ടോവിനോയുടെ ശബ്ദത്തിൽ സുട്ടു എത്തുന്നു; രാജേഷ് മാധവൻ ചിത്രം ‘പെണ്ണും പൊറാട്ടും’, ടീസർ പുറത്ത്!

ടോവിനോയുടെ ശബ്ദത്തിൽ സുട്ടു എത്തുന്നു; രാജേഷ് മാധവൻ ചിത്രം ‘പെണ്ണും പൊറാട്ടും’, ടീസർ പുറത്ത്!

രാജേഷ് മാധവൻ ആദ്യമായി സംവിധായകനാകുന്ന ‘പെണ്ണും പൊറാട്ടും’ എന്ന ചിത്രത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ‘സുട്ടു’ എന്ന നായ നായകനാകുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. “നിൽക്കാൻ പറ്റാത്തിടത്ത് നിന്ന് ഓടിപ്പോകാനല്ലേ ഈ ലോകം ഇത്രേം വലുതായിരിക്കണേ…” എന്ന ചിത്രത്തിലെ പ്രധാന ഡയലോഗ് പറയുന്നത് നായകനായ സുട്ടു എന്ന നായയാണ്. ഇതിന് ശബ്ദം നൽകിയിരിക്കുന്നത് സൂപ്പർ താരം ടോവിനോ തോമസ് ആണെന്നത് ടീസറിന്റെ മാറ്റുകൂട്ടുന്നു. ഒരുകൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

രവിശങ്കറാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച STK ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയ്‌ക്കൊപ്പം ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം സബിൻ ഉരളിക്കണ്ടി, എഡിറ്റിംഗ് ചമൻ ചാക്കോ, സംഗീതം ഡോൺ വിൻസെന്റ്. യുവത്വത്തെയും കുടുംബങ്ങളെയും ഒരുപോലെ ആകർഷിക്കുന്ന ആക്ഷനും കോമഡിയും ഇമോഷൻസും നിറഞ്ഞ ചിത്രം ഫെബ്രുവരി 13-ന് തിയേറ്ററുകളിലെത്തും.

The post ടോവിനോയുടെ ശബ്ദത്തിൽ സുട്ടു എത്തുന്നു; രാജേഷ് മാധവൻ ചിത്രം ‘പെണ്ണും പൊറാട്ടും’, ടീസർ പുറത്ത്! appeared first on Express Kerala.

Spread the love
Scroll to Top