്നു അപകടം.

കയ്പ്പമംഗലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്ക്. Read More »

PUDUKAD-NEWS-PUTHUKAD-NEWS

യുവാക്കളെ കാർ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ മണിയൻപിള്ള രാജുവിനെതിരെ പോലീസ് കേസെടുത്തു.

തിരുവനന്തപുരം : വാഹനം കൊണ്ട് യുവാക്കളെ ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിനെതിരെ പോലീസ് കേസെടുത്തു. ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടകരമായി വാഹനം ഓടിച്ചതിനും അലക്ഷ്യമായി, മനുഷ്യജീവന് ആപത്തുണ്ടാകുന്ന വിധത്തിൽ വാഹനമോടിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകളും ചേർത്തിട്ടുണ്ട്. എഫ്ഐആറും രജിസ്റ്റർ ചെയ്‌തു. അപകടത്തിന് ശേഷം കാർ നിർത്താതെ പോയിരുന്നു.

യുവാക്കളെ കാർ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ മണിയൻപിള്ള രാജുവിനെതിരെ പോലീസ് കേസെടുത്തു. Read More »

PUDUKAD-NEWS-PUTHUKAD-NEWS

കാർ മരത്തിലിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു.

വാടാനപ്പള്ളി : കാർ മരത്തിൽ ഇടിച്ചു കാർ യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റു. തൃത്തല്ലൂർ സഹകരണ ബാങ്കിന് മുൻവശത്ത് ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം.

കാർ മരത്തിലിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. Read More »

പോക്സോ കേസിൽ യുവാവിന് 47 വർഷം കഠിനതടവും പിഴയും ശിക്ഷ

പോക്സോ കേസിൽ യുവാവിന് 47 വർഷം കഠിനതടവും പിഴയും ശിക്ഷ

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ  ലൈംഗികമായി പീഡനത്തിനിരയാക്കിയ പ്രതിക്ക് 47 വർഷം കഠിന തടവും 1,40,000 രൂപ പിഴയും ശിക്ഷ.വാടാനപ്പള്ളി പണിക്കശ്ശേരി വീട്ടിൽ  അമര്‍ തേജസ് (26)നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.പിഴ അടക്കാത്ത പക്ഷം 14 മാസം കൂടി അധികതടവ് അനുഭവിക്കണം. പിഴസംഖ്യ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.2021 ഓഗസ്റ്റ് മാസം മുതൽ 2023 സെപ്റ്റംബർ മാസം വരെയുള്ള സമയത്താണ് കേസിന് ആസ്പദമായ സംഭവം. വാടാനപ്പള്ളി പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 30 ഓളം

പോക്സോ കേസിൽ യുവാവിന് 47 വർഷം കഠിനതടവും പിഴയും ശിക്ഷ Read More »

Scroll to Top