Thrissur District

All other from thrissur District

PUDUKAD-NEWS-PUTHUKAD-NEWS

തൃപ്രയാർ പാലത്തിന്റെ കൈവരിയിൽ ടാറ്റ ഇൻട്ര പിക്കപ്പ്  ഇടിച്ചു :  തമിഴ്നാട് സ്വദേശികളായ രണ്ട് പേർക്ക് പരിക്ക്.

തൃപ്രയാർ ക്ഷേത്രത്തിന് സമീപം പാലത്തിന് മുകളിൽ ടാറ്റ ഇൻട്ര പിക്കപ്പ് പാലത്തിന്റെ കൈവരിയിലിടിച്ച്  അപകടം. തമിഴ്നാട് പഴനി സ്വദേശികളായ സെൽവൻ മകൻ മുത്തുപ്പാണ്ടി(29), മുരുകൻ മകൻ മനോജ് കുമാർ(19) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ വലപ്പാട് ദയ എമർജൻസി കെയർ സെന്ററിൽ പ്രവേശിപ്പിച്ചു.

തൃപ്രയാർ പാലത്തിന്റെ കൈവരിയിൽ ടാറ്റ ഇൻട്ര പിക്കപ്പ്  ഇടിച്ചു :  തമിഴ്നാട് സ്വദേശികളായ രണ്ട് പേർക്ക് പരിക്ക്. Read More »

PUDUKAD-NEWS-PUTHUKAD-NEWS

അരിമ്പൂർ പതിനാറുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരു പ്രതി കൂടി റിമാന്റിലേക്ക്.

അന്തിക്കാട് : അരിമ്പൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ധനുപ്പൂയ മഹോത്സവത്തിനിടെ നടന്ന കാവടിയാട്ടത്തിനിടെ ഡാൻസ് കളിക്കുന്നതിനിടയിൽ പ്രതി 16 വയസുള്ള കുട്ടിയുടെ ദേഹത്തേക്ക് വീണപ്പോൾ തള്ളി മാറ്റിയതിലുള്ള വൈരാഗ്യത്താൽ 16 വയസുള്ള കുട്ടിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരു പ്രതിയെ കൂടി പിടി കൂടി തൃശ്ശൂർ റൂറൽ പോലീസ്. അന്തിക്കാട് പരയ്ക്കാട് വില്ലേജിൽ അരിമ്പൂർ കാരക്കാട്ട് പറമ്പിൽ വീട്ടിൽ അനന്തു (21 വയസ്സ്), എന്നയാളാണ് അറസ്റ്റിലായത്. അരിമ്പൂർ നാലാംകല്ല് സ്വദേശി ചേന്ദംകുളം വീട്ടിൽ ശ്രീഷ്ണവ് 20 വയസ്,

അരിമ്പൂർ പതിനാറുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരു പ്രതി കൂടി റിമാന്റിലേക്ക്. Read More »

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ. പൊറത്തിശ്ശേരി സ്വദേശി ഇക്കണ്ടപറമ്പിൽ വീട്ടിൽ ജിഷ്ണു (30)നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.പൊറത്തിശ്ശേരി ചർച്ച് സ്വദേശി കുറുമത്ത് വീട്ടിൽ സുജിത്തിനെയാണ് ഇയാൾ ആക്രമിച്ചത്. ജിഷ്ണു ഇരിങ്ങാലക്കുട, കാട്ടൂർ, വലപ്പാട്, കൊരട്ടി, തൃശ്ശൂർ റൂറൽ വനിതാ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു പോക്സോ കേസ്സിലും, രണ്ട് കവർച്ചക്കേസിലും, ഒരു വധശ്രമക്കേസിലും അടക്കം അഞ്ച് ക്രിമിനൽക്കേസിലെ പ്രതിയാണ്.

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ Read More »

PUDUKAD-NEWS-PUTHUKAD-NEWS

കൊടുങ്ങല്ലൂരിൽ ബൈക്ക് മോഷണം: പ്രതി അറസ്റ്റിൽ.

കൊടുങ്ങല്ലൂർ: ചന്തപ്പുര ഫ്ലൈഓവറിന് താഴെ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. ചേരനെല്ലൂർ കപ്പേള ദേശത്ത് തൃക്കൂക്കാരാൻ വീട്ടിൽ റോഷൻ (28) ആണ് പിടിയിലായത്. കഴിഞ്ഞ ജനുവരി 21-ന് രാവിലെ 8.15-നും വൈകീട്ട് 5.30-നും ഇടയിലായിരുന്നു മോഷണം നടന്നത്. എറിയാട് വില്ലേജ് ചൈതന്യനഗർ എട്ടുമ്മൽ വീട്ടിൽ അഭിഷേകിന്റെ ബുള്ളറ്റാണ് പ്രതി കവർന്നത്. ഫ്ലൈഓവറിന് താഴെ ബുള്ളറ്റ് പാർക്ക് ചെയ്ത് പോയതായിരുന്നു അഭിഷേക്. തിരിച്ചു വന്നപ്പോഴാണ് വാഹനം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.

കൊടുങ്ങല്ലൂരിൽ ബൈക്ക് മോഷണം: പ്രതി അറസ്റ്റിൽ. Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഊരകം ബാറിലെ ആക്രമണം, പ്രതി റിമാന്റിൽ.

ചേർപ്പ് : 2026 ജനുവരി 9-ാം തിയതി വൈകീട്ട് 04.00 മണിക്ക് ഊരകം സവേര ബാറിൽ വെച്ച് ചൊവ്വൂർ പെരുമ്പിള്ളിശ്ശേരി സ്വദേശി മായപ്പിള്ളി വീട്ടിൽ മനു എം ഗോപാൽ (51) എന്നയാളെ മുൻ വൈരാഗ്യത്തെ തുടർന്ന് അസഭ്യം പറഞ്ഞ് ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് പഴുവിൽ കുറുമ്പിലാവ് സ്വദേശി കോഴിക്കോടൻ വീട്ടിൽ സുദേവ് (21) എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഊരകം ബാറിലെ ആക്രമണം, പ്രതി റിമാന്റിൽ. Read More »

PUDUKAD-NEWS-PUTHUKAD-NEWS

പ്രശസ്ത സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു.

പ്രശസ്ത സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. 70 വയസ്സ് ആയിരുന്നു. രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കിലുക്കം, മിന്നാരം, ജോണി വാക്കർ. കൌരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകി. 1980 കളിലും, 90കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന സംഗീത സംവിധായകനായിരുന്നു. പൈതൃകം എന്ന

പ്രശസ്ത സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. Read More »

PUDUKAD-NEWS-PUTHUKAD-NEWS

മഞ്ജുളാദിനാഘോഷം നടത്തി

ഗുരുവായൂർ: സമസ്ത കേരള വാര്യർ സമാജം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മഞ്ജുളാദിനാഘോഷം നടത്തി. മഞ്ജുളാൽത്തറയിൽ വിളക്കു വെപ്പ്, കേളി, എന്നിവയോടെ നടത്തിയ നാമജപ ഘോഷയാത്ര സമാജം അക്ഷയ ഹാളിൽ സമാപിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം സമാജം സംസ്ഥാന പ്രസിഡൻ്റ് പി.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ.വി. രാധാകൃഷ്ണ വാര്യർ അധ്യക്ഷത വഹിച്ചു. റിട്ട. പ്രിൻസിപ്പൽ പ്രൊഫ. പി.എം. രമ മുഖ്യപ്രഭാഷണം നടത്തി. സമാജം ജനറൽ സെക്രട്ടറി വി.വി. മുരളീധര വാര്യർ, നഗരസഭ കൗൺസിലർ കൃഷ്ണപ്രിയ,

മഞ്ജുളാദിനാഘോഷം നടത്തി Read More »

PUDUKAD-NEWS-PUTHUKAD-NEWS

കടലിൽ ബോട്ട് മുങ്ങി അപകടം : ബോട്ടിലുണ്ടായിരുന്ന 7 പേരെ രക്ഷപ്പെടുത്തി.

കയ്‌പമംഗലം : വഞ്ചിപ്പുര ബീച്ചിൽ കടലിൽ ബോട്ട് മുങ്ങി അപകടം. ബോട്ടിലുണ്ടായിരുന്ന 7 പേരെയും രക്ഷപ്പെടുത്തി കരയിലെത്തിച്ച് കയ്‌പമംഗലത്തെ മത്സ്യത്തൊഴിലാളികൾ. കരയിൽ നിന്നും 8 കിലോമീറ്ററോളം അകലെയാണ് അപടകം. പൊന്നാനിയിൽ നിന്നും പുറപ്പെട്ട് മടങ്ങിപ്പോയിരുന്ന ഗുരുദക്ഷിണ എന്ന ബോട്ടാണ് കടലിലെ പ്രതികൂല കാലാവസ്ഥയിൽ മറിഞ്ഞ് മുങ്ങിപ്പോയത്. തിങ്കളാഴ്ച്ച (02.02.26) വൈകീട്ട് അഞ്ചരയോടെ മീൻപിടിത്തത്തിനായി വഞ്ചിപ്പുര ബീച്ചിൽ നിന്നും പോയിരുന്ന അയിരൂർ ആദിദേവ് എന്ന വള്ളത്തിലെ തൊഴിലാളികളാണ് ഇവരെ കണ്ടെത്തി വഞ്ചിയിൽകയറ്റി രക്ഷപ്പെടുത്തിയത്. ആറരയോടെ എല്ലാവരെയും കരയിലെത്തിച്ച് ആശുപത്രിയിലേക്ക്

കടലിൽ ബോട്ട് മുങ്ങി അപകടം : ബോട്ടിലുണ്ടായിരുന്ന 7 പേരെ രക്ഷപ്പെടുത്തി. Read More »

PUDUKAD-NEWS-PUTHUKAD-NEWS

കാട്ടൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച് മൈബൈൽ ഫോൺ കവർന്നു : പ്രതി കിഴുപ്പിള്ളിക്കര സ്വദേശി പിടിയിൽ.

ഇരിങ്ങാലക്കുട : കാട്ടൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമായ അന്തിക്കാട് കിഴുപ്പിള്ളിക്കര സ്വദേശി എങ്ങാണ്ടി വീട്ടിൽ ബ്രാവോ അനന്തു എന്നറിയപ്പെടുന്ന അനന്ത കൃഷ്ണൻ (22) എന്നയാളെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച (ജനുവരി 29) ഉച്ചയ്ക്ക് ഒരു മണിയോടെ ഊരകം സ്വദേശി കളരിക്കൽ വീട്ടിൽ അഞ്ചൻ പ്രഭുവിൻ്റെ വീട്ടിൽ അഞ്ചൻ പ്രഭുവും സുഹൃത്തുക്കളായ അഭിനവും, കാട്ടൂർ മുനയം സ്വദേശി തുപ്പാടൻ

കാട്ടൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച് മൈബൈൽ ഫോൺ കവർന്നു : പ്രതി കിഴുപ്പിള്ളിക്കര സ്വദേശി പിടിയിൽ. Read More »

PUDUKAD-NEWS-PUTHUKAD-NEWS

കല്ലട ഭഗവതി ക്ഷേത്രത്തിൽ നടതുറപ്പും പൊങ്കാല സമർപ്പണവും നടത്തി

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി കല്ലട ഭഗവതി ക്ഷേത്രത്തിൽ നടതുറപ്പും പൊങ്കാല സമർപ്പണവും നടത്തി. ക്ഷേത്രം മേൽശാന്തി സനീഷ്, ക്ഷേത്രം ഭരണസമിതി പ്രസിഡൻ്റ് ആനന്ദൻ എടക്കാട്ടുപറമ്പിൽ, സെക്രട്ടറി ബിജോയ് തൈവളപ്പിൽ, ട്രഷറർ ജോജി ജനാർദ്ദനൻ എന്നിവർ നേതൃത്വം നൽകി.

കല്ലട ഭഗവതി ക്ഷേത്രത്തിൽ നടതുറപ്പും പൊങ്കാല സമർപ്പണവും നടത്തി Read More »

Scroll to Top