ഇരുട്ടിലും തെളിയും ചിത്രങ്ങൾ! 200MP ക്യാമറ സെൻസറുമായി സാംസങ്

ഇരുട്ടിലും തെളിയും ചിത്രങ്ങൾ! 200MP ക്യാമറ സെൻസറുമായി സാംസങ്

സ്മാർട്ട്ഫോൺ ക്യാമറ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി സാംസങ്ങിന്റെ പുതിയ 200 മെഗാപിക്സൽ ഐസോസെൽ എച്ച്പിസി സെൻസർ പുറത്തിറങ്ങി. മികച്ച എച്ച്ഡിആർ ഫോട്ടോഗ്രഫിയും കുറഞ്ഞ വെളിച്ചത്തിലും വ്യക്തതയുള്ള ചിത്രങ്ങളും വാഗ്ദാനം ചെയ്യുന്ന ‘ഡീപ്‌പിക്സ്’ പിക്സൽ ആർക്കിടെക്ചർ സാങ്കേതികവിദ്യയാണ് ഈ സെൻസറിലെ പ്രധാന ആകർഷണം. ഇതിലൂടെ മുൻ തലമുറയെക്കാൾ 60 ശതമാനം വരെ കൂടുതൽ വെളിച്ചം സ്വീകരിക്കാനും, ചിത്രങ്ങളിലെ നോയിസ് കുറച്ച് കളറുകളും ഷാഡോകളും കൃത്യമായി പകർത്താനും സാധിക്കും. സെൻസറിന്റെ വൻതോതിലുള്ള ഉൽപ്പാദനം സാംസങ് ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

സിംഗിൾ ഫ്രെയിം 16-ബിറ്റ് എച്ച്ഡിആർ പിന്തുണയാണ് ഈ സെൻസറിന്റെ മറ്റൊരു പ്രത്യേകത. മൾട്ടിപ്പിൾ എക്സ്പോഷറുകൾക്ക് പകരം ഒറ്റ ഫ്രെയിമിൽ തന്നെ നാല് മടങ്ങ് വരെ കൂടുതൽ കളർ വിവരങ്ങൾ രേഖപ്പെടുത്താൻ ഇതിന് സാധിക്കും. 1x മുതൽ 4x വരെയുള്ള ഇൻ-സെൻസർ സൂമിലും ക്വാളിറ്റി കുറയാതെ എച്ച്ഡിആർ ചിത്രങ്ങൾ പകർത്തുവാൻ ഇതിൽ സൗകര്യമുണ്ട്. കൂടാതെ 8K 30fps, 4K 180fps വരെയുള്ള അൾട്രാ ഹൈ-ഡെഫനിഷൻ വീഡിയോ റെക്കോർഡിങ് ശേഷിയും പുതിയ സെൻസർ നൽകുന്നുണ്ട്.

Also Read: 150 വർഷങ്ങൾക്ക് ശേഷം ഡാർവിന്റെ പ്രവചനം യാഥാർത്ഥ്യമായി; മാംസഭുക്കുകളായ പുതിയൊരു സസ്യത്തെ ശാസ്ത്രലോകം തിരിച്ചറിഞ്ഞു!

ഹൈ പ്രിസിഷൻ മൈക്രോലെൻസ്, സൂപർ ക്യുപിഡി ഓട്ടോഫോക്കസ്, ടെറ്റ്രാ-സ്ക്വയർഡ് പിക്സൽ ടെക്നോളജി എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഏത് വെളിച്ചത്തിലും മികച്ച ക്വാളിറ്റിയിലുള്ള ചിത്രങ്ങൾ പകർത്തുവാൻ സാധിക്കും. 200 മെഗാപിക്സൽ ചിത്രങ്ങൾ 7.5 fps വേഗതയിൽ വരെ പകർത്തുവാൻ കഴിയുന്ന ഈ പുതിയ ഐസോസെൽ എച്ച്പിസി സെൻസർ ഏത് സ്മാർട്ട്ഫോണിലാണ് ആദ്യമായി എത്തുകയെന്നത് സാംസങ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

The post ഇരുട്ടിലും തെളിയും ചിത്രങ്ങൾ! 200MP ക്യാമറ സെൻസറുമായി സാംസങ് appeared first on Express Kerala.

See also  കാക്കിയെ ഭയം വേണം
Spread the love
Scroll to Top